താമര മോതിരം 4 [Dragon] 423

വൈകുന്നേരം അവർ കൊണ്ടുവന്ന ഭക്ഷണം നാലുപേരും പങ്കിട്ട് കഴിച്ചതിനുശേഷം അന്ന് അവർ ആ ഏറുമാടത്തിൽ തന്നെ കിടന്നുറങ്ങി ഉറങ്ങുന്നതിനു മുമ്പായി അവർ പക്ഷികളെ പിടിക്കുവാൻ വലകൾ സജ്ജീകരിച്ചിരുന്നു, കാരണം ആ പക്ഷികൾ രാത്രി സമയത്താണ് സഞ്ചരിക്കാറുണ്ട് ആയിരുന്നത് ഇര തേടാനും മറ്റും അത് പുറത്തിറങ്ങുന്നത് രാത്രിസമയങ്ങളിൽ മാത്രമാണ്.

അതിരാവിലെ തന്നെ നാലുപേരും എണീറ്റു പിന്നെ അവർ പ്രാഥമിക കർമങ്ങളെല്ലാം കഴിഞ്ഞതിനുശേഷം പ്രാർഥനയും മറ്റുമായി കുറച്ചുനേരം ഇരുന്നു പിന്നെ പ്രാതൽ കഴിച്ചതിനുശേഷം ഓരോരുത്തരും അവർക്കായി വീതിച്ചു കൊടുത്ത ജോലിക്കായി പോയി. രാവിലെ തന്നെ അവർക്ക് മൂന്നു നാല് പക്ഷികളെ വലയിൽ കിട്ടിയിരുന്നു പക്ഷേ അവർക്ക് ആവശ്യമുള്ള ഇനത്തിൽപ്പെട്ട ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ രണ്ടെണ്ണം അവർക്ക് വേണ്ടി ആയിരുന്നു അതിനാൽ അവർ വല്ല വീണ്ടും സജ്ജീകരിച്ച കാത്തിരുന്നു. കാണിയപ്പൻ അപ്പോൾതന്നെ പൂവ് പറിക്കുവാൻ ആയി കാടിനുള്ളിലേക്ക് പോയിരുന്നു. അവനു ആറ് പൂവ് വേണമായിരുന്നു. പോകുന്ന വഴി തന്നെ മൂന്ന് നാല് പൂവ് ഉള്ള മരം അവൻ കണ്ടു വച്ചു എല്ലാം മരവും കണ്ടുപിടിച്ചതിനു ശേഷം മാത്രമേ ശേഖരിക്കാനായി തുടങ്ങുകയുള്ളൂ അല്ലെങ്കിൽ പിന്നീട് കണ്ടുപിടിക്കാൻ പ്രയാസമുണ്ടാകും,നട്ടുച്ച സമയമായിക്കഴിഞ്ഞാൽ മരത്തിൽ കയറി പ്രയാസം വരും,അതിനാൽ കണ്ടുപിടിച്ചതിനു ശേഷം ഉച്ചകഴിഞ്ഞ് അതിനുശേഷം മാത്രമേ മരത്തിൽ കയറി ഉള്ളൂ കൂടാതെ

പൂവിന്റെ നിഴൽ മരത്തിന്റെ പുറത്തു നിന്ന് മാറി വീഴുന്ന സമയത്ത്.

പറിക്കുന്ന ആളിനെ നിഴൽ ആ പൂവിന്റെ പുറത്തു വീഴാതെ.

പൂവിന്റെ ഇതളില് സ്പർശിക്കാതെ ഇടതുകൈകൊണ്ട് വേണം പൂ പറിക്കാൻ,

പറിച്ച് ഉടനെതന്നെ പൂവ് വെട്ടം കാണാതെ മൂടി വയ്ക്കുകയും വേണം.

അതിനാൽ ഒരു ചാക്ക് കൊണ്ടു മൂടിവേണം പൂവ് പഠിക്കുവാൻ,

അതൊക്കെ നന്നായി ചെയ്യുവാൻ കാണി അപ്പനെ അറിയുമായിരുന്നു.- മേൽ പറഞ്ഞതിൽ ഏതിലെങ്കിലും മാറ്റം ഉണ്ടായാൽ ആ പൂവ് കൊണ്ട് പിന്നെ ഒരു ഉപയോഗം ഇല്ലാതാകും – അപ്പോൾ തന്നെ അത് വാടി- കരിഞ്ഞു പൊടിഞ്ഞു വായുവിൽ അലിഞ്ഞു ചേരും.

ഒരു മരത്തിലെ പൂവ് ഒരു വട്ടത്തെ പറിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത 136 ദിവസം വേണം അത് തിരികെ ഉണ്ടായി വരുവാൻ,പക്ഷെ ഒരിക്കലെങ്കിലും പൂവ് നശിച്ചു പോയാൽ പറിക്കുന്ന രീതിയിൽ തെറ്റ് വന്നു കരിഞ്ഞു പോയാൽ -ആ മരത്തിൽ പിന്നെ ആ പൂവ് ഉണ്ടാകുകയില്ല – മാത്രമല്ല തൊട്ടടുത്ത മഴയിൽ ഉണ്ടാകുന്ന മിന്നലിൽ ആ മരം മിന്നലേറ്റ് നശിച്ചു പോകുകയും ചെയ്യും.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.