❣️താലികെട്ട് ❣️ 4[Akku ✨️] 91

താലികെട്ട് 4

Thalikettu Part 4 | Author : Akku | Previous Part


 

നാളെ തന്നെ മൂന്നും കോളേജിൽ പോണമെന്നാ യദുവിന്റെ ഓർഡർ… തുടക്കത്തിൽ തന്നെ ക്ലാസ്സ് മിസ്സ്‌ ചെയ്യാൻ പാടില്ലല്ലോ അല്ലെ????പിന്നെ ഈ നിൽക്കുന്നവനാ നിങ്ങളുടെ College director… അനു പവിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…..

 

 

What????നാളെയോ… കോളേജോ… പവിയേട്ടൻ ഡയറക്ടറോ???….. ഋതു, പാറു, നിച്ചു..

 

തുടർന്ന് വായിക്കുക…..

 

അപ്പൊ നാളെ തന്നെ കോളേജിൽ പോണമല്ലേ?? ?… പാറു

 

നന്നായി.. കല്യാണത്തിന്റെ പിറ്റേന്ന് കോളേജിൽ പോവേണ്ടി വരുന്ന ഹതഭാഗ്യയായ നാത്തൂൻ ?…. ഋതു

 

ഓഹ്..എടി… അതല്ല… അനുവേട്ടൻ എന്താ പറഞ്ഞെ?? ഒരേ കോളേജോ???..നിച്ചു

 

അപ്പോഴാ പാറുവും ഋതുവും അനുവിന്റെ അങ്ങനെ ഒരു ടോക്ക് ശ്രദ്ധിച്ചെ..

 

നിച്ചു നീ എവിടെയാ പഠിക്കുന്നെ??? ?.. പാറു

 

ഞാൻ ” കലാലയ ആർട്സ് കോളേജ് “. ?…. നിച്ചു

 

ഏഹ്..എടി ഞങ്ങളും അവിടെയാ. ??ഞാൻ MA Music… പാറു MA Dance…ഋതു

 

തുടർന്നു വായിക്കുക…

 

എടാ പവി നീയൊന്ന് സൂക്ഷിക്കുന്നത് നല്ലതാ… മൂന്നും കൂടി കോളേജ് കത്തിക്കാതിരുന്ന ഭാഗ്യം… അനു പതിയെ പവിയുടെ ചെവിയിൽ പറഞ്ഞു.. പക്ഷെ ആഹ്‌റു പറഞ്ഞു ആഹ്‌റു കേൾക്കാൻ… പവിയുടെ കണ്ണുകൾ ഇപ്പോഴും ചിരിച്ചു കളിച്ചു നിൽക്കുന്ന പാറുവിലാണ്… അവളുടെ മുഖത്ത് നിറയുന്ന കുട്ടിത്വവും കുസൃതിയും ഒപ്പിയെടുക്കുകയാണ് അവന്റെ കണ്ണുകൾ. പതിയെ അവന്റെ ചുണ്ടിലും മനോഹരമായ പുഞ്ചിരി വിരിഞ്ഞു…പക്ഷെ പെട്ടന്നെന്തോ ഓർത്തപ്പോലെ വിഷാദവും…എന്നാൽ ഇതെല്ലാം കറക്റ്റ് ആയിട്ട് നാല് ജോഡി മിഴികൾ ഒപ്പിയെടുക്കുന്നുണ്ട്.. ആരാണെന്നു പറയേണ്ട ആവശ്യം ഇല്ലല്ലൊ നമ്മുടെ അനുവും ദക്ഷും. ?വേറെയാരാ ല്ലെ??? അനുവും ദക്ഷും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഒന്നും അറിയാത്തപ്പോലെ പവിയുടെ പുറത്തിടിച്ചു. ?

 

ആാാഹ്.. എന്താടാ?? ??..പവി പല്ല് കടിച്ചുകൊണ്ട് അവരെ നോക്കി..

 

അല്ല നീയെന്ത് നോക്കി നിൽക്കാ.. എത്ര നേരമായി വിളിക്കുന്നു.. ? ദക്ഷ് ഒന്നുമറിയാത്ത നിഷ്കു ഭാവത്തിൽ പവിയോട് അടുത്ത ചോദ്യം… പ്യാവം പവി പാറൂനെ വായി നോക്കി നിന്നതാണെന്ന് പറയാൻ പറ്റില്ലല്ലൊ, അതോണ്ട് ബ ബ പറയാൻ തുടങ്ങി…

 

അത്… അതുപിന്നെ… ഞാൻ…. ലെ പവി

 

ടാ….. പെട്ടന്ന് പുറകിൽ നിന്ന് ഗംഭീരമായ ശബ്‍ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.. അവിടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുമായി യദു നിൽക്കുന്നുണ്ട്.. അവൻ വേഗം വന്നു പവിയെ കെട്ടിപ്പിടിച്ചു അവന്റെ വയറ്റത്തിടിച്ചു.. പിന്നെ അവന്റെ തോളിലൂടെ കയ്യിട്ട് നാലുപ്പേരും കൂടി മുകളിലേക്ക് നടന്നു പോയി..

