കേൾക്കാത്ത താമസം, ബ്രിട്ടീഷ് പടമൊത്തം അടിവാരത്തുളള കരിന്തണ്ടന്റെ ഊരിലെത്തി കാര്യം അവതരിപ്പിച്ചു.
ആ ശ്രമകരമായ ദൗത്യം ആദിവാസി യുവാവ് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചുരത്തിനു വഴികാട്ടിയായി ഒപ്പം നില്ക്കുകയും കഠിനപ്രയത്നത്തിലൂടെ അത് പൂർത്തികരിക്കുകയും ചെയ്തു. കാര്യം കഴിഞ്ഞ ഉടനെ, അതിനുള്ള പ്രതിഫലമായി സായിപ്പിന്റെ വെടിയുണ്ട തന്നെ ആ യോദ്ധാവിന്റെ നെഞ്ചിൽ തുളച്ചുകയറിയതായി കരുതപ്പെടുന്നു. ഇത് ബ്രീട്ടീഷുകാരുടെ കൊടും ചതിയായിരുന്നു ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ലക്കിടിയില് കരിന്തണ്ടന് ഇന്നൊരു സ്മാരകമുണ്ട്. വഴിയോരത്ത് ചങ്ങല ചുറ്റിയ ഒരു മരത്തിന്റെ രൂപത്തില്. കരിന്തണ്ടന്റെ ആത്മാവിനെ ഈ ചങ്ങലമരത്തില് തളച്ചതായി ആദിവാസികള് വിശ്വസിയ്ക്കുന്നു. ചരിത്രത്തിൽ എങ്ങും കാണാൻ കഴിയാത്ത ഒരു സംഭവ കഥയാവാം ഒരു കെട്ടുകഥ പോലെ വിചിത്രം.
പക്ഷെ, വാഹനങ്ങളിൽ ഈ വളഞ്ഞു പുളഞ്ഞ ചുരം റോഡിലൂടെ കടന്നുപോകുന്ന വഴി ഈ ചങ്ങലമരമെത്തിയാൽ കരിന്തണ്ടൻ എന്ന നിഷ്ക്കളങ്കനായ ആദിവാസി യുവാവിന്റെ ജീവിതവും രക്തസാക്ഷിത്വവും അനേകായിരം മനുഷ്യ മനസ്സിലേക്ക് കുടിയേറിയുന്ന പോലെ അറിയാതെ നമ്മുടെ മനസ്സിലേക്കും കടന്നുവരും. എവിടെയോ ഇരുന്നു കരിന്തണ്ടൻ നിഷ്ക്കളങ്കമായ ചിരിയോടെ നമ്മളെ നോക്കുന്ന പോലെ. വീശിയടിക്കുന്ന കാറ്റിൽ അവന്റെ ചിരി നമുക്കും കേൾക്കാം)
ആ അമ്പലത്തിൽ തന്റെ പൂർവിക ദൈവത്തിനോട് പ്രാർത്ഥിച്ചു കാട്ടിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു നാല് ആദിവാസി യുവാക്കന്മാർ.മൂന്നു ദിവസം കൊണ്ട് കുറെ ഏറെ വസ്തുക്കൾ ശേഖരിക്കാൻ ഉള്ള ജോലിയുടെ ഭാഗമായി ഉൾക്കാട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു അവർ.
ഉൾക്കാട്ടിൽ എന്നുപറഞ്ഞാൽ ഒരു ദിവസം പൂർണ്ണമായും നടന്നാൽ എത്തുന്ന അത്രയും ദൂരത്തുള്ള സ്ഥലത്തായിരുന്നു. അതിനാൽ ഒരു ദിവസം അങ്ങോട്ട് നടക്കാനും ഒരു ദിവസം സാധനങ്ങൾ ശേഖരിക്കുകയും തിരിച്ചുകൊണ്ടുവരാനും ആയി മൂന്നു ദിവസം അവർക്കു വേണമായിരുന്നു.
ഈ മൂന്നു ദിവസത്തിനുള്ളിൽ എന്തു വേണമെങ്കിലും സംഭവിക്കാം അതായിരുന്നു അവർ ദൈവത്തിന്റെ അനുഗ്രഹം തേടി അവിടെ എത്തിയത് കാരണം കരിന്തണ്ടൻ എന്ന് പറയുന്നത് അവരുടെ ദൈവ സങ്കൽപ്പം മാത്രമല്ല കാടിന്റെ ദൈവം കൂടിയായിരുന്നു,
ഓരോ മുക്കും മൂലയും അറിയുന്ന കാടിന്റെ സ്പന്ദനം അറിയുന്ന ഒരാൾ ആയിരുന്നു,അവർക്ക് നേരാംവണ്ണം അറിയുകയും ചെയ്യാം. അതിനാൽ തന്നെയാണ് അവരുടെ ദൈവമായി ആദിവാസിസമൂഹം വാഴ്ത്തുന്നത്.
വന്യമൃഗങ്ങളും അപൂർവയിനം നാഗങ്ങളും വാഴുന്ന ആ കാട്ടിൽ പോയിട്ട് തിരികെ വരുന്നതിനെ കഴിവ് മാത്രം പോരാ ഭാഗ്യവും കൂടി വേണം, ആ ഭാഗ്യം വേണ്ടുവോളം ഉള്ളതിനാലാണ് ഈ ആദിവാസി കൂട്ടരേ അവർ ഈ ജോലിക്ക് നിയോഗിക്കുന്നത്. പിന്നെ ഇവർ പറയുന്ന പൈസ അവർക്ക് ഇവർ കൊടുക്കുകയും ചെയ്യും പക്ഷേ ഇവർ പറയുന്ന രൂപ അവർക്ക് വലിയൊരു സംഖ്യ അല്ല കാരണം. ഇവർക്ക് ഇപ്പോഴും ഏറ്റവും വലിയ സംഖ്യ 100
♥️
കൊള്ളാം സൂപ്പർ സ്റ്റോറി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????