താമര മോതിരം 2 [Dragon] 244

പെട്ടന്ന് തന്നെ കണ്ണൻ പറഞ്ഞു ഇത് അച്ഛൻ അല്ല – ആ ആശ്വാസമേറിയ വാക്കു കേട്ട് പോലീസുകാരനും ഉണ്ണിയും കണ്ണനെ നോക്കി – അപ്പോൾ കണ്ണൻ പറഞ്ഞു അച്ഛന് രണ്ടു മൂന്ന് മാസം മുന്നേ വയറിൽ ഒരു സർജറി കഴിഞ്ഞിരുന്നു,കല്ലിന്റെ ഇഷ്യൂ രൂക്ഷമായത് കൊണ്ടും വേറെ കുറച്ചു പ്രശനം ഉണ്ടായിരുന്നത് കൊണ്ടും ഓപ്പൺ സർജറി ആയിരുന്നു അതിന്റെ മുറിവ് ഉണങ്ങിയെങ്കിലും വലിയൊരു പാട് ഉണ്ടായിരുന്നു വയറിൽ – ആ പാട് ഇതിൽ ഇല്ല ആശ്വാസത്തോടെ പറഞ്ഞു ഉണ്ണിയെ കെട്ടിപിടിച്ചു കരഞ്ഞു കണ്ണൻ. അപ്പോഴേക്കും പൊലീസുകാരന് ഒരു കാൾ വന്നു മുറിക്ക് പുറത്തേക്ക് ഇറങ്ങി,അത് കണ്ട ഉണ്ണി മൊബൈൽ എടുത്തു ആ മൃധദേഹത്തിന്റെ ഒന്ന് രണ്ടു ഫോട്ടോ എടുത്തു,അറ്റൻഡർ എടുക്കരുത് എന്ന് പറഞ്ഞപ്പോഴേക്കും- അങ്ങേരെ നോക്കി എടുത്തില്ല ചേട്ടാ എന്ന് പറഞ്ഞു കണ്ണെനേം കൊണ്ട് തിരികെ നടന്നു,തിരികെ നടക്കുമ്പോഴും ആ മൃധദേഹത്തിന്റെ മുഖത്ത് നശിക്കാതെ ഇരുന്ന ഇടതു ഭാഗത്തു സൂക്ഷിച്ചു നോക്കുന്നുണ്ടാരുന്നു ഉണ്ണി – കാരണം ആ മുഖം അവൻ എവിടേയോ കണ്ടിട്ടുള്ളത് പോലെ തോന്നി അവനു, അതാണ് അവൻ ഒരു ഫോട്ടോ എടുത്തു വയ്ച്ചത്.

ആ റൂമിൽ നിന്ന് പുറത്തിറങ്ങിയ കണ്ണന് ആദ്യമായി ഈ ലോകത്തു പ്രവേശിച്ച നവജാത ശിശുവിൻറെ അതേ മനസ് ആയിരുന്നു കാരണം ഒന്നും അറിയാതെ മനസും ശരീരവും ബ്ലാങ്ക് ആണ് ഒരു പുതിയ ജന്മം പോലുള്ള ഒരു പ്രതീതി. അവനു ഉണ്ടായിരുന്ന എല്ലാ വിഷമവും ശാരീരിക അവശതകളും പൊളി മൊത്തത്തിൽ പുതിയ ഒരു മനുഷ്യൻ, അത്രയേറെ ആശ്വാസം കിട്ടിയിരുന്നു അവനു, അത് മനസിലാക്കിയ ഉണ്ണി അവനേം കൊണ്ട് നേരെ ക്യാന്റീനില്ക്ക് പോകാൻ തുടങ്ങി,ഒരു ചായ കുടിച്ചാൽ ഒന്ന് ശമിക്കും ഈ നെഞ്ചിടിപ്പ്, അപ്പോഴേക്കും ഒരു പോലീസ് ജീപ്പ് അവിടെക്ക് എത്തി അതിൽ നിന്ന് DYSP റാങ്കിൽ ഉള്ള ഒരു ഉദ്യോഗസ്‌ഥൻ ഇറങ്ങി ബാക്കി പോലീസക്കാർ എല്ലാം സല്യൂട്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു , ഇൻസ്‌പെക്ടർ പോയി എല്ലാ വിവരവും DYSP യെ അറിയിച്ചു അവർ കണ്ണന്റെ അടുത്തേക് എത്തി, അദേഹം പറഞ്ഞു – ഞാൻ ലിജോ ഫെർണാഡസ് -DYSP ആണ് ,
നിങളുടെ കേസ് അറിഞ്ഞു ,പിന്നെ അജ്ഞാത മൃധദേഹം കിട്ടിയത് ആരാഞ്ഞു വന്നതാണ് ,അത് നിങ്ങളുടെ അച്ഛൻ അല്ലല്ലേ ,
കണ്ണൻ – അല്ല എന്ന് ഉത്തരം നൽകി,
അച്ഛന് വേറെ ബന്ധങ്ങൾ വല്ലതും ഉണ്ടാരുന്നോ അങ്ങനെ എന്തെകിലും അറിയുമോ, – ഇല്ല സർ എന്റെ അച്ഛൻ വനജ ഉള്ള ഒരാൾ ആയിരുന്നില്ല, വീടും കുടുംബവും ഞാനും അമ്മയും അച്ഛന് ജീവൻ ആയിരുന്നു- ഓക്കേ മിസ്റ്റർ കിരൺ ഞാൻ അനേഷിക്കട്ടെ നമുക്ക് തീർച്ചയായും കണ്ടുപിടിക്കാം, അങ്ങനെ പറഞ്ഞു മുന്നോട്ടു പോയ ലിജോ പെട്ടന്ന് നിന്ന് പിന്നെ കണ്ണനോട് ചോദിച്ചു ”

