താമര മോതിരം 4 [Dragon] 423

 

പിന്നെ വേണ്ടത് ചില പക്ഷികളെയാണ് അതും ജീവനോടെ പക്ഷേ അത് അവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ് കാരണം വല വിരിച്ച് പക്ഷികളെ പിടിക്കാൻ അവർ പ്രാഗല്ഭ്യം നേടിയവരാണ്.
പക്ഷേ ഈ പറയുന്ന അതേ പക്ഷിയെ കിട്ടാൻ അല്പം പ്രയാസം ആകും എന്ന് മാത്രം. എന്നാൽ ഇതുവരെ അവർക്ക് കിട്ടാതെ ഇരുന്നിട്ടില്ല. കാരണം കാക്ക പോലിരിക്കുന്ന ആ പക്ഷി ഈ കാട്ടിൽ ഒരുപാട് ഉണ്ട് പക്ഷേ അത് കാക്ക അല്ല. കാക്കയുടെയും പരുന്തിനും സങ്കര ഇനത്തിൽ പെട്ട ഒരു പ്രത്യേക പക്ഷി ആയിരുന്നു അത്. ഈ കാടിന് പുറത്ത് പക്ഷേ കാണാൻ സാധിക്കുകയില്ല വളരെ പ്രത്യേകതയുള്ള ഈ പക്ഷി.

പിന്നെ അവർക്ക് വേണ്ടത് ആ കാടിന് നടുവിലൂടെ ഒഴുകുന്ന ഒരു വലിയ തടാകം ഉണ്ട് അതിന്റെ അടിയിൽ നിന്നു കിട്ടുന്ന ഒരു പ്രത്യേക ഇനം കല്ലുകൾ ആണ് ആ കല്ലുകൾ ഉരുക്കി എടുത്താൽ ഒരു പ്രത്യേകയിനം ലോഹം ആയി അത് മാറും,

ഇരുമ്പിനേക്കാൾ കടുകട്ടിയായ ഒരു ലോഹം. ആ ലോഹം ഉപയോഗിച്ച് ഇവർ തന്നെ നിർമ്മിക്കുന്ന കത്തി കൾക്കും കടകൾക്കും മാർക്കറ്റിൽ വലിയ ഡിമാൻഡാണ് ഉള്ളത്, കാരണം എങ്ങനെ ഉപയോഗിച്ചാലും അതിന്റെ മൂർച്ച ഒരിക്കലും നഷ്ടമാകും ആയിരുന്നില്ല.

പക്ഷെ ഇവിടെ അവർക്കു കല്ലുകൾ കൊടുത്താൽ മതിയായിരുന്നു – കട്ടിൽ ഒരുപാട് തടാകങ്ങളും പുഴകളും ഉണ്ട് – പക്ഷെ ഈ തടാകത്തിൽ മാത്രമേ ആ താരം കല്ലുകൾ കിട്ടുകയുള്ളു –

ഈ തടാകത്തിൽ ഒരുപാട് താമര പൂവുകൾ ഉണ്ടാകാറുണ്ട് –

അത് ഒരു അതിശയം അല്ലെ കാട്ടിലെ ഒരുവിധം എല്ലാ തടാകങ്ങളിലും താമര വിരിയാറുണ്ട്.

ഇവിടെ അതിന്റെ പ്രതേകത എന്താണ് എന്ന് വെച്ചാൽ –

ഈ തടാകത്തിന്റെ അടിയിൽ ചളി ഇല്ല –

നല്ല തെളിഞ്ഞ തടാകത്തിന്റെ അടിത്തട്ട് വെയിൽ നിന്ന് കാണാൻ സാധിക്കുന്ന വിധം നല്ല തെളിവെള്ളം ആണ്, വെറും കല്ലുകൾ അതും നേരത്തെ സൂചിപ്പിച്ചിട്ടുള്ള വിധം ഒരു പ്രതേകതയുള്ള കല്ലുകൾ മാത്രം ആണ് അടിത്തട്ടിൽ ഉള്ളത് –

ആ കല്ലിന്റെ പുറത്താണ് ഈ താമര വേര് പിടിച്ചു വളർന്നു വരുന്നത്-

പിന്നെ ഈ താമരകൾ ഒരിക്കലും വിരിയാറില്ല –

മൊട്ട് – ആയി തന്നെ നിന്ന് വാടി – പോകുകയാണ് പതിവ്

– അവർക്കു കിട്ടിയ നിർദ്ദേശം –

ഈ താമര വേരുകൾ പിടിക്കാത്ത കല്ലുകൾ മാത്രമേ ശേഖരിക്കാൻ പാടുള്ളു എന്നാണ് -കാരണം ഒരിക്കലെങ്കിലും താമര വേര് പിടിച്ച കല്ല് പിന്നെ ലോഹഗുണം നഷ്ടമായി പോകുമായിരുന്നു – ചുരുക്കത്തിൽ താമരയ്ക്ക് വളം ആകേണ്ട / അടിസ്ഥാനം ആകേണ്ട ഒന്നിനെയാണ് അവർ എടുത്തു കൊണ്ട് പോകുന്നത് –

ഒരിക്കലും അതിൽ നിന്ന് താമര പറിക്കുകയോ- താമര നിൽക്കുന്ന കല്ലുകൾ ഇളക്കുകയോ ചെയ്യരുത് എന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു അവർക്കു.

പക്ഷെ എത്ര എടുത്താലും എവിടെ നിന്നാണ് എന്ന് അറിയില്ല ആ കല്ലുകൾ വീണ്ടും ആ തടാകത്തിൽ – നിറഞ്ഞു കൊണ്ടിരിക്കും.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.