 

എന്നാൽ ഇതൊക്കെ കണ്ട് കണ്ണ്  തള്ളി ഇപ്പൊ പുറത്ത് വീഴുമെന്ന തരത്തിലൊരു ആത്മാവ് അവിടെ നിൽക്കുന്നുണ്ട്.. അത് മാറ്റാരുമല്ല ഗൂയ്സ് നമ്മുടെ തന്നെ സകലമാന കിളികളും പറത്തി നിൽക്കുന്ന നിച്ചു. ?കുട്ടി യദുവിനെ ചിരിച്ചു കണ്ടതിലുള്ള ഞെട്ടലിലാണ്.. പാവം ഇത്രേം നേരമായിട്ടും തന്റെ സ്വന്തം ഭർത്താവ് മര്യാദക്കൊന്ന് ചിരിച്ചു കണ്ടിട്ടില്ല..പെട്ടന്ന് കണ്ടപ്പൊ കുട്ടി നോക്കി നിന്നതാ.

 

എടി നിങ്ങളുടെ ചേട്ടൻ ഇങ്ങനെയൊക്കെ ചിരിക്കോ???? അവൾ അങ്ങനെ തന്നെ കണ്ണ് തള്ളിക്കൊണ്ട് പാറുവിനേയും ഋതൂവിനേയും തിരിഞ്ഞു നോക്കി.

 

മ്മ്മ്… ഏട്ടന്റെ ശരിക്കുമുള്ള ചിരി നീ കാണാഞ്ഞിട്ടാ… ആഹ് ഒറ്റനുണക്കുഴി വിടർത്തിയുള്ള ചിരിയുണ്ട് മോളെ?.. ഋതു

 

ഏട്ടന്റെയാ ചിരിയ്ക്ക് എത്ര ഫാൻസ്‌ ആയിരുന്നെന്നൊ?? ?പിന്നെ എന്തുപറ്റിയെന്നറിയില്ല, എന്നും ചിരിച്ചുകൊണ്ടിരുന്ന ഏട്ടന്റെ മുഖത്ത് ഗൗരവം മാത്രമായി. എന്നാലും ഞങ്ങളോട് എന്നും സ്നേഹം മാത്രേയുള്ളൂ…പാറു

 

എന്തോ അത് കേട്ടപ്പൊ നിച്ചുവിന്റെ മുഖം കാറ്റഴിച്ചുവിട്ട ബലൂൺ പോലെയായീന്ന് സാരം…

 

അതെന്തുപറ്റി??? ?? ഇപ്പൊ അങ്ങനെ ചിരിക്കാറില്ലെ ???… നിച്ചു

 

ഇല്ല. അങ്ങനെ ചിരിക്കാറില്ല.?.. ഋതു

 

ഓഹ്.. നിങ്ങളുടെ യദുവേട്ടൻ ആരാ വിശ്വാമിത്രൻ 2.0 ആണൊ?? ?എപ്പൊ നോക്കിയാലും രണ്ട് തോളത്തും പിന്നെ നെഞ്ചിലും പാറകല്ല് കെട്ടിവെച്ച  പോലുള്ള നടപ്പും, ഒടുക്കത്തെ ജാടയും?..നിച്ചു

 

ആഹ്… പിന്നെ എന്ത് ചെയ്യാനാടി ഇപ്പൊ മേനകമാരൊക്കെ ഡയറക്റ്റ് ആയിട്ട് താലികെട്ടിയല്ലേ ഏട്ടന്റെ ജീവിതത്തിൽ വരുന്നെ. ?.. ഋതു

 

നീ രണ്ട് സ്റ്റെപ്പിട്ട് “കണ്ണ് തുറക്കണൊ സാമി”? പാട്ടും പാടിയാൽ കൊണ്ടുനടക്കുന്ന ബിൽഡപ്പ് ഇടിഞ്ഞു പൊളിഞ്ഞു വീഴാതെ നോക്കണ്ടെ?? ?അതാ നിന്നെ വൺ ഹാൻഡ് ഡിസ്റ്റൻസിൽ നിർത്തിയിരിക്കുന്നെ. ?…. പാറു

 

പ്ഫാ??…. ഒരൊറ്റ ആട്ടുകൊണ്ട് പാറുവും ഋതുവും പിന്നിലേക്ക് നീങ്ങി…

 

പിന്നെ… അങ്ങേര് വൺ ഹാൻഡ് ഡിസ്റ്റൻസിൽ നിർത്തിയാ ഞാൻ 10 ഹാൻഡ് ഡിസ്റ്റൻസിൽ നിർത്തുമെടി.?….നിച്ചു

 

എന്റെ നിച്ചു..? ഇതെന്തുണ്ടായിട്ടാ നീയിങ്ങനെ ചാടിത്തുള്ളണേ??.. പാറു ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കയ്യിട്ടു…

 

അപ്പോഴാണ് ശരിക്കും നിച്ചുവാ കാര്യം ഓർത്തത് തന്നെ.. ഞാൻ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ?? അങ്ങേരു എന്നോട് ചിരിച്ചില്ലെങ്കിൽ എനിക്കെന്താ കൊടുങ്ങല്ലൂരമ്മേ?? ഒരുപാട് ഫാൻബേസ് ഉള്ള മനുഷ്യനല്ലേ.. സ്ത്രീലമ്പടൻ.? ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് നിച്ചു ആലോചിനിയിലാണ്ടതും അവളുടെ മുഖത്ത് വിരിയുന്ന ദേഷ്യവും കുശുമ്പും നോക്കി കാണുകയായിരുന്നു പാറുവും ഋതുവും…

 

എന്താ മോളെ മുഖത്തിനൊരു വാട്ടം.. ഋതു അവളുടെ കവിളിൽ പിടിച്ചു വലിച്ചു…

 

ഓഹ്.. ഒന്നുവില്ല ??.. നിച്ചു

 

ബൈ ദു ബൈ ഇന്ന് നിങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ?? ഞങ്ങൾ പോയി അതിനുള്ള ഡെക്കറേഷൻ ചെയ്യട്ടെ… ഋതു വാ.??… പാറു ഋതുവിന്റെ കൈപ്പിടിച്ചു വലിച്ചതും പെട്ടന്ന് നിച്ചു ഞെട്ടികൊണ്ട് അവർ രണ്ടുപേരെയും കണ്ണിൽ ദീപം കത്തിച്ചു നോക്കി.

