സംശയക്കാരി Samshayakkari bY Samuel George “ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട” ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു. “ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ” “നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍ ഉണ്ടല്ലോ..അങ്ങോട്ട് പോയി ഇരുന്നാലെന്താ..” “ഇപ്പോള്‍ ഇവിടെ എന്റെ വീടിന്റെ വരാന്തയില്‍ അല്ലെ ഞാന്‍ ഇരിക്കുന്നത്..അതിലിപ്പം […]
Tag: Samuel George
ചെളിക്കുണ്ടിലെ താമര 25
ചെളിക്കുണ്ടിലെ താമര Chelikundile Thamara Author : Samuel George “അമ്മെ..ദിലീപേട്ടന്റെ കൂടെ എന്റെ കല്യാണം നിങ്ങള് നടത്തിയില്ലെങ്കില്‍ ഞാന്‍ സത്യമായിട്ടും ചത്തുകളയും..എനിക്ക് നിങ്ങള്‍ ഒന്നും തരണ്ട…പണവും സ്വര്‍ണ്ണവും ഒന്നും…ദിലീപേട്ടന്‍ അച്ഛന്റെ പണം നോക്കിയല്ല എന്നെ ഇഷ്ടപ്പെട്ടത്…” മകനും മകളുമായി തങ്ങള്‍ക്കുള്ള ഏക പുത്രിയായ അരുന്ധതി വാശിയോടെ നല്‍കിയ മറുപടി രാധമ്മയെ ഞെട്ടിച്ചു. “പെണ്ണെ നീ അനാവശ്യം പറയരുത്..ചത്തു കളയുമത്രേ. സ്വന്തം ജീവനേക്കാളും വലുതാണോ നിനക്ക് അവനുമായിട്ടുള്ള കല്യാണം” അവരുടെ ആധി ശാസനാരൂപത്തില്‍ പുറത്തേക്ക് പ്രവഹിച്ചു. “അതെ..എനിക്ക് […]
നായാട്ട് 21
നായാട്ട് Naayattu Author : Samuel George പഴയ ചാരുകസേരയില്‍ കിടന്ന്, ചിതലെടുത്ത് ദ്രവിച്ചു തുടങ്ങിയ മച്ചിലേക്ക് ഒരു നെടുവീര്‍പ്പോടെ ഭാര്‍ഗ്ഗവന്‍ പിള്ള നോക്കി. തന്റെ മനസും ശരീരവും പോലെ ഈ വീടും ദ്രവിച്ചും നശിച്ചും തുടങ്ങിയിരിക്കുന്നു. ചുളിവുകള്‍ വീണ മുഖത്ത് ശുഷ്കിച്ച വിരലുകള്‍ കൊണ്ട് തടവി മങ്ങിത്തുടങ്ങിയ കണ്ണുകളില്‍ വിരുന്നെത്തിയ രണ്ടു തുള്ളി കണ്ണീര്‍ അയാള്‍ ഒപ്പിയെടുത്തു. മച്ചില്‍ അവിടവിടെ ചിലന്തികള്‍ മാറാലകള്‍ കെട്ടി ഇരയെയും കാത്ത് ഇരിപ്പുണ്ട്. താനിവിടെ ഇരയായി സ്വയം മാറി മരണത്തെയും […]