താമര മോതിരം 4 [Dragon] 423

കയ്യിലെ സാധനങ്ങൾ കാറിൽ വെച്ച് ,വണ്ടിയിൽ നിന്ന് ഒരു ചാക്കും കൂടെ എടുത്തു കൊണ്ട് അവർ നാലുപേരും കൂടെ കണ്ണന്റെ വീടിന്റെ വടക്കു ഭാഗത്തേക്ക് നടക്കാൻ തുടങ്ങി.

മറഞ്ഞിരുന്ന കണ്ണൻ അത് കേട്ട് ഞെട്ടിപ്പോയി –

അവർ എന്താണ് കുഴിച്ചിടുന്നത്, അവർ എന്തിന്നാണ് എന്റ്റെയും ഉണ്ണിയുടെയും പിന്നെ കുളത്തിന്റെ കരയിലും ചെയ്യാൻ പോകുന്നത്,അവർക്കെന്റീന തുണിയും ചീപ്പും ഒക്കെ –

ഞെട്ടൽ ഒന്ന് മാറിയപ്പോ കണ്ണൻ എണിറ്റു – അവരെ നോക്കി – അവർ കണ്ണിൽ നിന്ന് മറഞ്ഞിരുന്നു -കണ്ണന്റെ വീടിന്റെ പറമ്പിലേക്ക് അവർ പോയിരുന്നു –

പതുങ്ങി പതുങ്ങി വണ്ടിയുടെ അടുത്തെത്തിയ കണ്ണൻ വണ്ടി തുറക്കാൻ ശ്രമിച്ചു – അതിന്റെ പിന്നിലാതെ ഡോർ തുറന്നു അകത്തു കുറച്ചു ചാക്ക് കെട്ടുകൾ ഉണ്ടായിരുന്നു – ഒരു ചാക്ക് കേട്ട് തുറന്നു നീക്കിയ കണ്ണൻ – പേടിച്ചു ഞെട്ടി തറയിലേക്ക് വീഴ്ന്നു, വീണ്ടും എണീറ്റ കണ്ണൻ വിറയാർന്ന കൈയ്കൾ കൊണ്ട് – ആ ചാക്ക് മാറ്റി അതിന്റെയുള്ളിൽ താൻ കണ്ട കാഴ്ച ഉറപ്പിക്കാൻ ഒന്ന് കൂടെ നോക്കി.
അതിനുള്ളിൽ

ഒരു ആടിന്റെ തല –
അതിന്റെ കണ്ണ് തുറന്നിരിക്കുന്നു-അല്ല – കണ്ണിന്റെ പോള അറത്തു മാറ്റിയിരിക്കുന്നു- പിന്നെ ചെവിയിലെ തൂങ്ങ-ലിൽ എന്തോ ഒരു ലോഹം കൊണ്ട് മോതിരം പോലെ ഉള്ള ഒരു വട്ടം ഇട്ടിരിക്കുന്നു,

പിന്നെ ഒരു കോഴിയുടെ തല.

കറുത്ത കോഴിയുടെ തല – അത് മേല്പറഞ്ഞ പോലെ കണ്ണുകൾ തുറന്നുരിക്കുന്നു- അതിന്റെ കഴുത്തിൽ നേരത്തെ കണ്ടപോലെ ഒരു വളയം – പക്ഷെ അത് വേറൊരു രീതിൽ ഉള്ള വേറൊരു മെറ്റീരിയൽ കൊണ്ട് ഉള്ളത് എന്നപോലെ തോന്നി.

രണ്ടു പക്ഷികളുടെ തല

ഏതു പക്ഷിയാണെന്നു തിരിച്ചറിയാൻ കണ്ണന് ആയില്ല – കാക്കയോ ,പരുന്തോ അങ്ങനെ എന്തോ ആണെന്ന് മനസിലായി – ഇതിന്റെ ഒക്കെ കഴുത്തിൽ വളയങ്ങൾ ഉണ്ട് -പക്ഷെ വേറെ വേറെ ലോഹങ്ങളും – ഡിസൈനും ആയിരുന്നു

ഒടുവിലായി
ഒരു പശുവിന്റെ യും അതിന്റെ കുട്ടിയുടെയും തല

അത് ഒരുമിച്ചു ചേർത്ത് കമ്പി കൊണ്ട് കെട്ടിയിരുന്നു -ആ കുട്ടിയുടെ മുഖം എന്നെ ഒരുപാട് കരയിപ്പിച്ചു – അത്രക്ക് സൗമ്യം ആയ ഒന്നാരുന്നു അത് -അമ്മയുടെ തലയോട് ചേർന്ന് കെട്ടിവച്ച രീതീയിൽ ഉണ്ടായിരുന്ന അതിന്റെയും കണ്ണുകൾ തുറന്നു തന്നെ ഇരുന്നു –

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.