താമര മോതിരം 4 [Dragon] 423

ന്നാൽ കണ്ണൻ അവിടെ നോക്കി പിന്നെ അകത്തു നിന്ന് നോക്കിയാ ഏകദേശ രൂപം വെച്ച് ഒരു ഇടത്തു കുഴിക്കുവാൻ തുടങ്ങി- ഒരു തവണ വെട്ടുമ്പോഴും ഇന്നലെ ഇളകിയ മണ്ണാണ് എന്നതിന്റ യാതൊരു മട്ടും കാണാതെ ആയിരുന്നു. അവർ കുഴിച്ച ഏകദേശ താഴ്ച ആയപ്പോഴും കണ്ണന് യാതൊന്നും കണ്ടു പിടിക്കാൻ ആയില്ല – അപ്ലം കൂടി കുഴിച്ച കണ്ണന് ഇന്നലെ അവർ വാരി വിതറിയ
ഭസ്മത്തിന്റെ അവിശിഷ്ട്ടം കണ്ടെത്തുവാൻ പട്ടി – അപ്പോൾ അല്പം കൂടി ആവേശത്തിൽ കുഴിക്കുവാൻ തുടങ്ങി കണ്ണൻ – അടുത്ത വെട്ടിനു കണ്ണന് കണ്ണന് പശുവിന്റെ തലയും കണ്ടെത്താൻ കഴിഞ്ഞു – പക്ഷെ പിന്നെ രണ്ടുമൂന്നു അടിയോളം കുഴിച്ചിട്ടും കണ്ണനു വേറെയൊന്നും കണ്ടെത്തുവാൻ സാധിച്ചില്ല- ഇന്നലെ അവർ ഇട്ട പൂവ് പോലും കണ്ണന് കിട്ടിയില്ല.

ആ പശുവിന്റെ തലകൾ അവൻ എടുത്തു വേറൊരു കുഴി ഉണ്ടാക്കി അതിൽ ഇട്ടു അല്പം പെട്രോൾ ഒഴിച്ച് കത്തിക്കിക്കാൻ ശ്രമിച്ചു – പാകത്തിയിലേറെ കത്തിയപ്പോൾ അവൻ ആ കുഴി മൂടി പുറത്തു ഒരു കല്ല് എടുത്തു വച്ചു. ആദ്യം എടുത്ത കുഴിയും മൂടി അവൻ തന്റെ വീടിന്റെ പുരയിടത്തിൽ കുഴിച്ച കുഴിയുടെ അടുക്കലേക്ക് പോയി – അവിടെ കുഴിക്കുമ്പോൾ ആരെങ്കിലും എന്തിനാ കുഴിക്കുന്നതു എന്ന് ചോദിച്ചാൽ ഉത്തരത്തിനായി ഒരു വാഴയുടെ തൈയ്യും കൂടെ കരുതിയിരുന്നു അവൻ ,

അവന്റെ വീടിന്റെ അകത്തു വന്ന അവൻ – നേരത്ത് പോലെ തന്നെ അതിശയപ്പെട്ടു കാരണം – അവിടെയും കുഴി എടുത്തതിന്റെ യാതൊരു അടയാളവും ഇല്ലാരുന്നു.

എന്നാലും ഏകദേശ കാണക്കു വക്കഹ് അവൻ കുഴിയെടുക്കുവാൻ തുടങ്ങി- കുറെ ഏറെ ആയിരരും അവനു ഭസ്മത്തിന്റെ വെളുപ്പ് അല്ലാതെ മറ്റൊന്നും കണ്ടു പിടിക്കാൻ ആയില്ല. നിരാശയോടെ അതോടൊപ്പം പേടിയോടെ അവൻ ആ കുഴി മൂടാൻ തുടങ്ങി ഒപ്പം ആ വാഴയും അവിടെ നട്ടു .

തിരികെ ഉണ്ണിയുടെ വീടിന്റെ അവിടേക്ക് പോകാൻ തുടങ്ങിയ കണ്ണന്റ്റെ കണ്ണിൽ പെട്ടന്ന് എന്തോ പുതിയതായി അവിടെ ഉണ്ടായതു പോലെ ഒരു പുതുമ അനുഭവപെട്ടു- കുറച്ചു നേരം ചുറ്റും നോക്കിയാ കണ്ണന് അവിടെ ഒരു പുതിയ മരം വന്നത് പോലെ തോന്നി- അതെ ആ മരത്തിനെ ഇതിനു മുൻപേ ഞാൻ കണ്ടിട്ടില്ല – അവർ കുഴിയെടുത്ത സ്ഥലത്തു നിന്ന് വടക്കു മാറി ഒരു വലിയ മരം. വലുത് എന്ന് പറഞ്ഞാൽ ഏകദേശം ഒരു പ്ലാവ് പത്തു പന്ത്രണ്ടു വര്ഷം കൊണ്ട് എത്ര വലുത് ആകുമോ അത്രേം വലുത്.ശെരിക്കും മനകുഴപ്പം കൊണ്ട് വട്ടായി പോയി കണ്ണന്- കാരണം ഈ മരം ഇവിടെ ഉണ്ടായിരുന്നത് അല്ല എന്ന് പറഞ്ഞാൽ – കേൾക്കുന്നവൻ തള്ളി കൊല്ലും അല്ലെകിൽ എനിക്ക് മുഴുത്ത വട്ടാണ് എന്ന് പറയും.
അതും ആലോചിച്ചു കൊണ്ട് ഉണ്ണിയുടെ വീട്ടു പറമ്പിലേക്ക് പോയ കണ്ണനെ വരവേറ്റത് – അവർ കുഴി ഉണ്ടാക്കിയിടത്തു നിന്ന് കിഴക്കു മാറി നേരത്തെ കണ്ട അതെ മരം – അതെ വലുപ്പത്തിൽ – ഇത് പെട്ടന്ന് തിരിച്ചറിയാൻ ആകും കാരണം – ഇവിടെ ഇട്ട വലിയ വേറെ മരങ്ങൾ ഉണ്ടായിരുന്നില്ല – ഇത് വീടിന്റെ അടുത്ത് ആയതിനാൽ തിരിച്ചറിയാൻ പറ്റുന്ന ഇടത്തായിരുന്നു ആ മരം നിന്നിരുന്നത്,

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.