താമര മോതിരം 4 [Dragon] 423

രക്ഷപ്പെടാനാണ് അവൻ ശ്രമിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ദേവു തന്ന ധൈര്യം ആകാം.എന്തുതന്നെയായാലും പതിയെ ആ വണ്ടിയുടെ അടുത്തേക്ക് നടന്നു വണ്ടിക്കകത്ത് ആരുമുണ്ടായിരുന്നില്ല. ആ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് ഞാൻ നടന്നു.

രണ്ടു മൂന്നു ആൾക്കാർ ചേർന്ന് ഉണ്ണിയുടെ വീടിന്റെ കിഴക്കുഭാഗത്തു ഒരു കുഴിയുണ്ടാക്കുകയായിരുന്നു,

അപ്പൊ തന്നെ ഉണ്ണിയുടെ വീടിന്റെ അകത്തു നിന്നും ടോർച്ചു വെട്ടം കാണാനും കഴിഞ്ഞു,

അവിടെ പതുങ്ങി ഇരുന്നു കണ്ണൻ അവർ എന്താണ് ചെയ്യുന്നതെന്ന് നോക്കി,

കുഴിയെടുത്ത രണ്ടു പേര് തിരികെ വന്നു –

വണ്ടിയുടെ പുറകിൽ നിന്ന് ഒരു ചാക്ക് കേട്ട് എടുത്തു കൊണ്ട് പോയി ആ കുഴിയുടെ അടുത്ത് വെച്ച് അതിൽ നിന്ന് എന്തെക്കെയോ എടുത്തു ആ കുഴിയിൽ വെച്ച് പിന്നെ ആ കുഴി മൂടി,

അകത്തേക്ക് കയറിയ ആൾക്കാർ തിരികെ വന്നു അവരുടെ കയ്യിലും ഒരു കവർ സാധനങ്ങൾ ഉണ്ടായിരുന്നു, അവർ എല്ലാപേരും കൂടെ വണ്ടിയുടെ അടുത്തേക്ക് വന്നു ,ഞാൻ അവരെ കാണാതെ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു,അവർ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടു

ഒന്നാമൻ “- ഇനി മൂന്നെണ്ണം കൂടെ ഉണ്ട് .

രണ്ടാമൻ ;- അതിന്റെ ഒക്കെ സ്ഥാനം അറിയാമല്ലോ – അടുത്ത് എവിടെയാണ്

മൂന്നാമൻ ഒരു പേപ്പർ തുറന്നു പിടിച്ചു ടോർച്ചിന്റെ വെട്ടത്തിൽ നോക്കി – പിന്നെ ബാക്കിയുള്ളവരോടായി പറഞ്ഞു –

ഒരെണ്ണം ആ വീടിന്റെ വടക്കു ഭാഗത്തു ( കണ്ണന്റെ വീട് )

അടുത്ത് ആ കുളത്തിന്റെ തെക്കു ഭാഗത്തു

പിന്നെ ഉള്ളത് നമ്മൾ തിരിച്ചു പോകുന്ന വഴിയുടെ സൈഡിൽ ആണ് ( പടിഞ്ഞാറ് ഭാഗം എന്ന് കാണിച്ചിരിക്കുന്നു)

പെട്ടെന്ന് വാ പന്ത്രണ്ടു മണിക്ക് മുൻപേ ചെയ്യണം, പിന്നെ മൂന്നാമനോട് ചോദിച്ചു

അവന്റെ വീട്ടിലെ എല്ലാപേരുടെയും എന്തെകിലും ഉപയോഗിച്ച സാധനം എടുക്കാൻ പറഞ്ഞിട്ട് എന്തായി.

മൂന്നാമൻ :- കയ്യിലെ കവർ കാണിച്ചിട്ട് മൂന്നു പേരുടെയും എടുത്തു – ഒരു സാരി പിന്നെ ഒരു ഷർട്ട് – പിന്നെ ആ പയ്യന്റെ ഒരു പാന്റും -പിന്നെ സാര് പറഞ്ഞത് പോലെ അവന്റെ ഒരു ചീപ്പും എടുത്തിട്ടുണ്ട്,

അപ്പൊ ശരി വാ നമുക്ക് അങ്ങോട്ട് പോകാം.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.