താമര മോതിരം 4 [Dragon] 423

പെട്ടന്ന് അവനു ചുറ്റും മഴ ഇല്ലാതെ ആകുന്നപോലെ അവനു തോന്നി, ഒരു കുട പിടിച്ച പോലെ തന്റെ മേലേക്ക് മാത്രം മഴ പെയ്യുന്നില്ല, അവനു അപ്പൊ പേടി തോന്നിയില്ല അവന്റെ മനസ്സിൽ ഒരു ധൈര്യം വന്നു ചേർന്നു, അവൻ മുന്നോട്ടു ആ വണ്ടിയുടെ അടുത്തേക്ക് നടക്കുവാൻ തുടങ്ങി, ഉറച്ച കാൽ വയ്പ്പോടെ, എന്തും നേരിടാനുള്ള തന്റെടത്തോടെ മുന്നോട്ടു നടക്കുവാൻ തുടങ്ങി.

ക്ഷെ അവനു മുന്നിലേക്ക് നടക്കാൻ പറ്റുന്നില്ല, മുന്നിൽ ഒരു ഗ്ലാസ് പാളിയിൽ തട്ടി നിൽക്കുന്ന പോലെ അവനെ ആ പ്രശ്നത്തിൽ ഇടപെടുത്താതെ പിന്നിലേക്ക് വലിക്കും പോലെ തോന്നി അവനു,

അപ്പോഴേക്കും ആ വണ്ടിയിൽ നിന്നും എല്ലാപേരും പുറത്തേക്ക് ഇറങ്ങിയിരുന്നു,കാരണം ആ പട്ടി അവിടുന്ന് ഒരിഞ്ചു അനങ്ങാതെ തന്നെ നിൽപ്പുണ്ടായിരുന്നു, പുറത്തിറങ്ങിയ ആൾക്കാർ അവിടെ നിന്നും കല്ലും കമ്പും ഒക്കെ എടുത്തു പട്ടിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി –

പെട്ടെന്ന് അവൾ ഒരാൾക്ക് മൊബൈലിൽ കാൾ അടിക്കുവാൻ തുടങ്ങി, അവൻ എടുത്തു നോക്കിയിട്ട് പേടിച്ച പ്രതീതിയിൽ കാൾ അറ്റൻഡ് ചയ്തു അങ്ങോട്ട് സംസാരിക്കാൻ തുടങ്ങും മുന്നേ എന്തോ ഇങ്ങോട്ട് പറയുന്നുണ്ടായിരുന്നു, പെട്ടെന്ന് കാൾ കട്ട് ആക്കി ബാക്കിയുള്ളവരോട് പറഞ്ഞു“ഓടിക്കോ സ്വാമിയാണ് വിളിച്ചത് എത്രയും പെട്ടെന്ന് ഇവിടെ നിന്നും രെക്ഷപെട്ടോളാൻ പറഞ്ഞു – ഒരു കാരണവശാലും പിടി കൊടുക്കരുത് എന്ന് – അയാൾ തന്നെ കാറിന്റെ ഉള്ളിലേക്ക് കയറി അകത്തു നിന്ന് ഒരു തുണി സഞ്ചി എടുത്തു അതിലെ കെട്ടഴിച്ചു കുറച്ചു ഭസ്മം എടുത്തു പട്ടിയുടെ നേരെ എറിഞ്ഞു, പിന്ന ബാക്കിയുള്ളവരോട് വണ്ടിയിൽ കയറാൻ പറഞ്ഞു, പിന്നെ സ്വന്തം കയ്യി കിടന്ന രക്ഷ അഴിച്ചു വണ്ടിയുടെ സ്റ്റിയറിംഗിൽ കെട്ടി,

ഭസ്മം ദേഹത്ത് വീണപ്പോഴേക്കും ആ നായയുടെ പുറത്തെ വെള്ളയും കറുപ്പും കലർന്ന തൊലി മോത്തം പൊളിഞ്ഞു –

ഇപ്പൊ കണ്ടാൽ ആടിനെ തന്തൂരിയിൽ ഇടാൻ വെച്ചപോലെ ആയി.ദേഹം മുഴുവൻ പൊള്ളി പൊട്ടി – ഉച്ചത്തിൽ കുറച്ചുകൊണ്ട് ആ നായ വളർന്നു ഒരു വലിയ പോത്തിന്റെ വലിപ്പം ആകാൻ തുടങ്ങി,

വണ്ടിക്കകത്തു ഉള്ള എല്ലാപേരും ഉച്ചത്തിൽ അലറി വിളിക്കുന്നുണ്ടായിരുന്നു ഈ കാഴ്ച കണ്ടു, അപ്പോഴേക്കും വണ്ടി നല്ലോണം മുരൾച്ചയോടെ മുന്നോട്ടു കുതിക്കാൻ തുടങ്ങി, ആ നായയുടെ ദേഹത്തു ഇടിച്ചു നിന്നു,നല്ലൊരു ബലാബലം അവിടെ പരീക്ഷിക്കപെട്ടു,

അപ്പോഴേക്കും വണ്ടിയുടെ പിൻഭാഗം വായുവിൽ ഉയർന്നു പൊങ്ങി മുന്നിലോട്ടു തള്ളാൻ തുടങ്ങി, കൂടെ അകത്തു ഇരുന്നു കൊണ്ട് തന്നെ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന ബാക്കി ഭസ്മം കൂടെ നായയുടെ പുറത്തേക്ക് എറിഞ്ഞു,

പ്പോഴേക്കും നായ ഉച്ചത്തിൽ ഊരിയിട്ടുകൊണ്ടു അവിടെ നിന്നും ഓടിമാറി – ഓടി പോകും തോറും ആ ഭീകര രൂപം മാറി നേരത്തെ ഉണ്ടായിരുന്ന രൂപത്തിലേക്ക് വന്നിരുന്നു.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.