അല്ലെങ്കിൽ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ ഇങ്ങനെ വിഷമിക്കുമ്പോൾ അവനെ സഹായിക്കാൻ പറ്റാതെ. അനുഭവിക്കുന്ന എല്ലാ വേദനയും കണ്ടുകൊണ്ട് ജീവിക്കുന്ന ഈ ജീവിതം അതാണ് കണ്ണാ ഏറ്റവും വെറുക്കപ്പെട്ടത്.
ഇത്രയൊക്കെ ആയപ്പോഴേക്കും കണ്ണന്റെ കരച്ചിൽ നിന്നു പിന്നെ പതിയെ നീ അവനോട് ചോദിച്ചു ഇനി ഞാൻ ഒന്നും ചോദിക്കില്ല വിഷമിക്കേണ്ട പക്ഷേ എനിക്ക് ഉണ്ണിയേയും പുറത്തിറക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.
ദേവു സഹായിച്ചാലും ഇല്ലെങ്കിലും എന്നെ കൊണ്ട് ആവുന്നത് എല്ലാം ഞാൻ അവനു വേണ്ടി ചെയ്യും. എന്റെ ജീവൻ വരെ പോയാലും ഞാൻ പുറത്തിറക്കുക തന്നെ ചെയ്യും. അപ്പോഴേക്കും കണ്ണന്റെ വായ പൊത്തി പിടിച്ചു ദേവുവിന്റെ കൈകൾ.
ഇനിയൊരു 3 പൗർണമി കൂടെ കണ്ണൻ കാത്തിരിക്കുക നാലാം പൗർണമി മുതൽ ഞാൻ കണ്ണന്റെകൂടെ തന്നെ ഉണ്ടാകും പക്ഷേ അതിനുമുമ്പ് എന്തും സംഭവിക്കാം, അതിനെ അതിജീവിക്കാൻ ആണ് എന്റെ കണ്ണൻ ശ്രമിക്കേണ്ടതും അതിനുള്ള ധൈര്യം സംഭരിക്കേണ്ടതും.
പക്ഷേ നിന്നെ അങ്ങനെ ഒറ്റയ്ക്ക് ഞാൻ എങ്ങും വിടത്തില്ല. ഒരാപത്തിലേക്കും കണ്ണനെ തനിയെ വിലില്ല ഞാൻ- ആ പറഞ്ഞത് ദേവ് ആണെന്ന് കണ്ണന് വിശ്വസിക്കാൻ പറ്റിയില്ല കാരണം ആ സ്വരത്തിന്റെ മാധുര്യം പെട്ടന്ന് ഇല്ലാതായി – പകയുടെ ,ദേഷ്യത്തിന്റെ അരോചകമായ ഒരു നികൃഷ്ട സ്വരം ആയിരുന്നു ദേവുവിന്റെ ഭാഗത്തു നിന്ന് കണ്ണൻ കേട്ടത്,
അതിന്റെ ഞെട്ടലിൽ നിൽക്കവേ,
പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് കണ്ണൻ ഞെട്ടി എണീറ്റു, കണ്ണ് തുറന്ന് നോക്കിയപ്പോൾ കുളക്കടവിൽ ആരുമുണ്ടായിരുന്നില്ല. പക്ഷേ കണ്ണന്റെ നെഞ്ചത്ത് കണ്ണൻ ഒരു താമരപ്പൂ കണ്ടു. അന്ന് ഞാൻ വീട്ടിൽ കൊണ്ടു പോയത് പോലെയുള്ള ഒരു ചെറിയ പൂ മൊട്ട്.
അതും എടുത്ത് കണ്ണൻ ശബ്ദം കേട്ട ഭാഗത്തേക്ക് പോവാൻ തുടങ്ങി. അപ്പോഴേക്കും നേരത്തെ കേട്ട അതേ ശബ്ദം വീണ്ടും കേൾക്കുവാൻ തുടങ്ങി. തറയിൽ വെട്ടുകയും കുത്തുകയും ചെയ്യുമ്പോൾ കേൾക്കുന്ന ശബ്ദം, പേടിച്ചു പോയ കണ്ണൻ പ്രതിയെ പതുങ്ങിപ്പതുങ്ങി വയലിൻ സൈഡിലൂടെ വീട്ടിലേക്ക് നടക്കുവാൻ തുടങ്ങി, റോഡ് തിരിഞ്ഞ് ഉണ്ണിയുടെ വീടിന്റെ അങ്ങോട്ട് നോക്കിയ കണ്ണൻ സൈഡിൽ ഒരു വണ്ടി പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചു
.
പതിയെ പതുങ്ങിപ്പതുങ്ങി അങ്ങോട്ടേക്ക് കണ്ണ് നടന്നു ഇപ്പൊ എന്തോ ഒരു ധൈര്യം കണ്ണനെ പിന്തുടരുന്നതായി കണ്ണൻ മനസ്സിലായി കാരണം മുൻപ് ഇതുപോലെ എന്തെങ്കിലും കണ്ടാൽ എത്രയും വേഗം വീട്ടിൽ കയറി
♥️
കൊള്ളാം സൂപ്പർ സ്റ്റോറി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????