രൂപയാണ്, അത്രയേറെ ആധുനിക മനുഷ്യനിൽ നിന്നും മാറി കഴിയുന്ന ഒരു കൂട്ടം ജനതയാണ് അവിടെ വസിച്ചിരുന്നത്.
അവരുടെ ദൈവത്തെ വന്ദിച്ച ആ നാലുപേരും കാടുകയറാൻ തുടങ്ങി അവരുടെ കയ്യിൽ നാലു വലിയ ചാക്ക് നിറയെ അവർക്ക് കഴിക്കാനുള്ള ആഹാരസാധനങ്ങളും വസ്ത്രങ്ങളും മറ്റും സൗകര്യത്തിന് വേണ്ടിയുള്ള അവശ്യ സാധനങ്ങളും കരുതിയിരുന്നു, കാരണം എങ്ങാനും കാടിനുള്ളിൽ പെട്ടുപോയാൽ രണ്ടുമൂന്നു ദിവസം കൂടി തള്ളി നീക്കുന്നതിനുള്ള എല്ലാ സജ്ജീകരണവും കൂടി ചേർത്താണ് അവർ എല്ലായ്പ്പോഴും കാടു കയറുന്നത് കാരണം കാടിനുള്ളിൽ മഴ പെയ്യുകയാണ് എങ്കിൽ മുഴുവൻ ഇരുണ്ട കയറി അർദ്ധരാത്രി പോലെ ആകും, ഇരുട്ടുകയറി കാഴ്ച നശിക്കും, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല, പിന്നെ ഏതെങ്കിലും മൃഗങ്ങളുടെ ആക്രമണം മറ്റും ഉണ്ടായാൽ മരത്തിന്റെ മുകളിൽ കയറി രക്ഷപ്പെടുകയാണ് സാധാരണ ചെയ്യുക അങ്ങനെ ചെയ്യുകയാണെങ്കിൽ തന്നെയും ആ മൃഗം അവിടെനിന്നു പോയി കഴിഞ്ഞാൽ മാത്രമേ താഴെയിറങ്ങി വരാനായി പറ്റുകയുള്ളൂ,അതിനാൽ കൂടി വേണ്ടിയാണ് അവർ ഇത്രയും ഏറെ സജ്ജീകരണതോടുകൂടി കാടു കയറുന്നത്.അവർക്ക് ഇത് ഒരു സ്ഥിരം യാത്രയാണ് കാരണം മാസത്തിൽ രണ്ടോ മൂന്നോ തവണ അവർക്ക് ഇങ്ങനെ സാധനങ്ങൾ സ്വീകരിക്കാനായി കയറേണ്ടി വരും.
കാട്ടിൽ നിന്ന് കിട്ടുന്ന അമൂല്യ വസ്തുക്കൾ പലതും അവർ നാട്ടിൽ ചെറിയ പൈസക്ക് വിറ്റു മറ്റും ജീവിക്കുന്ന വേറെ ചില ആൾക്കാരും ഉണ്ട്.
പക്ഷേ ഈ നാലു ചെറുപ്പക്കാർ ഇപ്പോൾ കാട്ടിൽ കയറിയിരിക്കുന്നത് സ്വാമി പറഞ്ഞിട്ടാണ്.
അങ്ങനെ നാലുപേരും ചാക്ക് കുട്ടികളുമായി കാടുകയറാൻ ആയി തുടങ്ങി ഏകദേശം മൂന്ന് മണിക്കൂർ അവർ നടന്നതിനു ശേഷം ഒരു വലിയ മരത്തിനു ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്ന് അവർ കൊണ്ടുവന്ന ലഘുഭക്ഷണം നാലുപേരും ആയി വിരിച്ച് കഴിക്കുവാൻ തുടങ്ങി ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം വീണ്ടും അവർ യാത്ര തുടങ്ങി അടുത്ത അവർ നിന്നത് ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ്,ഇതിനിടയിൽ എവിടെയെങ്കിലും കുറച്ചു സമയം വിശ്രമിച്ചു പോയാൽ അന്നത്തെ മുഴുവൻ പദ്ധതിയും തെറ്റുമെന്ന് അവർക്ക് നല്ലോണം അറിയാം കാരണം വൈകുന്നേരം ഇരുട്ടുന്നതിനു മുമ്പായി അവർക്ക് എത്തേണ്ട ഒരു ഇടമുണ്ട്.
അവർ പോകുന്ന വഴി ഒക്കെ നേരത്തെ പോകുന്ന സമയത്ത് ഉണ്ടാക്കിയ അടയാളങ്ങൾ ഉണ്ടാക്കിയാണ് പോകുന്നത് കാരണം എവിടെയെങ്കിലും തെറ്റിപ്പോയി കഴിഞ്ഞാൽ പിന്നെ തിരികെ വരുന്നത് വളരെ കഷ്ടം പിടിച്ച ജോലിയാണ്. പലപ്പോഴും ആദിവാസികൾ വഴി സൂചനയ്ക്കായി ചന്ദ്രനെയും ദിക്കുകളെയുമാണ് ആശ്രയിക്കാറുള്ളത്, പക്ഷേ ഈ കാടിനുള്ളിൽ കയറി കഴിഞ്ഞാൽ ദിക്കറിയാൻ ഭയങ്കര പ്രയാസമാണ് അതിനാൽ ആദ്യം പോയിട്ടുള്ള ആൾക്കാർ മരത്തിലും പാറയിലും മറ്റും ദിക്കുകൾ അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വളരെ വ്യക്തമായി എഴുതി ചെയ്തിട്ടുണ്ടായിരുന്നു അത് നോക്കിയാണ് സാധാരണ കാടിനുള്ളിലേക്ക് പോകുന്നതും വരുന്നതും.
♥️
കൊള്ളാം സൂപ്പർ സ്റ്റോറി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????