താമര മോതിരം 4 [Dragon] 423

 

ആറ് പൂവ് പറിക്കാനുള്ള മരവും കണ്ടു വച്ചതിനുശേഷം ഉച്ചതിരിഞ്ഞ് ഓരോരോ മരത്തിൽ കയറി പൂവ് പറിക്കാൻ തുടങ്ങി. രണ്ടുമൂന്ന് മരത്തിൽ കയറി കയറിയപ്പോഴേ നല്ലോണം ക്ഷീണിച്ചിരുന്നു കാണിപ്പാൻ കാരണം ഓരോ മരവും വളരെ വലുതാണ്, പക്ഷേ ഇനി ഒരു മണിക്കൂറിനുള്ളിൽ എല്ലാം ജോലിയും തീർക്കണമായതിനാൽ കാണിയപ്പൻ വളരെ പെട്ടന്ന് തന്നെ എല്ലാ മരത്തിലും കയറാൻ തുടങ്ങി – അവന്റെ കയ്യിൽ കെട്ടിയിട്ടുള്ള രക്ഷയിലെ ഒരു ചെറിയ അറ തുറന്നു അതിൽ നിന്ന് ഒരു ദ്രാവകം കലർന്ന ചെറിയ ഒരു ഗുളിക പോലുള്ള ഒരു വസ്തു എടുത്തു വലിലേക്ക് ഇട്ടു കാണിയപ്പൻ.

പിന്നെ ഒരു കുരങ്ങന്റെ മെയ്-വഴക്കത്തോടെ അസാധാരണമായ വേഗത്തിൽ മരം കയറാൻ തുടങ്ങി.
സ്വാമിയുടെ ഉപദേശ പ്രകാരം ആയിരുന്നു ആ പ്രവൃത്തി- എവിടെയെങ്കിലും ഒരു തടസ്സമോ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ഉണ്ടായാൽ ആ മാറുന്നു സേവിക്കണം എന്നും – മറ്റാരും അറിയരുത് എന്നും – കാണിയപ്പന്റെ രക്ഷ -യിൽ മാത്രമേ ആ മാറുന്നു ഉള്ളു- മറ്റാർക്കും ഇതിനെ കുറിച്ചൊരു അറിവും ഉണ്ടായിരുന്നില്ല.

അതിവേഗം ആറ് പൂവും താഴെ എത്തിച്ചു – കാണിയപ്പൻ മറ്റുള്ളവർക്കായി കാത്തിരുന്നു –

കല്ല് ശേഖരിക്കാൻ ആയി പോയവൻ ആവിശ്യത്തിന് കല്ലുമായി തിരികെ എത്തി

പക്ഷി ആവിശ്യത്തിനു കിട്ടിയിരുന്നു

പൂവും കൂടെ ആയതിനാൽ അവർ എല്ലാ സാധനങ്ങളും ഒരുമിച്ചവെച്ച് കൊണ്ടുപോകാൻ എളുപ്പത്തിൽ കെട്ടി വച്ച് – ഏറുമാടത്തിന്റെ മുകളിൽ വെച്ചിട്ടു – താഴെ തടാകത്തിൽ കുളിച്ചു വന്നു – കൊണ്ട് വന്ന ആഹാരസാധനങ്ങലും പിന്നെ കട്ടിൽ നിന്നും ശേഖരിച്ച പഴങ്ങളും -മറ്റും കഴിച്ചു ഉറങ്ങുവാൻ കിടന്നു..

————————————————-
അതെ സമയം ഇങ്ങു കണ്ണൻ അന്ന് രാവിലെ തന്നെ എഴുനേറ്റ-ഇറങ്ങി – ഉദ്ദേശം ഇന്നലെ അവർ കുഴിച്ചിട്ട സാധനങ്ങൾ എടുത്തു നശിപ്പിക്കുക എന്നത് ആയിരുന്നു,-

രാവിലെ തന്നെ ഹർഷൻ മാമനെ വിളിച്ചു നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു – പുള്ളി അതൊക്കെ ഞാൻ എന്തോ സ്വപ്നം കണ്ടത് എന്ന് പറഞ്ഞു തള്ളി കളയാൻ ശ്രമിച്ചു – അപ്പോൾ ഞാൻ എനിക്ക് കിട്ടിയ ആ സ്വർണ വളയത്തിന്റെയും – വെള്ളി വളയത്തിന്റെയും ഫോട്ടോ എടുത്തു മാമന് അയച്ചു കൊടുത്തു- അത് നേരിൽ കാണണം എന്നും സൂക്ഷിച്ചു വെയ്ക്കുവാനും മാമൻ പറഞ്ഞു – പിന്നെ വേറെ ആരോടും ഇതിനെ പറ്റി പറയരുത് എന്ന് പറഞ്ഞു ഫോൺ വച്ചു.

ഒരു മൺവെട്ടിയും ആയി- ആദ്യം കുളത്തിന്റെ കരയിലേക്ക് പോയി കണ്ണൻ – അവർ കുഴിട്ട സ്ഥലം തിരിച്ചറിയാൻ പോലും ആകാത്ത വിധം പഴയതു പോലെ ആയിരിക്കുന്നു – അവിടെ ഇന്നലെ ഒരു കുഴി ഉണ്ടാക്കിയ യാതൊരു തെളിവും ഇല്ലാതെ എല്ലാം പഴയതു പോലെ തന്നെ.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.