താമര മോതിരം 2 [Dragon] 244

നമ്മളെ കണ്ടപ്പോഴേ ഡോക്ടർ പറഞ്ഞു amma is alright now,you can take her home and continue the medicine for 3 days and take good food and rest, അമ്മക്ക് നല്ല ക്ഷീണം ഉണ്ട്. ഡോക്ടറിനോട് താങ്ക്സ് പറഞ്ഞു റിസപ്ഷനിൽ പോയി ഡിസ്ചാർജ് എഴുതി തിരികെ വാർഡിൽ എത്തി അമ്മേയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി,

ഉണ്ണി പോയി ഒരു ടാക്സി കാർ പിടിച്ചു കൊണ്ട് വന്നു, ‘അമ്മ അതിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും പുറകിൽ നിന്ന് നീണ്ട ഹോൺ കേട്ട് ഞങ്ങൾ എല്ലാപേരും തിരഞ്ഞു നോക്കി, ജീപ്പ് നിർത്തി ഇറങ്ങി വരുന്ന DYSP ലിജോ ഫെർണാഡസ് നെ കണ്ടു ഞാനും ഉണ്ണിയും ഒരുപോലെ ഞെട്ടി -കാരണം നേരത്തെ നടന്ന സംഭവം ഞങൾ അമ്മെയോടും ഉണ്ണീടെ അച്ഛനോടും പറഞ്ഞിട്ടുണ്ടാരുന്നില്ല.
അടുത്തേക്ക് നടന്നു വന്ന ലിജോ അമ്മയുടെ അടുത്ത് വന്നു പറഞ്ഞു ഞാൻ dysp, ഞാൻ ആണ് നിങ്ങളുടെ ഹസ്ബൻഡന്റെ മിസ്സിംഗ് അനേഷിക്കുന്നതു,നിങ്ങളോടു കുറച്ചു കാര്യങ്ങൾ ചോദിയ്ക്കാൻ ഉണ്ടാരുന്നു, അപ്പോഴേക്കും ഉണ്ണിയുടെ അച്ഛൻ ഇടയിൽ കയറി പറഞ്ഞു
“സർ ഇവർ ഇപ്പൊ ഡിസ്ചാർജ് ആയതെ ഉള്ളു, ഇവരുടെ ആരോഗ്യാനില കുറച്ചു മോശം ആണ്”, അപ്പോഴേക്കും ലിജോ ദേശ്യം കൊണ്ട് അതെ ഇവർക്ക് കല്യാണം ആലോജിക്കാൻ വന്നതല്ല ഞാൻ ,കേസ് അന്നെഷിക്കാൻ ആണ് ,ആരോട് എന്ത് എപ്പോ ചോദിയ്ക്കണം എന്ന് എനിക്ക് അറിയാം മാറി നിൽക്കട അങ്ങോട്ട്”
എന്ന് പറഞ്ഞു ഉണ്ണീടെ അച്ഛന് നേരെ ആക്രോശിച്ചു.പേടിച്ചു പോയ ഉണ്ണീടെ അച്ഛനെയും എന്റെ അമ്മയെയും നോക്കി കൊണ്ട് ലിജോ ചോദിച്ചു – എന്താ പേര് – ‘അമ്മ പേടിച്ചു കൊണ്ട് ഹേമ എന്ന് ഉത്തരം പറഞ്ഞു ആഹ്ഹ നല്ല പേരാണല്ലോ – അപ്പൊ പറ ഹേമ നിന്റെ കെട്ടിയോൻ എങ്ങോട്ടാ പോയെ ,അപ്പോഴേക്കും ‘അമ്മ കരയാൻ തുടങ്ങിട്ടുണ്ടാരുന്നു, കിരൺ മുന്നോട്ട് വന്നു ലിജോയോടായി പറഞ്ഞു പ്ളീസ് സർ അമ്മയ്ക്കവയ്യാതെ ഇരിക്കുകയാണ് ചോദ്യം ചെയ്യോളൊക്കെ പിന്നെ ആയിക്കൂടെ, അല്ലെങ്കിൽ തന്നെ ഇതൊരു ഹോസ്പിറ്റൽ അല്ലെ, കുറച്ചു ഉറക്കെ യാണ് കിരൺ അത് ചോദിച്ചേ സംഭവം കണ്ടും കെട്ടും അവിടെ ചെറിയൊരു ആൾകൂട്ടം ഉടലെടുത്തിരുന്നു,ഇത് കൂടെ കണ്ട ലിജോ- “നിന്നെയൊക്കെ ഞാൻ എടുത്തോളാം” എന്ന് പറഞ്ഞു തിരികെ ജീപ്പിൽ കയറി പാഞ്ഞു പോയി.