മിസ്റ്റർ കണ്ണൻ നിങ്ങളുടെ അച്ഛനോട് ആർകെങ്കിലും ദേഷ്യമോ വൈരാഗ്യമോ ഉള്ളതായി അറിയുമോ,”
അപ്പോഴേക്കും കണ്ണൻ ആ കത്തിന്റെ കാര്യം പറയ്യാൻ തുടങ്ങി എങ്കിലും ഉണ്ണി തടഞ്ഞുകൊണ്ട് ലിജോയോടായി പറഞ്ഞു- ”
സർ അച്ഛനെ കാണാൻ ഇല്ലന്ന് പറഞ്ഞു അദ്ദേഹം ഓഫീസിൽ പരാതി പെട്ടപ്പോൾ അവിടത്തെ MD ഞങ്ങളോട് കുറച്ചു റഫ് ആയാണ് മറുപടി പറഞ്ഞെ, അവരെ ഒന്ന് ചോദ്യം ചെയ്യണം ,അവർക്ക് എന്തക്കയോ അറിയാം,”

കുറച്ചകലെ നിന്ന DYSP അവർക്ക് അടുത്തേക്ക് വന്നു പിന്നെ ഉണ്ണിയുടെ തോളിൽ കൈവച്ചിട്ടു പറഞ്ഞു – “മോൻ ഏതാ, ഞാൻ മോനോട് എന്തെകിലും ചോദിച്ചാരുന്നോ, ചുമ്മാ അറിയാത്ത കാര്യങ്ങളിൽ കേറി അഭിപ്രായം പറഞ്ഞാൽ പിന്നെ പറയാൻ നാവ അല്ല ആ തല തന്നെ കാണില്ല കേട്ടോടാ നായിന്റെ മോനെ” അവന്റെ ഒരു ഓർഡർ ,നീയാരാ SP യോ അതോ കമ്മീഷണറോ,

34 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Bro njan innan vayichu thudangunath ishtayii ❤️.

  2. രുദ്രദേവ്

    ♥️♥️♥️

  3. *വിനോദ്കുമാർ G*

    സൂപ്പർ ?

  4. ??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????

  5. Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…

    Lovely…
    JK

  6. കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.

    1. അതുക്കും മേലെ പവിത്ര

  7. ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…

    1. wait my dear

  8. Kalakkitto, pinne harshan adv. Polichuuu,

    1. താങ്ക്സ് bro.

  9. Kollam brooi

  10. suspence ആണല്ലോ …
    ഈ പാർട്ടും നന്നായിട്ടുണ്ട്….

    1. താങ്ക്സ് bro

  11. Dragon,
    ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….

  12. Anyway kadha verthe supperr aaahn ???

    1. താങ്ക്സ് bro

  13. Bro kannan ithiri heroism okke kodkkam kettooo

    1. Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..

  14. തൃശ്ശൂർക്കാരൻ

    Bro നാനായിട്ടുണ്ടട്ടോ?????
    കാത്തിരിക്കുന്നു സഹോ ?

    1. Thank u bro

  15. കൊള്ളാം മോനെ???
    ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?

    സ്നേഹത്തോടെ?,
    Vishnu……????

    1. urappayittum bro

  16. Bro nalla kadha… Ishtaayi… Please do continue

    1. തൃശ്ശൂർക്കാരൻ

      Bro നാനായിട്ടുണ്ടട്ടോ?????
      കാത്തിരിക്കുന്നു സഹോ ?

      1. തൃശ്ശൂർക്കാരൻ

        Sorry

      2. താങ്ക്സ് bro.

    2. താങ്ക്സ് bro

  17. ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
    ഇരുത്തി വായിപ്പിക്കുന്നു.
    ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
    ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..

    1. താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.

      1. ഒക്കെ ശരി ആകും ന്നെ..
        ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
        വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
        അപ്പൊ എല്ലാം.ശരി ആകും…

Comments are closed.