“ആരാ നമ്മുടെ ചേനയോ , എന്നിട്ട് അവളോട് ചോദിച്ചപ്പോള്‍ നിന്റെ നമ്പര്‍ ഒന്നുമില്ലെന്നാണല്ലോ പറഞ്ഞത്..”
“അത് സത്യമാടാ..ഞാന്‍ ഇടക്ക് ഫോണ്‍ ഉപയോഗിക്കില്ലായിരുന്നു അവള്‍ മെയില്‍ ചെയ്യും അങ്ങനെ വിശേഷം അറിയും.”
ആ നിനക്ക് പിന്നെ ഫേസ്ബുക് ഒന്നും ഇല്ലല്ലോ ഞാന്‍ കുറെ തപ്പിയായിരുന്നു.”
“എന്തോ എനിക്കതൊന്നും ഇഷ്ടമില്ലെടാ.”
“നിനക്ക് ഒരു മാറ്റവും വന്നില്ലല്ലോ മനു… നീ ആ പഴയ മണുങ്ങുസന്‍ മനു തന്നെ …. മുരടന്‍..” ജാഫര്‍ അവനെ കളിയാക്കി
“പോടാ..ഓരോ തിരക്കായിട്ടാടാ… അല്ലാതൊന്നുമില്ല..”
“ഓഹ് ആയിക്കോട്ടെ..അല്ല നീ മറ്റവളെ കണ്ടോ നിന്റെ പഴയ മാനിഫ..”
അതുകേട്ടപ്പോള്‍ നെഞ്ചില്‍ ആരോ കൊളുത്തിവലിച്ചപോലെ…
“ഇല്ലടാ… ഞാന്‍ ആരെയും കണ്ടില്ല.. ഇപ്പോ വന്നതേ ഉള്ളൂ..” എങ്ങനെയോ മറുപടി പറഞ്ഞൊപ്പിച്ചു
“വാടാ ,എങ്കില്‍ നമുക്കങ്ങോട്ടേക്ക് പോകാം..”
അതും പറഞ്ഞു ജാഫര്‍ മുന്നിലായി നടന്നു… മുന്നോട്ട് നടക്കാന്‍ പ്രയാസമുള്ളതുപോലെ കാലുകള്‍ വലിച്ചുവെച്ചു അവനൊപ്പം എത്താന്‍ ശ്രമിച്ചു…. ഓഡിറ്റോറിയത്തിന് മുന്നിലെത്തിയതും ഹൃദയതാളം ക്രമാതീതമായി ഉയരുന്നുണ്ട്…. നിയന്ത്രിക്കാനാവാത്ത വിധം… എങ്ങനൊക്കെയോ അകത്തേക്ക് കയറി… എല്ലാരും എത്തിയിട്ടുണ്ട്.. പക്ഷേ പ്രതീക്ഷിച്ച ആളെ കാണുന്നില്ല… ഒരുതരത്തില്‍ ആശ്വാസമായി… പിന്നെ പിന്നെ എല്ലാരോടും വിശേഷം പറഞ്ഞു കൂടെ കൂടി… എല്ലാര്‍ക്കും ചെറിയ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട് പത്തു കൊല്ലം കഴിഞ്ഞില്ലേ അതിന്റെതായ മാറ്റങ്ങള്‍ എല്ലാരിലും ഉണ്ട്… പലരും തടിച്ചു ചിലര്‍ക്കൊക്കെ കുടവയറും ഒക്കെയായി… തനിക്കും പ്രായത്തിന്റെ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വലിയ വ്യത്യാസമില്ല…. അത് എല്ലാരും പറഞ്ഞു…. ടീച്ചര്‍സ് ഒക്കെ വന്നു തുടങ്ങിയതേ ഉള്ളൂ.. പലരും അറേഞ്ച്‌മെന്റസ്‌ന്റെ തിരക്കിലാണ്… പെട്ടെന്നാണ് മുതുകത്തൊരു അടി വീഴുന്നത്… തിരിച്ചൊന്നു കൊടുക്കാമെന്നുകരുതി തിരിഞ്ഞതും ആ കുരിപ്പ് ചേനയാണ്.
കൂടെ നില്‍ക്കുന്ന ആളെ കണ്ടതും പൊങ്ങിയകൈ അറിയാതെ താണു…
നാവില്‍ നിന്നും യാന്ത്രികമായി പേര് വന്നു
“ഫസ്‌ന ”
“ആഹാ തനിക്ക് എന്നെ ഓര്‍മയുണ്ടല്ലേ..”
മറന്നിട്ടുവേണ്ടേ പെണ്ണേ ഓര്‍മ്മിക്കാന്‍… മനസ്സില്‍ അത്രയും പറഞ്ഞുകൊണ്ട് പുഞ്ചിരിച്ചു..
“മനു നിനക്കൊരുമാറ്റവും വന്നില്ലല്ലോ… എന്നാടാ വായ തുറന്നു സംസാരിക്കുന്നത്..”
96 movie story polund ???
♥️♥️♥️
നിറഞ്ഞ സ്നേഹം…
Chena kollaam..poli changathi..
അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
സ്നേഹം കൂട്ടെ..
കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ
അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.
കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,
ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….
വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?
96 movie
ഷാനാ,
പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
സൂപ്പർ എഴുത്ത്.
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…
പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…
ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..
ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്
vaayichu…. assalaayi…
നിറഞ്ഞ സ്നേഹം കൂട്ടെ…
feel?? ?????
നിറഞ്ഞ സ്നേഹം…
നല്ല എഴുതു സഹാന
???
വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…
നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…
വായിക്കാം…??
സ്നേഹം