 

നീയിപ്പൊ എന്താ പറഞ്ഞെ??..10 കോടി ലോട്ടറി അടിച്ച സന്തോഷത്തിൽ നിച്ചു പാറുവിനെ പിടിച്ചു കുലുക്കി.. ??

 

അ… അ.. ത്.. ത്… ആ… ദ്യ… രാ… ത്രി… ?‍??‍?… പാവംപാറു നിച്ചു പിടിച്ചു കുലുക്കുന്നതിന്റെ എഫക്റ്റിൽ പാറുവിന്റെ വായിൽ നിന്ന് എല്ലാം മുറിഞ്ഞു മുറിഞ്ഞ കേൾക്കുന്നെ…പക്ഷെ പാറു അത്രയും പറഞ്ഞപ്പോഴേക്കും നിച്ചു അവളുടെ തോളിലെ പിടിവിട്ടു…നിലത്ത് വീഴുന്നതിനു മുന്നേ ഋതു അവളെ പിടിച്ചതുകൊണ്ട് മാത്രം നിലത്തതുവീണില്ല.അല്ലെങ്കിലും പാറുവിന് ഭൂമിയോടൊരു പ്രത്യേക അറ്റാച്ച്മെന്റാണ്. ?അതല്ലേ അമ്പലത്തിലും വീട്ടിലുമൊക്കെ ഉരുണ്ടും മറിഞ്ഞും വീഴുന്നെ.

 

 

ബുഹഹഹ…. കിട്ടിപ്പോയി… നിന്റെയൊക്കെ പ്രിയപ്പെട്ട യദു ചോട്ടനു പണി കൊടുക്കാൻ ഇതിലും വലിയ അവസരം എനിക്ക് വീണു കിട്ടില്ല.. ??ഞാനൊരു കലക്ക് കലക്കും കൊടുങ്ങല്ലൂരമ്മേ…നിച്ചു അട്ടഹസിച്ചുകൊണ്ട് പറഞ്ഞതും ബാക്കി രണ്ടുപ്പേരും അവളെ അന്തംവിട്ടു നോക്കി…പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ നിച്ചു സാരിത്തുമ്പും കറക്കി അടുക്കളയിലേക്ക് പോയി..

 

 

എന്താടി ഇപ്പൊയിവിടെ നടന്നെ??? ?സാധാരണ ആദ്യരാത്രി മണിയറയെന്നൊക്കെ കേൾക്കുമ്പൊ നാണവും വിറയലും ആഹ്ണേൽ ഇപ്പൊ പോയവൾക്ക് ഡിസ്ക്കൊ ഡാൻസൊ??? ?.. പെട്ടന്ന് അനുവിന്റെ ശബ്ദം കേട്ടതും പാറുവും ഋതുവും തിരിഞ്ഞു നോക്കി, അവന്റെയൊപ്പം പവിയുമുണ്ട്..

 

നിങ്ങളെപ്പൊ വന്നു?? ?….ലെ പാറു

 

അവൾ പറഞ്ഞതെല്ലാം കേട്ടൊ??? ?… ഋതു

 

കേട്ടൂ… ?രണ്ടുപ്പേരും ഒരമ്മ പെറ്റ അളിയന്മാരെ പോലെ മറുപടി നൽകി..

 

ഇനിയിതൊക്കെ ചെന്ന് യദുവേട്ടനോട് പറയുന്നില്ലേ?? ??… ഋതു അങ്ങനെ ചോദിച്ചപ്പോഴാ രണ്ടിനും ആഹ് കാര്യം ഓർമ്മ വന്നത് തന്നെ…

 

അളിയാ.. യദു.. ബാ അവനോട് പറഞ്ഞിട്ടു വരാം, അല്ലേൽ ആദ്യരാത്രി അന്ത്യരാത്രിയായ ഹതഭാഗ്യനായ കന്യകനാവും നമ്മുടെ യദു.? അനു അങ്ങനെ പറഞ്ഞുകൊണ്ട് യദുവിനെ വിളിച്ചു തിരിയാൻ പോയതും പാറുവിന്റെ അടുത്ത ഡയലോഗിൽ രണ്ടുംപ്പേരും അവിടെ തറഞ്ഞു നിന്നുപ്പോയി…

 

എടി ഋതുവേ.. എന്റെ ചേട്ടനും ആൾടെ ചങ്കിനും ഭക്ഷണത്തിൽ വിം കലക്കി കൊടുത്താൽ വല്ല പോലീസ് കേസും ആവുമോടി??? ??.. പാറു

 

ഏയ് ഇല്ല പാറു.?.. ഇതൊക്കെ സർവ്വസാധാരണമല്ലേ?? ?… ഋതു

 

തറഞ്ഞു നിന്നുപ്പോയ അനുവും അതുപോലെ പവിയും ദയനീയമായി തിരിഞ്ഞു നോക്കി…

 

എടി.. വഞ്ചകി.. എന്തിനാടി ഈ ക്രൂരത…. ആദ്യരാത്രി തന്നെ രണ്ടുംകൂടി തല്ലിപ്പിരിയും. ?… അനു

 

