താമര മോതിരം 4 [Dragon] 423

എന്നാൽ കഴിയിൽ നിന്ന് കണ്ണന് ഒന്നും തന്നെ കണ്ടു പിടിക്കാൻ ആയില്ല – അവിടെയും ഒരു വാഴ വീഴു കണ്ണൻ റോഡിന്റെ അവിടേക്ക് പോയി – എന്നാൽ അവിടെ മുഴുവൻ നോക്കിയിട്ടും ഒരു മരവും പുതിയതായി കണ്ടു പിടിക്കാൻ ആയില്ല അവനു – എന്നാൽ ആ കുഴിയിൽ നിന്ന് അവനു പശുവിന്റെ തലകൾ കിട്ടി- നേരത്തേത് പോലെ തന്നെ അവൻ അത് നശിപ്പിച്ചു പിന്നെ വാഴ വച്ച് കുഴി മൂടി.

കുളത്തിന്റെ കരയിലൊന്നും അവനു ഒരു പുതിയ മരം കണ്ടു പിടിക്കാൻ ആയില്ല. പിന്നെ കുളത്തിലേക്ക് ഇറങ്ങി കയ്യും കാലും കഴുകി കയറാൻ തുടങ്ങിയപ്പോ ഇന്നലത്തേതു പോലെ അതെ സ്ഥലത്തു ഒരു താമര മൊട്ടു അവൻ കണ്ടു – പക്ഷെ അവൻ അതിനെ പറിക്കാൻ പോയില്ല – പകരം ആ പൂവിനെ പതിയേ മൃദുവായി തലോടി – ഒരു ഉമ്മ കൊടുത്തു കണ്ണൻ – അവന്റെ മനസ് മുഴുവൻ ഉണ്ടായിരുന്ന മുഴുവൻ പേടിയും പോയി ഒരു പുതു ധൈര്യത്തെ അവൻ വരവേറ്റു- അവന്റെ ദേവുവിന്റെ സാന്നിദ്യം അവൻ അറിഞ്ഞു, ഒരു ചെറു പുഞ്ചിരി അവന്റെ മുഖത്ത് വിരിഞ്ഞു. പിന്നെ നേരെ വീട്ടിലേക്ക് നടന്നു. പോകുന്ന വഴിയിൽ അവൻ ഇന്നലെ എടുത്തെറിഞ്ഞ പക്ഷിയുടെ തലകൾ നോക്കിയെങ്കിലും അതൊന്നും എവിടെയും കണ്ടെത്താൻ അവനു ആയില്ല.

വീട്ടിലെത്തിയ കണ്ണൻ ആഹാരം കഴിച്ചു മുറിയിലേക്ക് എത്തി. പിന്നെ ഇന്നലെ കിട്ടിയ രണ്ടു വളയങ്ങളും എടുത്തു പരിശോധിക്കാൻ തുടങ്ങി- രണ്ടു വളയങ്ങളും ഒരു പോലെ – ലോഹസത്തിൽ മാത്രം ആണ് മാറ്റം- ആദ്യത്തേത് സ്വർണം ആണെന്ന് മനസിലായി അവനു – എന്നാൽ രണ്ടാമത്തേത് ഇരുമ്പു പോലെ തോന്നിപ്പിക്കുന്ന ഒരു ലോഹം ആയിരുന്നു – എന്നാൽ ഇരുമ്പു അല്ലെന്നു മനസിലായി കണ്ണന്.
രണ്ടു വളയങ്ങളുടെയും വശങ്ങളിൽ എന്തക്കയോ എഴുതിയിട്ടുണ്ടായിരുന്നു.മലയാളം അല്ല സംസ്കൃതം പോലെ എന്തോ ഇരു ഭാഷയിൽ- ഹിന്ദി അറിയാമായിരുന്നിട്ടും എനിക്കതു വായിക്കാൻ പ്രയാസം തോന്നി

“/;ये दुनियपे: किसिलोकोम्: वहि बह्ध एए पदयि हो हे अयेज सब्क उप्पर्:

( ഈ ലോകത്തുള്ള അവൻ,അവനു ഇത് വായിക്കുവാൻ സാധിക്കുകയാണെങ്കിൽ-അവൻ ഈ ലോകത്തിന്റെ നെറുകയിൽ എത്തുന്നതായിരിക്കും)

ഇങ്ങനെ എഴ്യ്ത്തിയിരിക്കുന്നതു കണ്ണന് വായിക്കാനായി സാധിച്ചു- പക്ഷെ ഈ “അവൻ” എന്ന് ഉദ്ദേശിക്കുന്നത് എന്താണെന്നു മനസിലായില്ല.

വെള്ളിയിലും ഇത് തന്നെ ആണ് എഴുതിയിരുന്ന ഒരേ ഒരു വ്യത്യാസം മാത്രം, “അവൻ” എന്നതിന് പകരം “അവൾ” എന്നായിരുന്നു എന്ന് മാത്രം

കുറ തിരിച്ചും മറിച്ചും നീക്കിയിട്ടും കണ്ണ് വേറൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല – പക്ഷെ രണ്ടു വളയങ്ങളും പൊള്ളയായിരുന്നു അതിന്റെ ഉള്ളിൽ എന്തോ ഉള്ളപോലെ അത് കിലുങ്ങി കൊണ്ടിരിന്നു.

എല്ലാം എടുത്തു വെച്ച് ഇന്നലത്തെ താമര പൂവും കയ്യിൽ എടുത്തു കണ്ണൻ ഉറങ്ങാനാണയി കിടന്നു.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.