‘അമ്മ ആകെപ്പാടെ വിഷമിച്ചു വയ്യതായിരുന്നു. അമ്മെയെയും കൂട്ടി വിട്ടീൽ എത്തിയമ്മയെ മുറിയിൽ കൊണ്ട് കിടത്തിയപ്പോഴേക്കും ഉണ്ണീടെ അമ്മയും വാസന്തി ചേച്ചിയും കൂടെ ‘അമ്മയ്ക്ക് കഴിക്കാൻ കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്നു, അവരെ അവിടെ വിട്ടു ഞാനും ഉണ്ണിയും പുറത്തേക്ക് ഇറങ്ങി.
പുറത്തിറങ്ങി നടന്നതൊക്കെ ഹർഷൻ മാമനെ വിളിച്ചു പറഞ്ഞു.മാമൻ ഇങ്ങോട് വരാം എന്ന് പറഞ്ഞു.
പിന്നെ ഉണ്ണീടെ കൂടെ കുറച്ചു നേരം കുളത്തിന്റെ കരയിൽ പോയി ഇരുന്നു ,കുറച്ചു നേരം ആ കുളത്തിന്റെ കരയിൽ ഇരിന്നപ്പോൾ ഒരു ആശ്വാസ൦ – അത് പണ്ട് മുതലേ അങ്ങനെ ആണ് കണ്ണന് എന്ത് വിഷമം ഉണ്ടെകിലും കുറച്ചു നേരം ആ കുളത്തിന്റെ കരയിൽ ഇരുന്നാൽ വിഷമം മാറി ഒരു പുതുജീവൻ ഉണ്ടാകുമായിരുന്നു. അതുകൊണ്ടു തന്നെ കണ്ണന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു ആ കുളവും അതിന്റെ കൂടെ ഉള്ള ചെറിയ വീടും.

രാത്രി വീട്ടിൽ എത്തിയ കണ്ണൻ ഭക്ഷണം കൊടുത്തത് വാസന്തി ആയിരുന്നു ‘അമ്മ ഉച്ചക്ക് വന്നു കിടന്ന അതെ കിടപ്പാണ്, ഉണ്ണീടെ ‘അമ്മ നിർബന്ധിച്ചപ്പോ ഇത്തിരി ആഹാരം കഴിച്ചെന്നു വരുത്തി, ഉണ്ണീടെ അമ്മയും അച്ഛനും തിരികെ അവരുടെ വീട്ടിലേക്ക് പോയിരുന്നു ഉണ്ണി പോയത് കുളിച്ചു ഡ്രസ്സ് മാറി തിരികെ എന്റെ അടുത്ത് തന്നെ വന്നു, അവനിപ്പോ എന്റെ കൂടെ തന്നെ ആണ് ഇപ്പോഴും. ആഹാരം ഒക്കെ കഴിച്ചു ഒരു പതിനൊന്നു മണിയോടെ ഞാനും അവനും കൂടെ തൊടിയിൽ ഇരുന്നു കുറച്ചു നേരം സംസാരിച്ചു അകത്തേക്ക് കയറിപോകാൻ പോകുമ്പോ,വീടിന്റെ കുറച്ചു മാറി പാടത്തിന്റെ അപ്പുറത്തു ഒരു വണ്ടി വന്നു നിൽക്കുന്നത് അതിൻറെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു,അത് അവിടെ നിർത്തി അതിന്റെ ലൈറ്റ് ഓഫ് ആക്കി.

34 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Bro njan innan vayichu thudangunath ishtayii ❤️.

  2. രുദ്രദേവ്

    ♥️♥️♥️

  3. *വിനോദ്കുമാർ G*

    സൂപ്പർ ?

  4. ??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????

  5. Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…

    Lovely…
    JK

  6. കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.

    1. അതുക്കും മേലെ പവിത്ര

  7. ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…

    1. wait my dear

  8. Kalakkitto, pinne harshan adv. Polichuuu,

    1. താങ്ക്സ് bro.

  9. Kollam brooi

  10. suspence ആണല്ലോ …
    ഈ പാർട്ടും നന്നായിട്ടുണ്ട്….

    1. താങ്ക്സ് bro

  11. Dragon,
    ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….

  12. Anyway kadha verthe supperr aaahn ???

    1. താങ്ക്സ് bro

  13. Bro kannan ithiri heroism okke kodkkam kettooo

    1. Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..

  14. തൃശ്ശൂർക്കാരൻ

    Bro നാനായിട്ടുണ്ടട്ടോ?????
    കാത്തിരിക്കുന്നു സഹോ ?

    1. Thank u bro

  15. കൊള്ളാം മോനെ???
    ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?

    സ്നേഹത്തോടെ?,
    Vishnu……????

    1. urappayittum bro

  16. Bro nalla kadha… Ishtaayi… Please do continue

    1. തൃശ്ശൂർക്കാരൻ

      Bro നാനായിട്ടുണ്ടട്ടോ?????
      കാത്തിരിക്കുന്നു സഹോ ?

      1. തൃശ്ശൂർക്കാരൻ

        Sorry

      2. താങ്ക്സ് bro.

    2. താങ്ക്സ് bro

  17. ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
    ഇരുത്തി വായിപ്പിക്കുന്നു.
    ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
    ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..

    1. താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.

      1. ഒക്കെ ശരി ആകും ന്നെ..
        ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
        വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
        അപ്പൊ എല്ലാം.ശരി ആകും…

Comments are closed.