അതെ.. നിങ്ങൾക്ക് യദുവിന്റെ സ്വഭാവം അറിയില്ലേ??? അവനു പെട്ടന്ന് ദേഷ്യം വരും.. മാത്രമല്ല ഇത്രയും പെട്ടന്ന് നടന്ന ചടങ്ങുകളും, കല്യാണവും ഒക്കെ അവന്റെ മനസ്സ് യോജിച്ചു വരുന്നേയുള്ളൂ.. ഇനി അതും പോരാഞ്ഞു നവനീതയും കൂടി വല്ല പണിയുമായിട്ട് ചെന്നാൽ അവൻ അവളെപ്പിടിച്ചു കിണറ്റിലിടും. ?… പവി

 

ആഹ്മ്.. ആഹ് പറഞ്ഞതു വളരെ ശരിയല്ലേ പാറുവേ?? ?”ഇന്ന് കല്യാണമേ നടക്കില്ലെന്ന് പ്രതീക്ഷിച്ചു പോയ ആൾക്കാർക്ക് പെട്ടന്ന് ഇങ്ങനെയൊക്കെ നടന്നപ്പൊ ഉൾകൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും”. ?അല്ലേ അനുവേട്ട.?… ഋതു

 

അതേയതെ??അല്ല what??? ?..ഋതു പറഞ്ഞതിന് ബധലെന്നോണം അനു ഇളിച്ചുകൊണ്ട് സമ്മതം മൂളിയതും പെട്ടന്നാണ് അവന്റെ ബുദ്ധിയിൽ അവളുടെ ചോദ്യത്തിന്റെ അപാകത തെളിഞ്ഞു വന്നത്.അവൻ കേട്ടതൊക്കെ ശരിയാണെന്നുറപ്പു വരുത്താൻ വേണ്ടി പവിയെ തിരിഞ്ഞു നോക്കി. അവനതാ കേട്ടതിന്റെ ഞെട്ടലിൽ വായയും തുറന്നവിടെ നിൽപ്പുണ്ട്. ?

 

നീ… നീ.. നീയിപ്പൊ എന്താ പറഞ്ഞെ??? കല്യാണം നടക്കില്ലായിരുന്നെന്നൊ?? ?.. എന്തൊക്കെയാ പാറു നീ വിളിച്ചു പറയുന്നെ??? ?… പവി തപ്പിത്തടഞ്ഞു എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു.

 

ആഹാ… അപ്പൊ നിങ്ങൾക്ക് മധുരിമ തള്ളയായിട്ടുള്ള കല്യാണം മുടക്കാൻ വേണ്ടിയുള്ള പ്ലാനൊന്നും യദുവേട്ടൻ പറഞ്ഞു തന്നിലാല്ലേ?? ?.. ഋതു

 

സബാഷ്.. എല്ലാം അവസാനിച്ചു.. ദൈവമേ പൊങ്കാലയിട്ടുക്കഴിഞ്ഞു അല്പം ജീവനെങ്കിലും എനിക്ക് ബാക്കി തരണേ…അല്ലെങ്കിലും അതെന്തിനാ ബാക്കി വെച്ചിട്ട് അതുംകൂടി ആഹ് യദു തെണ്ടി കഴുത്തിനു പിടിക്കുമ്പൊ പോയിക്കിട്ടും… ഇവരെങ്ങാനും ഇതൊക്കെ അറിഞ്ഞെന്നറിഞ്ഞാൽ ആഹ് കാട്ടാളൻ എന്റെ ബോഡിയിൽ തൃശൂർ പൂരം with പഞ്ചാരിമേളം നടത്തുമല്ലോ ദൈവങ്ങളെ.. ഇനിയിപ്പൊ what to do??.. ആഹ്മ് ഒന്നും അറിയാത്ത പോലെ തടിയൂരാം.. അതാ നല്ലത്..?… അനു സ്വയം ആത്മിച്ചുകൊണ്ട് ഋതുവിനേം പാറുവിനേം നോക്കി…

 

ഓഹ് രണ്ടിനും വായിൽ ലൈസൻസില്ലാന്ന് വെച്ചു തോന്നിയതൊക്കെ വിളിച്ചുപറയാമെന്നാണൊ മനസ്സിലിരിപ്പ്…?.. അനു മുഖത്ത് ഗൗരവം ഫിറ്റ്‌ ചെയ്തു അവരോട് പറഞ്ഞു…

 

അതുതന്നെ??.. ഇല്ലാത്ത ഓരോ കെട്ടുകഥളുണ്ടാക്കി ഇറങ്ങിക്കോളും രണ്ടുംകൂടി… പോയെ പോയെ. പവിയും അനു പറഞ്ഞതിനെ ഏറ്റുപ്പിടിച്ചുകൊണ്ട് അവരെ ആട്ടിപ്പായിക്കാൻ നോക്കി…

 

ഓഓഓ.. അങ്ങനെ ആണല്ലെ??? ?എന്നാപ്പിന്നെ വാടി ഋതു നമ്മുക്ക് അച്ഛനേം വിജയച്ഛനേം വിളിച്ചിട്ട് വരാം. ?… പാറു

 

അതുകേട്ടതും അനുവും പവിയും ചെറുതല്ലാത്ത രീതിയിൽ ഞെട്ടാതിരുന്നില്ല.

 

“അയ്യോ ചതിക്കല്ലെ മോളെ.??നിങ്ങൾക്കെന്താ വേണ്ടെ??

