സുറുമഎഴുതിയ മിഴികളിൽ [Shana] 137

എന്തുമാറ്റമാണ് പെണ്ണിന് വന്നേക്കുന്നത്.. പണ്ട് ഒന്നു മിണ്ടാന്‍ പ്രയാസമായിരുന്നു ഇന്നിപ്പോള്‍ വായനിറച്ചു മിണ്ടുന്നു…

“സുഖമാണോ നിനക്ക്..”

“ഓഹ് നീ വായ തുറന്നല്ലോ.. ഞാന്‍ കരുതി പണ്ടത്തെ പോലെ തന്നെ ആണ് നീ എന്ന്.” ചെറിയ മാറ്റം വന്നിട്ടുണ്ട് അതും പറഞ്ഞവള്‍ ചിരിച്ചു….

“സുഖം ടാ..”

“ഹസ്ബന്‍ഡ് മക്കള്‍ ഒക്കെ..”

“അവരും സുഖമായിരിക്കുന്നു.”

“നീ തനിച്ചാണോ വന്നത്.”

“അല്ലടാ ഇക്ക കൊണ്ടുവന്നാക്കി ഇപ്പോ മക്കളെയും കൊണ്ട് എന്റെ വീട്ടിലേക്ക് പോയി. ഇനി ഇതുകഴിയുമ്പോള്‍ വരും.”

പിന്നെ എന്തൊക്കയോ സംസാരിച്ചു അവളുടെ മക്കളുടെ ഫോട്ടോ കാണിച്ചുതന്നു… അവളെപോലെ സുന്ദരികളായ രണ്ടു കുറുമ്പികള്‍… അവളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ടെന്‍ഷന്‍ എവിടെയോ പോയിമറഞ്ഞു… ഇത്രയും നാളും അവളുടെ ജീവിതം എങ്ങനെ ആയിരിക്കുമെന്നോര്‍ത്ത് ഉള്ളില്‍ ഒരു നോവ് ആയിരുന്നു… പക്ഷേ ഇപ്പോ എന്റെ കൂടെ കഴിയുന്നതിലും സന്തോഷം അവളുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം… നഷ്ടം ഇപ്പോള്‍ തനിക്ക് മാത്രമാണ്… അറിഞ്ഞുവെച്ചുകൊണ്ട് കൈവിട്ടുകളഞ്ഞ നഷ്ടം

പിന്നെ മീറ്റിങ്ങും കഴിഞ്ഞു പഴയപോലെ ക്ലാസ്മുറിയില്‍ ഇരുന്നും മരച്ചുവട്ടില്‍ ചുറ്റിനടന്നും പലതും ഓര്‍ത്തെടുക്കുകയായിരുന്നു എല്ലാവരും… കോളേജില്‍ പഠിച്ചിരുന്ന സമയത്തെ പല കൊടികുത്തിയ പ്രണയങ്ങളും ഇപ്പോ പല ചില്ലകളില്‍ ചേക്കേറി… ഇന്നിപ്പോ ഓര്‍മകളില്‍ പലതും പറഞ്ഞു ചിരിക്കുവാണ് എല്ലാവരും…. പഴയ ഓര്‍മകളില്‍ കുറച്ചുസമയത്തേക്കെങ്കിലും ജീവിക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം തോന്നി… വരാതിരുന്നെങ്കില്‍ വലിയ നഷ്ടമായിരുന്നേനെ… ഇന്നിപ്പോള്‍ അവളെ കണ്ടു സംസാരിച്ചപ്പോള്‍ മനസ്സില്‍ എന്തോ ശാന്തത കൈവന്നിട്ടുണ്ട് ഉള്ളിലെ വിങ്ങലുകള്‍ക്ക് ഒരാശ്വാസം കണ്ടെത്താന്‍ പറ്റിയിട്ടുണ്ട്… അല്ലേലും അവള്‍ സന്തോഷത്തിലാണല്ലോ..അപ്പോൾ പിന്നെ തനിക്കും സന്തോഷം തന്നെ…

പഴയ പോലെ ഒരുമിച്ചിരുന്നു കയ്യിട്ടുവാരി ഭക്ഷണം കഴിച്ചു….ഓര്‍ത്തുവെക്കാന്‍ കുറെയേറെ നല്ലനിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് സമയം പോയ് മറഞ്ഞപ്പോള്‍ പിരിയാന്‍ എല്ലാവര്‍ക്കും വിഷമമായിരുന്നു.

കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ പത്തൊന്‍പതുകാരിലേക്ക് എത്തിയിരുന്നു എല്ലാവരും…. കുറേ അധികം ഫോട്ടോ എടുത്തു കൂട്ടി… വീണ്ടും ഒരു ഒത്തുചേരല്‍ ഓര്‍മപ്പെടുത്തി കൈ കൊടുത്തു പിരിഞ്ഞപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു നീറ്റല്‍ ആയിരുന്നു….

“മനു…”

അര്‍ച്ചനക്കൊപ്പം കാറിനടുത്തേക്ക് നടന്നപ്പോഴാണ് താന്‍ ഒന്നുകൂടി കേള്‍ക്കാന്‍ ആഗ്രഹിച്ച ശബ്ദം പുറകില്‍ നിന്നും വിളിക്കുന്നത്… തിരിഞ്ഞു അവളെ നോക്കുമ്പോള്‍ അവളുടെ ഹസ്ബന്റിനെയും കൂട്ടി തങ്ങളുടെ അടുത്തേക്ക് നടന്നു വന്നു…

23 Comments

  1. 96 movie story polund ???

  2. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  3. Chena kollaam..poli changathi..

    1. അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
      സ്നേഹം കൂട്ടെ..

  4. ഖുറേഷി അബ്രഹാം

    കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ

    അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.

    കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….

      വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?

  5. കൊല്ലം ഷിഹാബ്

    ഷാനാ,
    പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
    സൂപ്പർ എഴുത്ത്.

    1. വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…

  6. പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…

    1. ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..

      1. ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്

  7. vaayichu…. assalaayi…

    1. നിറഞ്ഞ സ്നേഹം കൂട്ടെ…

  8. feel?? ?????

    1. നിറഞ്ഞ സ്നേഹം…

  9. നല്ല എഴുതു സഹാന

    ???

    1. വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…

  10. ജോനാസ്

    നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…

    1. സ്നേഹം

Comments are closed.