താമര മോതിരം 4 [Dragon] 423

രാത്രി ആയലോ മഴപെയ്താലോ ഈ ദിക്ക് അടയാളപ്പെടുത്തിയിരിക്കുന്നത് കാണുവാൻ സാധിക്കില്ല അതിനാലാണ് അവർ രാത്രിയാത്ര എപ്പോഴും ഒഴിവാക്കുന്നത്.

ഏകദേശം വൈകുന്നേരത്തോടു കൂടി അവർ ഉദ്ദേശിച്ച സ്ഥലത്ത് എത്തി മുൻപ് ഇവിടെ വന്നപ്പോൾ ഒരു മരത്തിന്റെ മുകളിൽ ഉണ്ടാക്കിയിട്ടിട്ടുണ്ടായിരുന്ന ഒരു ചെറിയ ഏറുമാടത്തിൽ (മരത്തിന്റെ മുകളിൽ കമ്പുകിണ്ടും കാട്ടിലെ ഇലകൾ കൊണ്ടും ഉണ്ടാക്കുന്ന ചെറിയ വീട്) അവർ കയറി.

ആ ഏറുമാടത്തിൽ മുന്നിലായി ഒരു ചെറിയ അരുവിയും ഉണ്ടായിരുന്നു അതിനാലാണ് അവർ ആ സ്ഥലം അതിനായി തിരഞ്ഞെടുത്തത്. അത് കുറച്ചു തുറസായ സ്ഥലമായതിനാൽ ഏതെങ്കിലും മൃഗം വന്നുകഴിഞ്ഞാൽ അറിയുവാനും പറ്റുമായിരുന്നു പിന്നെ അവിടെനിന്ന് ഇവർക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കാൻ അതിനു ചുറ്റുമായി കുറച്ചു നടന്നാൽ മാത്രം മതിയായിരുന്നു.

നാലുപേരും ഏറുമാടത്തിൽ കയറി വട്ടംചുറ്റി ഇരുന്നു കൈയിലുണ്ടായിരുന്ന ചെറിയ ഒരു തീ പന്തം കത്തിച്ചു, പിന്നെ അവർക്ക് ആവശ്യമായ വസ്തുക്കളുടെ ഒരു ചെറിയ ലഘു വിവരണം എഴുതിയ ഒരു പനയോല എടുത്തു മുന്നിൽ വച്ചു, പിന്നെ നാലുപേരും അവർ ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണെന്ന് തിരഞ്ഞെടുക്കുവാൻ തുടങ്ങി, ഇതിൽ അല്പമെങ്കിലും എഴുതുവാനും വായിക്കുവാനും അറിയുന്നത് കാണിയപ്പന് ആണ് അതിനാൽ എഴുത്തും വായനയും എല്ലാം കാണിയപ്പൻ തന്നെയാണ് ബാക്കിയുള്ളവർക്ക് തന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കാറ്.

ഇവർ ചെയ്യുന്നതിൽ ഏറ്റവും ദുഷ്കരമായ പണി എന്തെന്നാൽ ഇവർക്ക് ഒരു മരത്തിന്റെ പൂവ് വേണമായിരുന്നു മരത്തിന്റെ പൂവ് എന്ന് കേൾക്കുമ്പോൾ സംശയിക്കണ്ട ഇത് ആ കാട്ടിൽ മാത്രം ഉണ്ടാകുന്ന ഒരു ഇനം പൂവാണ്.

ഒരു മരത്തിൽ ഒരു സമയം ഒരു പൂ മാത്രമേ ഉണ്ടാകാറുള്ളൂ.

അതും മരത്തിന്റെ ഏറ്റവും ഒത്ത ഉയരത്തിൽ. അത് കയറി പറക്കുക എന്നത് ഏറ്റവും ശ്രമകരമായ ജോലിയാണ് കാരണം മരത്തിന്റെ ഉയരത്തിൽ വണ്ണം തീരെ കുറവായിരിക്കും

ഏറ്റവും പാട് ഉള്ളതുമായ ആ ജോലി എപ്പോഴും കാണിയപ്പൻ തന്നെയാണ് ചെയ്യുക കാരണം അത് ഒരു പ്രത്യേക രീതിയിൽ വേണം പറിച്ചെടുക്കുന്നത്. അല്ലെങ്കിൽ അപ്പോൾതന്നെ ആ പുഷ്പം വാടി പോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും, പറിച്ചെടുക്കുന്ന രീതിയിൽ തന്നെ ആ പുഷ്പം പറിച്ച് എടുക്കുകയാണെങ്കിൽ ഏകദേശം മൂന്ന് മാസത്തോളം ആ പുഷ്പം വാടാതെ ഉണ്ടാകുമെന്നാണ് വിശ്വാസം.

താഴെ നിന്നു നോക്കിയാൽ ആ മരത്തിൽ ആ പുഷ്പം നിൽക്കുന്നത് കാണാൻ സാധിക്കുകയില്ല പക്ഷേ ആ മരത്തിന്റെ തായ്ത്തടിയിൽ നോക്കിയാൽ ഉള്ള മരത്തിന് ചില പ്രത്യേകതകൾ ഉണ്ടാകും അത് കാണിയപ്പനു നന്നായി അറിയാം.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.