 

ആഹ്മ്.. അപ്പോയെല്ലാം അങ്ട് പറയാ. നമുക്ക് പോയിട്ട് അല്പം തിരക്കുണ്ടെ. അല്ലേ പാറു അന്തർജ്ജനം ?.. ഋതു ദാവണിയുടെ തുമ്പ് കറക്കിക്കൊണ്ട് ആരാഞ്ഞതും രണ്ടുപ്പേരും വേറെവഴിയില്ലാതെ എല്ലാം പറയാൻ തീരുമാനിച്ചു. ?

 

അയ്യോ എന്റെ പൊന്നു മോളെ… ഞങ്ങളൊന്നും ചെയ്തിട്ടില്ലെടി. ?എല്ലാം ആഹ് കഷ്മളന്റെ പ്ലാൻ ചെയ്തതാ. അവൻ കൊമ്പത്തെ “പോലീസല്ലേ “,അവന്റെ കേസിന്റെ ഭാഗമായിട്ടാ ഞങ്ങളെക്കൊണ്ട് എല്ലാം ചെയ്യിച്ചത്.?

 

ഏഹ് കേസോ?? ?അപ്പൊ യദുവേട്ടൻ ഒഫീഷ്യൽ ബേസിലിലാണൊ ഈ കല്യാണം പ്ലാൻ ചെയ്തത്?? ?അപ്പൊ ഏട്ടനും മധുരിമ തള്ളയുമായിട്ട് കൊണ്ടുപ്പിടിച്ച പ്രേമത്തിലല്ലാ???… പാറു

 

പിന്നെ.. പ്രേമം ?അതും നിങ്ങളുടെ യദുവേട്ടന്.. നടക്കുന്ന കാര്യം വല്ലോം പറയന്റെ “പാറൂട്ടി “.. അവൻ അത്രപ്പെട്ടന്നൊന്നും ആരെയും ലൈഫിലേക്ക് കൊണ്ടുവരില്ല…അതും പോരാഞ്ഞിട്ട് അഹങ്കാരത്തിനു കയ്യും കാലും വെച്ച തള്ളയും മോളും അച്ഛനും.. ?… പവി പറഞ്ഞു നിർത്തിയതും അവന്റെ പാറുട്ടി എന്ന പ്രയോഗം ഞെട്ടലോടെയാണ് ഒരുത്തി ഇവിടെ കേട്ടതെങ്കിലും അത് പുറത്ത് കാണിക്കാതെ അഡ്ജസ്റ്റ് ചെയ്തു നിൽക്കുന്നുണ്ട് പാറു…

 

അതായത് രമണാ.. നിങ്ങൾ വിചാരിക്കുന്ന പോലെയല്ല.. ഈ മധുരിമയ്ക്കും അവളുടെ തന്തക്കും പിന്നിൽ കൊണ്ടുപ്പിടിച്ചാ കേസുകളാ.?ഒന്നിനും തെളിവുപ്പോലും ഇല്ല…ഇനിയെന്തെങ്കിലും കാരണം ഉണ്ടാക്കി അകത്തിട്ടാലും പുഷ്പംപ്പോലെ ഇറങ്ങി വരുമെന്ന് സാരം…അപ്പൊ യദു മനസ്സിൽ കണ്ടാ പ്ലാൻ ആണ് ഈ കല്യാണം… കല്യാണം കഴിഞ്ഞാൽ അവരെ നമുക്ക് ഈസിലി വാച്ച് ചെയ്യാലൊ ??? ?എന്തായാലും ഈ പ്ലാൻകൊണ്ട് ആകെമൊത്തം ലാഭം ഉണ്ടായത് മിച്ഛം…?ഒരിക്കലും പ്രതീക്ഷിച്ചില്ലെങ്കിലും നമ്മുടെ യദുവിന്റെ കെട്ടും കഴിഞ്ഞു, ആഹ് റഹീജ ഫാമിലി ഉൾപ്പടെ എല്ലാവരും അകത്തും ആയി.. ?(മധുരിമ ആൻഡ് ടീംസ് ആണ് റഹീജ ഫാമിലി )…

 

മ്മ്മ് മ്മ്മ്.. വിശ്വസിച്ചിരുക്കുന്നു..?എന്നാ ഏട്ടന്മാർ ചെന്നാട്ടെ.. ഞങ്ങൾ കാരണം ആത്മാമിത്രങ്ങളെ ഇണപിരിഞ്ഞു ഇരിക്കണ്ടാ.. ?… ഋതു ആക്കിവിട്ടതും രണ്ടുപ്പേരും പല്ലുക്കടിച്ചുകൊണ്ട് മുകളിലേക്ക് കയറിപ്പോയി…

 

ടാ… അവർക്ക് സംശയം തോന്നി കാണോ??? ?നമ്മൾ പറഞ്ഞതിൽ എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാൽ മതി, അവളുമാരുടെ കോനിഷ്ട് സ്വഭാവംവെച്ചു എല്ലാം ചികഞ്ഞെടുക്കും.. ?… പവി മോളിലേക്ക് കയറുന്നതിനിടെ അനുവിനോട് ചോദിച്ചു..

