താമര മോതിരം 4 [Dragon] 423

ഇപ്പൊ ഒരു ചുവരിന്റെ അകലം മാത്രം ആണ് ഉള്ളത്,അവരുടെ ഒക്കെ മുഖം കണ്ണൻ നിലാവിന്റെ വെളിച്ചത്തിലും അവരുടെ ടോർച്ചിന്റെ വെളിച്ചത്തിലും വെക്തമായി കണ്ടു- അന്ന് ഇവിടെ വന്നവരും പിന്നെ ചായക്കടയിൽ വന്നവരും ഇവരിൽ രണ്ടുപേർ തന്നെ ആണെന്ന് തിരിച്ചറിഞ്ഞു കണ്ണൻ.കുത്തിയ ആൾ ഇവരുടെ കൂടെ ഇല്ല.

അവർ നേരത്തെ ചെയ്തത് പോലെ കുഴിയെടുത്തു ചാക്കിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആ കുഴിയിൽ ഇട്ടു -കുഴി മൂടുന്നതിനായി തുടങ്ങവേ പുതിയ പയ്യൻ പറഞ്ഞു – ചേട്ടാ ഇതിൽ എന്തോ കുറവ് ഉള്ളത് പോലെ – എന്ന് പറഞ്ഞു – ബാക്കി ഉള്ളവർ അവനെ തെറി പറഞ്ഞു കൊണ്ട് പറഞ്ഞു പെട്ടന്ന് മൂടിയിട്ട് വാടാ – എവിടെ പോകാനാണു – അവർ തന്ന ചാക്ക് നമ്മൾ അഴിച്ചില്ലല്ലോ- നീ കുഴി മൂട്. പെട്ടെന്ന് അവർ നിന്ന സ്ഥലത്തിന്റെ കുറച്ചു മാറി ഒരു ഒച്ച കേട്ട് അവർ അങ്ങോട്ടേക്ക് നോക്കി – അവിടെ നേരത്തെ കണ്ട പട്ടി ഉണ്ടായിരുന്നു –

പെട്ടെന്ന് ഒരാൾ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു – ആ പട്ടി അവിടെ തന്നെ നിക്കുന്നത് കണ്ടു വേറെ ഒരാൾ ഒരു കല്ലെടുത്തു ശരിക്കും എറിഞ്ഞു, എന്നിട്ടുമാ പട്ടി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു – അവരെയും നോക്കി കൊണ്ട്

പെട്ടന്ന് ഒരാൾ പറഞ്ഞു ഡാ എന്തോ പോലെ നീ പെട്ടെന്ന് കുഴി മൂടിയിറ്റ് വാ.,

കുഴിയിലേക്ക് നോക്കിയാ നാലുപേരും ഒരുപോലെ നിലവിളിച്ചു-

ആ കുഴിയിൽ കിടക്കുന്ന എല്ലാ ജീവികളുടെയും കണ്ണുകൾ ഒരുപോലെ ചുവന്നു തുടുത്തു ഇരിക്കുന്നു – അതിൽ ജീവൻ ഉണ്ട് ,അതിന്റെ കൃഷ്ണമണി അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നു,

കൂടെ ഉണ്ടായിരുന്ന പൂക്കൾ എല്ലാം തന്നെ ഒരു ചെടി പോലെ തറയിൽ കുത്തി മുകളിലേക്ക് പൊങ്ങി വളരാൻ തുടങ്ങിയിരിക്കുന്നു, അതിന്റെയൊക്കെ കഴുത്തിലും ചെവിയിലും ഉണ്ടായിരുന്ന വളയങ്ങൾ ഒരു തീ ഗോളം പോലെ പ്രകാശിക്കാൻ തുടങ്ങിയിരിക്കുന്നു,

പേടിച്ച പോയ ഒന്നാമൻ വിളിച്ചു പറഞ്ഞു – ഡാ പെട്ടെന്ന് കുഴി മൂട് – ആ സ്വാമി പറഞ്ഞതല്ലേ ചാക്ക് കുഴിയിലേക്ക് ഇടുന്ന സമയം തന്നെ കുഴി മൂടണം എന്നുള്ളത്, നിങ്ങൾ പേടിക്കണ്ട ഈ രക്ഷ ഉള്ളത് കൊണ്ട് നമ്മൾക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ല –

അപ്പോഴേക്കും അവർ എല്ലാപേരും കൂടെ ചേർന്ന് കുഴിയെല്ലാം മൂടിയിട്ടു കുറച്ചു ചെടികൾ പറിച്ചു അതിന്റെ പുറത്തിട്ട് ആർക്കും കണ്ടാൽ മനസിലാകാത്ത വിധം മറച്ചു വെച്ചിട്ട്.

ഇതെല്ലം കണ്ടു നിന്ന കണ്ണന് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി – പിന്നെ പോക്കറ്റിൽ നിന്നു നേരത്തെ എടുത്തു വെച്ച രണ്ടു വളയങ്ങൾ എടുത്തു അതിൽ സ്വർണ വളയം നല്ലതു പോലെ ജ്വലിച്ചു പ്രകാശം പുറപ്പെടുവിക്കാൻ തുടങ്ങി – അത് അവർ കണ്ടാൽ പ്രശ്നമാകും എന്ന് മനസിലാക്കിയ കണ്ണൻ തിരികെ പോക്കറ്റിലേക്ക് വച്ച് പിന്നെ കുളത്തിന്റെ പടവിൽ പോയി ഇരുന്നു.

ഇവിടെ എന്താണ് നടക്കുന്നത് എന്ന് മനസിലാക്കാൻ കാണാനായില്ല

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.