താമര മോതിരം 4 [Dragon] 423

കുറച്ചാളുകൾ വരുന്നു ഏതോ ജീവികളുടെ തലകളും പിന്നെ കുറെ സാധനങ്ങളും കൂടെ തന്റെ വീടിന്റെ മുറ്റത്തു കുഴിച്ചിടുന്നു.അവർ ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളെ പറ്റി സംസാരിക്കുന്നു.ഉണ്ണിയുടെയും അച്ഛന്റെയും കേസിനു പിന്നിൽ ഏതോ സ്വാമിയും കൂട്ടരും ആണെന്ന് പറയുന്നേ അങ്ങനെ

അതെ സമയം വന്നവർ എല്ലാപേരും കൂടെ അവസാന സ്ഥലത് കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു ,പെട്ടെന്ന് നേരത്തെ കണ്ട പട്ടി വീണ്ടും അവരുടെ മുന്നിലേക്ക് കുറച്ചു കൊണ്ട് വന്നു,

അവർ അവരുടെ കഴിവ് പോലെ കല്ലും മറ്റും കോണ്ടത്തിന്റെ ഓടിക്കാനുള്ള എല്ലാ ശ്രമവും നടത്തി,പക്ഷെ ആ പട്ടി നിക്കുന്ന സ്ഥലത് നിന്ന് മാറാതെ അവിടെ തന്നെ നിന്ന് കുറച്ചു കൊണ്ടിരുന്നു – ക്രമേണ ആ കുറച്ചിൽ ഒരു ഊരിയിടൽ ആയി മാറാൻ തുടങ്ങി, കുഴി ഏകദേശം തീരാറായപ്പോൾ ഒരുവൻ മതിയാക്കേടാ ഇനി സാധനം ഇട്ടു മൂട് എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ളവരോട് പറഞ്ഞു കൊണ്ടിരുന്നു,

കാരണം അന്തരീക്ഷത്തിന്റെ മാറ്റം അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പൊടുന്നനെ ഒരു വെള്ളിടി വെട്ടി, കൂടെ മഴയും പെയ്യാൻ തുടങ്ങി, കാറ്റും കോളും എല്ലാം കൂടെ ഒരു ഭീകാരാവസ്ഥ അവരെ ശെരിക്കും ഭയപെടുത്തുവാൻ തുടങ്ങി, ആ പട്ടിയുടെ ഓരിയിടൽ കേട്ട് അങ്ങ് ദൂരെ എവിടേയോ വേറെ കുറെ പട്ടികൾ ചേർന്ന് ഒരുമിച്ചു ഓരിയിടാൻ തുടങ്ങി.അവർ പെട്ടന്ന് തന്നെ കയ്യിൽ ഉണ്ടായിരുന്ന ചാക്കിലെ സാധനങ്ങൾ ആ കുഴിയിലേക്ക് ഇട്ടു അത് മൂടാൻ തുടങ്ങി. മൂടി കഴിഞ്ഞപ്പോ അവർ നാലു പേരും കൂടെ ഓടി കാറിലേക്ക് കയറി.

വണ്ടി മുന്നോട്ടു എടുക്കാൻ തുടങ്ങവേ ആ പട്ടി വണ്ടിയുടെ മുന്നിലേക്ക് കയറി നിന്ന് കുറയ്ക്കാൻ തുടങ്ങി, ശബ്ദം കേട്ടുകൊണ്ടാണ് കണ്ണൻ കുളത്തിന്റെ കരയിൽ നിന്ന് റോഡിന്റെ അവിടേക്ക് വന്നു നോക്കിയത്,അവനും ആ പട്ടിയെ കണ്ടു, പക്ഷെ നേരത്തെ കണ്ടപോലെ ശാന്ത സ്വഭാവം ആയിരുന്നില്ല ഇപ്പൊ , അതിശക്തമായി കുറച്ചു കൊണ്ട് മുൻ കാലുകൾ ശക്തിയായി തറയിൽ മാന്തിക്കൊണ്ടു വണ്ടിയുടെ മുന്നിലേക്ക് ചാടി കയറാൻ തുടങ്ങവേ – അവർ പേടിച്ചു വണ്ടി മുന്നോട്ടു എടുക്കാൻ തുടങ്ങി, അവർ എത്ര ശ്രമിച്ചിട്ടും വണ്ട് മുന്നോട്ടു നീങ്ങിയില്ല മാത്രമല്ല വണ്ടിയുടെ ടയർ തറയിൽ ഉരഞ്ഞു,ടയർ കത്തിയ നാറ്റമടിക്കാൻ തുടങ്ങി അവിടെ യൊക്കെ ,അപ്പോഴാണ് കണ്ണൻ ശ്രദ്ധിച്ചത് ആ പട്ടിയുടെ കാൽ വണ്ടിയുടെ ബമ്പറിന്റെ മുകളിൽ കയറ്റി വെച്ചിരിക്കുന്നത്,അത് കാരണമാന് വണ്ടി മുന്നോട്ടു നീങ്ങാത്തതു പോലെ തോന്നി കണ്ണനു.

അകത്തു നിന്ന് ഒരാൾ ഇറങ്ങി പട്ടിയെ ഓടിക്കാൻ ഉള്ള ശ്രമം തുടങ്ങി, നല്ല കോരിച്ചൊഴിയുന്ന മഴ ആയിരുന്നു ഇടിയും മിന്നലും കൂടെ എല്ലാം കൊണ്ട് അന്തരീക്ഷം അതിന്റെ രൗദ്ര ഭാവത്തിന്റെ ഉച്ചകോടിയിൽ ആയിരുന്നു,കണ്ണൻ പേടികൊണ്ടു പോക്കറ്റിൽ ഉണ്ടായിരുന്ന താമര പൂവ് എടുത്തു നെഞ്ചോടുചേർത്തു പിടിച്ചു –

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.