 

മ്മ്മ്ഹ… അവരുടെ മുകളിൽ എപ്പോഴും ഒരു കണ്ണ് വേണം ടാ… അതുകൊണ്ട എല്ലാത്തിനേം കെട്ടിപ്പെറുക്കി നിന്റെ കോളേജിലേക്ക് തന്നെ വിടുന്നെ.. നീയുണ്ടല്ലോ അവിടെ???… അനു

 

എല്ലാം ശരിയാവുമെന്ന് എന്റെ മനസ്സ് പറയുന്നെടാ… ?ഒരിക്കലും കിട്ടില്ലെന്നറിയാം എന്നാലും നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടുമെന്നൊരു തോന്നൽ… അറിയില്ല… പവി മനസ്സിൽ പറഞ്ഞുകൊണ്ട് തന്റെ ഫോൺ ഓൺ ചെയ്തു അതിന്റെ വോൾപേപ്പറിലേക്ക് നോക്കി..തന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന 18 വയസ്സോളം പ്രായം തോന്നിക്കുന്നൊരു പയ്യനും.. തൊട്ടിപ്പുറത്ത് അവന്റെ അമ്മയും. കണ്ണിൽ നീർതിളക്കം അനുഭവപ്പെട്ടതും അവൻ അനു കാണാതെ അത് അമർത്തി തുടച്ചുകൊണ്ട് മുന്നിലേക്ക് നടന്നു… ✨️

 

✨️✨️✨️

” Wake up wake up it’s a brand new day….

 

Wake up wake up it’s a brand new day…

 

ഫോണിലൂടെ ശക്തമായ ട്യൂൺ തന്റെ ചെവിയ്‌ക്കരികിൽ കേട്ടതും നിച്ചു കണ്ണുകൾ വെട്ടിത്തുറന്നു ചുറ്റും നോക്കി… അതാ തന്റെ മുന്നിൽ വിളിച്ചോണ്ട് നില്കുന്നു പാറുവും ഋതുവും..അവൾ കണ്ണും മിഴിച്ചു ചുറ്റിലും നോക്കി.. നേരം വെളുത്ത് പകൽവെളിച്ചം റൂമിലേക്ക് അടിച്ചുകയറുന്നുണ്ട്… അവൾ സ്വയമൊന്ന് വിലയിരുത്തി നോക്കി..

 

“അതേ.. ഇന്നലെ ഉടുത്ത അതേസാരീ.. യദുവേട്ടന്റെ മുറി.. പക്ഷെ ഞാനെങ്ങനെ ഇവിടെ എത്തി… ഈശ്വരനേരം വെളുത്തോ?? ?അതെങ്ങനെ…നിച്ചു ഒരൊന്ന് ആലോചിക്കിന്തോറും അവളുടെ കണ്ണുകൾ കൂടുതൽ മിഴിഞ്ഞു വന്നു…”

 

എടി എടി.. ഇനിയും കണ്ണുതള്ളിയാൽ അതങ്ങ് പുറത്തേക്ക് ഊരി വരും..വേഗം കുളിച്ചു റെഡിയാവാൻ നോക്ക്… കോളേജിൽ പോവാൻ ടൈം ആയി.. ?… ഋതു ഒരു ലോഡ് പുച്ഛം വാരിവിതറി നിച്ചുവിനെ നോക്കി…

 

എന്തെരടി ഇത്..?ശവത്തിൽ കുത്താതെ കാര്യം പറയെടി… എനിക്കൊന്നും അങ്ങോട്ട് കത്തുന്നില്ല…

 

“അയ്യോ… വീരസാഹസിക നായികയ്ക്ക് പണിക്കൊടുക്കാൻ പോയി സ്വയം പണി വാങ്ങി കൂട്ടിയത് ഓർമയില്ലല്ലേ… സാരില്ലാട്ടാ ഞങ്ങൾ ഓർമിപ്പിച്ചു തരാം.. ?അതിനുമുമ്പ് നീയിതു പറ, നീയെന്തിനാ ഉറക്കഗുളിക കലക്കിയ പാൽ കുടിച്ചത്… ? പാറു പല്ലുക്കടിച്ചുകൊണ്ട് ചോദിച്ചതും നിച്ചുവിന്റെ ബുദ്ധിയിൽ ഏതാണ്ടൊക്കെ ഓർമ വരാൻ തുടങ്ങി..അവൾ അതെ ഞെട്ടലോടെ തലേദിവസം നടന്ന കാര്യങ്ങളിലേക്ക് ഊലിയിട്ടു… ?

 

✨️✨️✨️

 

ബുഹഹഹ…. കിട്ടിപ്പോയി… നിന്റെയൊക്കെ പ്രിയപ്പെട്ട യദു ചോട്ടനു പണി കൊടുക്കാൻ ഇതിലും വലിയ അവസരം എനിക്ക് വീണു കിട്ടില്ല.. ??ഞാനൊരു കലക്ക് കലക്കും കൊടുങ്ങല്ലൂരമ്മേ…നിച്ചു അട്ടഹസിച്ചുകൊണ്ട് പറഞ്ഞതും ബാക്കി രണ്ടുപ്പേരും അവളെ അന്തംവിട്ടു നോക്കി…പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ നിച്ചു സാരിത്തുമ്പും കറക്കി അടുക്കളയിലേക്ക് പോയി..

 

