സുറുമഎഴുതിയ മിഴികളിൽ [Shana] 137

“അവള്‍ക്ക് നിന്നെ ഒത്തിരി ഇഷ്ടമായിരുന്നെന്ന്.ഒരിക്കല്‍ പോലും നീ ഒന്നും സംസാരിക്കാത്തതുകൊണ്ടാണ് അവള്‍ മുന്‍കൈ എടുത്ത് സംസാരിക്കാന്‍ ശ്രമിച്ചത്… അന്ന് നീ സമ്മതിച്ചിരുന്നെങ്കില്‍ അവള്‍ നിന്റെ കൂടെ ഉണ്ടാകുമായിരുന്നെന്ന്… നിന്നെ അത്രക്കും ഇഷ്ടമായിരുന്നു … ഒരിക്കലെങ്കിലും നീ തുറന്നുപറയുമെന്ന് അവള്‍ കരുതി… അവസാനം നീ അങ്ങനെയൊന്നും ഇല്ലായെന്നുപറഞ്ഞപ്പോള്‍ അവള്‍ ആകെ തകര്‍ന്നുപോയെന്ന്…. എങ്കിലും ഇത്രയും നാളും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെന്ന്.. പക്ഷേ ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലല്ലോ അതാണ് വേറൊരു ആലോചന വന്നപ്പോള്‍ സമ്മതിച്ചതെന്ന്.
എന്തോ കേട്ടപ്പോള്‍ ഒത്തിരി സങ്കടം തോന്നി..പാവം അല്ലേ… നീ സമ്മിതിച്ചിരുന്നെങ്കില്‍ ഇന്നെന്റെ നാത്തൂന്‍ ആയി അവളുണ്ടായേനെ.”

അതുകേട്ടതും നെഞ്ചില്‍ ആരോ കഠാരകൊണ്ട് കുത്തിയിറക്കും പോലെ തോന്നി… ഊറിവന്ന കണ്ണുനീര്‍ തുള്ളികളെ അടക്കിവെക്കാന്‍ പാടുപെടുകയായിരുന്നു… അര്‍ച്ചനയെ കെട്ടിപ്പിടിച്ചു കരയുമ്പോള്‍ ഉള്ളിലുള്ള വിഷമങ്ങള്‍ പുറത്തേക്കൊഴുക്കി കളയാന്‍ ശ്രമിച്ചു… പക്ഷേ കൂടുതലായതല്ലാതെ കുറഞ്ഞില്ല… അത്രയ്ക്കും താനും അവളെ തിരിച്ചു പ്രണയിച്ചിരുന്നു… എന്തുകൊണ്ടോ തുറന്നുപറയാന്‍ സാധിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം ഇന്നതു ആ ഓർമ്മകൾ തന്നെ വല്ലാതെ വേട്ടയാടുന്നു.

ഒരര്‍ത്ഥത്തില്‍ ഞാന്‍ ചെയ്തത് ശരിയാണെങ്കിലും മനസാക്ഷിയുടെ മുന്നില്‍ ഞാന്‍ വലിയൊരു തെറ്റുകാരന്‍ തന്നെയാണ്… എന്തോ ആ വാക്കുകള്‍ പലപ്പോഴും കുത്തിനോവിക്കുന്നുണ്ട്…. ഇപ്പോഴുള്ള അവളുടെ ജീവിതം സന്തോഷം നിറഞ്ഞതാവുമോ എന്നൊരു ആശങ്ക ചോദ്യചിഹ്നമായി പലപ്പോഴും മുന്നില്‍ വരാറുണ്ട്…

പിന്നെ ഒരു ഒളിച്ചോട്ടമായിരുന്നു.. എല്ലാരില്‍ നിന്നും അകന്നുമാറിയപ്പോഴും ചേന മാത്രം വിടാതെ പിന്തുടര്‍ന്നു… അവളുടെ ഒറ്റ നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണ് ഇവിടേക്ക് വന്നതും എന്തോ ഫസ്‌നയെ നേരിടാന്‍ തനിക്കാവില്ല അവളല്ലാതെ വേറെ ആരെയും മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. . ഇനി മുന്നോട്ട് എങ്ങനെയെന്നറിയില്ല…

********************************

“അളിയാ..നിയിത് ഏതുലോകത്താണ്…. എത്രനാളയടാ നിന്നെ കണ്ടിട്ട്.. ”

പുറത്തു നല്ലൊരു കീറുതന്നുകൊണ്ട് ജാഫര്‍ ചോദിക്കുമ്പോഴാണ് ക്ലാസ്സ് മുറിയിലെ ആ പഴയ ബെഞ്ചു കിടന്നിടത്തിരുന്ന് ,ഒരുകാലത്ത് തന്നിലേയ്ക്കു പ്രതീക്ഷയോടെ നോക്കി അവളിരുന്നിടത്തേയ്ക്കു കണ്ണുനട്ടു ഇത്രയും നേരമിരുന്നതെന്ന് അറിഞ്ഞത്..

“ഞാന്‍ ദുബായില്‍ ആയിരുന്നെടാ.പിന്നെ ഓരോ തിരക്ക് ,അതാണ്… പിന്നെ എന്തൊക്കെയുണ്ട് വിശേഷം. നീ ആളാകെ മാറിപ്പോയല്ലോ. ”
അവനെ മൊത്തത്തില്‍ നോക്കിക്കൊണ്ടു പറഞ്ഞു..

“നമുക്കെന്തു വിശേഷം അളിയാ… ഇപ്പോ ഒരു കൊച്ചിന്റെ വാപ്പയാണ്..അത് തന്നെ… നീ പിന്നെ ആരോടും ഒരു ബന്ധവുമില്ലാതെയല്ലേ കഴിഞ്ഞത് അതുകൊണ്ട് അറിഞ്ഞിട്ടുണ്ടാവില്ലായിരിക്കും. ”
അവന്‍ തന്റെ പരിഭവം പറഞ്ഞു.

“ഇല്ലടാ അര്‍ച്ചന പറഞ്ഞു എല്ലാരുടെയും വിശേഷം അറിയാറുണ്ടായിരുന്നു.”

23 Comments

  1. 96 movie story polund ???

  2. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  3. Chena kollaam..poli changathi..

    1. അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
      സ്നേഹം കൂട്ടെ..

  4. ഖുറേഷി അബ്രഹാം

    കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ

    അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.

    കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….

      വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?

  5. കൊല്ലം ഷിഹാബ്

    ഷാനാ,
    പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
    സൂപ്പർ എഴുത്ത്.

    1. വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…

  6. പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…

    1. ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..

      1. ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്

  7. vaayichu…. assalaayi…

    1. നിറഞ്ഞ സ്നേഹം കൂട്ടെ…

  8. feel?? ?????

    1. നിറഞ്ഞ സ്നേഹം…

  9. നല്ല എഴുതു സഹാന

    ???

    1. വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…

  10. ജോനാസ്

    നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…

    1. സ്നേഹം

Comments are closed.