അവിടെചെന്നതും എന്തോ ഭാഗ്യത്തിനു ഒരൊറ്റ മനുഷ്യൻ ഇല്ലയവിടെ.. എല്ലാരും ഹാളിൽ ആണെന്ന് സാരം.. ?ഗുണ്ടമ്മയോട് ആദ്യം തന്നെ അടുക്കളയുടെ റൂട്ട് മാപ് ചോദിച്ചത് നന്നായി.വഴിക്കണ്ടുപ്പിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല…അവൾ സാരിതുമ്പിൽ ഒളിപ്പിച്ചു വെച്ച സ്ലീപ്പിങ് പിൾസിന്റെ പാക്കറ്റ് പുറത്തേക്കെടുത്തു… മോനെ രാമൻകുട്ടി ആദ്യം തന്നെ വലിയ പണികൾ തന്നു ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. തൽക്കാലം ഇതൊക്കെ ധാരാളം.. വലിയ കൃത്യനിഷ്ഠയുള്ള പോലീസ് അദ്ദേഹം അല്ലെ?? ?ഇത് രണ്ടെണ്ണം ചേർത്ത് പാല് കുടിച്ചാൽ നാളെ 10 മണിയാവാതെ മോൻ താലപ്പൊക്കില്ല.. ?കല്യാണം കഴിഞ്ഞ പിറ്റേ ദിവസം കോളേജിൽ വിടുന്ന കഷ്മളാ… ഇതു വെറും തുടക്കം.. ഇനിയെന്റെ കളികൾ നിങ്ങൾ കാണാൻ കിടക്കുന്നെ ഒള്ളൂ മിഷ്ടർ..?അവൾ ഇത്രയും സ്വയം മൊഴിഞ്ഞുകൊണ്ട് ഫ്രിഡ്ജിൽ നിന്ന് പാലെടുത്തു വേഗം തിളപ്പിച്ചു ഗ്ലാസ്സിലാക്കി… എന്നിട്ട് രണ്ടെണ്ണം പൊടിച്ചു നല്ലപോലെ കലക്കി ചേർത്തു സ്പൂൺ കൊണ്ടുപോയി കഴുകിവെച്ചു…അങ്ങനെ തിരിഞ്ഞുപ്പോവാൻ നിന്നപ്പോളാണ് അവളാ കാര്യം ഓർത്തത്..

 

“ഈശ്വരാ.. ഈ കൈകൊണ്ടല്ലേ ഞാൻ സ്ലീപ്പിങ് പിൽസ് പൊടിച്ചിട്ടത്.. ?പണിയാവോ??? വഴിയിൽ കൂടിപ്പോവുമ്പോ എന്തെങ്കിലും അറിയാതെ എടുത്ത് തിന്ന് പ്രശ്നമാവണ്ടാ… കൈ നല്ലപ്പോലെ സോപ്പ് തേച്ചു കളയാം.. ഇനിയതായിട്ട് കുറക്കണ്ട…പോവുന്നതിനു മുമ്പ് അവൾ ആഹ് പാലെടുത്തു ഫ്ലാസ്കിലേക്ക് പകർത്തി.. ചൂട് പോവരുതല്ലോ?? ?അങ്ങനെ കുട്ടി കൈ കഴുകാൻ വേണ്ടി ഹാളിലേക്ക് പോയി.. ?അടുക്കളയിൽ എന്താ വെള്ളമില്ലേ എന്ന ചോദ്യം ഇവിടെ ബഹിഷ്‌ക്കരിച്ചിരിക്കുന്നു.. ?കാരണം നമ്മുടെ കുട്ടിയ്ക്ക് കൈ കഴുകാൻ ഡെറ്റോൾ ഹാൻഡ്‌വാഷ് അത് നിർബന്ധാ… ?അങ്ങനെ ഹാളിൽ പോയി കൈ ഒക്കെ വൃത്തിയാക്കി അടുക്കളയിൽ എത്തിയാ നിച്ചു കാണുന്നത് ഹൃദയം പിടക്കുന്ന കാഴ്ചയായിരുന്നു… അതാ അതാ താൻ തിളപ്പിച്ചു വെച്ച പാലിന്റെ ഫ്ലാസ്ക് എടുത്ത് നിൽക്കുന്ന ഒരു കുട്ടിചെക്കൻ..മോശം പറയരുതല്ലോ കവിളൊക്കെ വീർത്തു ഒരു കുഞ്ഞു ഉണ്ണിവയറൊക്കെയുള്ള ഉണ്ടപ്പൻ.. കണ്ടപ്പൊ നിച്ചുവിനു എടുത്തുതപ്പൊക്കി ഉമ്മ കൊടുക്കാൻ ഒക്കെ തോന്നിയെങ്കിലും ആഹ് ചെറുക്കന്റെ കയ്യിലിരിക്കുന്ന തന്റെ ഫ്ലാസ്ക് കണ്ടതും ആകെ ടെൻഷനായി…

 

“അയ്യോ മോനെ… അത് ഇങ് താ ചേച്ചി മോന് കുടിക്കാൻ ജ്യൂസ്‌ ഉണ്ടാക്കി തരാലോ?? ?നിച്ചു സമാധാനം ഉണ്ടാക്കാൻ വേണ്ടി കൊച്ചിന്റെ അടുത്ത് ചെന്നു..

 

“ഞാൻ ജ്യൂസ്‌ കുടിക്കാറില്ല ചേച്ചി.. എനിക്ക് പാല് മതി… ?.. പാവം കൊച്ചു നിഷ്കളങ്കമായി മറുപടി കൊടുത്തു..

 

“ദേ കളിക്കല്ലേ ചെക്കാ.. അതുങ്ങു താ.. ?.. സമാധാനത്തിന്റെ വെള്ളരിപ്രാവ് നടക്കില്ലെന്ന് തോന്നിയതും അവൾ കുറച്ചു കടുപ്പിക്കാൻ തീരുമാനിച്ചു..

 

“ഇല്ല.. ഞാൻ തരൂല… ?കൊച്ചും വിട്ടുക്കൊടുക്കുന്നില്ല…

 

“നിച്ചു ആഹ് കൊച്ചിന്റെ കയ്യിൽ നിന്ന് ഫ്ലാസ്ക് എടുക്കാൻ നോക്കിയതും അത് നേരത്തെ കണ്ടാ ചെക്കൻ അവളുടെ കയ്യിൽ കയറിയങ്ങു കടിച്ചു…

 

“ഹമ്മേ… ?‍?… നിച്ചു അറിയാതെ നിലവിളിച്ചു പോയി…

 

“നീ പോടി.. ഞാനിതു നിനക്ക് തരൂല… ??കൊച്ചു ഫ്ലാസ്കും കൊണ്ട് ഓടിപ്പോയി… അതിന്റെ പുറകിൽ വിട്ടുക്കൊടുക്കാൻ തയ്യാറാവതെ നിച്ചുവും.. രണ്ടുപ്പേരും അടുക്കളയ്ക്ക് നടുക്കുള്ള മേശയ്ക്ക് ചുറ്റും വളം വെയ്ക്കുവാണ്…

 

“മോനെ.. കുട്ടാ… ചേച്ചിയെ ഇട്ട് ഇങ്ങനെ ഓടിപ്പിക്കേല്ലേടാ.. മോൻ എന്ത് പറഞ്ഞാലും ചേച്ചി വാങ്ങിത്തരാം.. ? നിച്ചു ഓടുന്നതിനു ഇടയിൽ സമാധാനകരാർ ഒപ്പിടാൻ നോക്കുന്നുണ്ട്…

 

“എന്നാ എനിക്ക് ഐഫോൺ വാങ്ങി തരുവോ??? ?കൊച്ചും ഓടിക്കൊണ്ട് മറുപടി നൽകി…

 

“എന്റെ കൊടുങ്ങല്ലൂരമ്മേ… കാണാൻ 10 സെന്റിമീറ്റർ നീളം ഉള്ളെങ്കിലും ചെറുക്കന്റെ ഡിമാൻഡ് നോക്കിയേ.. ?ഇല്ല വിട്ടു തരില്ല ഞാൻ.. നിക്കട അവിടെ… ലെ നിച്ചു..

 

“ഇല്ല.. നിക്കൂല… ?.. ലെ കൊച്ചു… ?

 

അങ്ങനെ ഓടിയോടി അടുക്കള മൊത്തം ഓടി ഒരു റൗണ്ട് കഴിഞ്ഞു ഒന്ന് രണ്ടായി.. രണ്ട് മൂന്നായി.. മൂന്ന് ഇരുപതായി.. അവസാനം നിച്ചു കിതച്ചുകൊണ്ട് കസേരയിൽ ഇരുപ്പായി… ?

 

“അ… യ്യോ… വെ… വെള്ളം… ? അവൾ കിതാപ്പിനടിയിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു… അപ്പോഴാണ് തന്റെ നേരെ ഒരു കുപ്പി നീണ്ടു വരുന്നത് അവൾ ശ്രദ്ദിച്ചത്.. പാവം വയ്യാണ്ടിരിക്കുവല്ലേ, വെള്ളം കിട്ടാനുള്ള ആക്രാന്തതത്തിൽ അതെന്താണെന്ന് പോലും നോക്കാതെ ഒറ്റവലിയ്ക്കു കുടിച്ചുതീർത്തു.. എന്തോ അവൾക്ക് ഭയങ്കര ആശ്വാസം തോന്നി.

 

“എന്താ ദൈവമേ വെള്ളത്തിനൊക്കെ പാലിന്റെ രുചി.. ?അവൾ കോട്ടുവായ ഇട്ടുകൊണ്ട് കുപ്പി ടേബിളിൽ വെച്ചു.. പെട്ടന്ന് ഞെട്ടിയപ്പോലെ അവൾ കുപ്പിയിലേക്ക് നോക്കി… ഈശ്വര ഫ്ലാസ്ക്.. ?അവൾ പതിയെ തലചരിച്ചു കുപ്പി തന്ന ആളിലേക്കും നോക്കി.. ദെയവിടെ പുണ്യകർമം ചെയ്തപോലെ തന്നെ നോക്കി നിൽക്കുന്ന കൊച്ച്.. ?

 

“But why??? But why I ask??? ???.. നിച്ചു അത്രയും പറഞ്ഞുകൊണ്ട് ടേബിളിലേക്ക് തലവെച്ചു വീണു… പിന്നെ ബോധം തെളിയുമ്പോ മുന്നിൽ പാറുവും ഋതുവും കലിപ്പിച്ചു നോക്കുന്നു..

 

“അവൾ ഏതാണ്ട് ചാണകത്തിൽ ചവിട്ടിയ എക്സ്പ്രഷൻ ഇട്ട് രണ്ടുപ്പേരെയും നോക്കി ഇളിച്ചുകൊടുത്തു… അവരാണെങ്കിൽ കഷ്ടം തന്നെ മൊയലാളി എന്നുള്ള ഭാവത്തിൽ തിരിച്ചും…?

 

തുടരും..✨️✨️?

ചെറിയ പാർട്ട്‌ ആണേ.. വായിക്കുന്നവർ അഭിപ്രായം പറയണേ. ?തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി വായിക്കണേ.. ?

 

 

 

 

 

Updated: December 31, 2023 — 5:29 am

11 Comments

Add a Comment
  1. Bro ee kadha kk story site apload cheyyumo

  2. ഇത് നിർത്തിയോ

  3. Next eppo varum

  4. നിധീഷ്

    ❤❤❤❤❤❤❤❤❤

  5. Baaki part evde

    1. Thankyou?✨️

  6. OK akku good ? .waiting for next part.

    1. Tharaam.. Thank you ✨️?

  7. ഇതെന്താ പേജ് കുറവാണല്ലോ ?

    1. Sorry kunju part aahn… Kshamikkane.. Ezhuthaan theere samayam kittaarilla.. ?✨️

Leave a Reply to Mmm Cancel reply

Your email address will not be published. Required fields are marked *