“അറിയില്ല ഫസ്‌ന…. എപ്പോഴെങ്കിലും നമുക്ക് കണ്ടുമുട്ടാം.”
മുഖത്തു ഇല്ലാത്ത പുഞ്ചിരി വരുത്തി അവനത് പറയുമ്പോള്‍ അവളും തിരിച്ചും പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ ഒന്നും മിണ്ടാതെ അവള്‍ നടന്നു നീങ്ങുമ്പോള്‍ അവിടെ തന്നെ വേരുറച്ചു നില്‍ക്കാനേ അവന് സാധിച്ചുള്ളൂ… അര്‍ച്ചന വന്ന് വിളിക്കും വരെ അവിടെ ആ നില്‍പ് തുടര്‍ന്നു. അവളോട് എല്ലാം തുറന്നുപറയുമ്പോള്‍ അവള്‍ പറഞ്ഞ ചീത്തകള്‍ക്ക് കയ്യുംകണക്കുമില്ല.
“ടാ ഞാന്‍ അവളോട് സംസാരിക്കട്ടെ..”
“വേണ്ടടി .. അവളുടെ ഉള്ളില്‍ ചിലപ്പോള്‍ അങ്ങനെ ഉണ്ടാവില്ലായിരിക്കും എനിക്ക് തോന്നിയതാണെങ്കിലോ വെറുതെ നാണം കെടണ്ട. അതുമല്ല ഇനിയിപ്പോള്‍ ഇഷ്ടമാണെന്നു തന്നെ ഇരിക്കട്ടെ രണ്ടുപേരുടെയും വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ടൊരു ജീവിതം എന്തിനാ .. ഇത് ഇവിടെ അവസാനിക്കുന്നത് തന്നെയാണ് നല്ലത്..”
ആര്‍ത്തിരമ്പുന്ന സങ്കടക്കടല്‍ പിടിച്ചുനിര്‍ത്തി അര്‍ച്ചനയോട് പറയുമ്പോള്‍ ഞാന്‍ പറയാതെ തന്നെ എന്റെ ഉള്ളറിഞ്ഞു എനിക്ക് സപ്പോര്‍ട്ടായി അന്ന് അവള്‍ നിന്നു.
പലരുടെയും കാഴ്ചപ്പാടില്‍ അത് തെറ്റായിരിക്കാം ഞാനൊരു മുരടനായിരിക്കാം പക്ഷേ എന്റെ കാഴ്ചപ്പാടില്‍ ഞാനായിരുന്നു ശരി…
ഡിഗ്രിയുടെ അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ അവള്‍ നോക്കിയൊരു നോട്ടമുണ്ട് ഇന്നും മനസ്സില്‍ എവിടെയൊക്കയോ കൊളുത്തി വലിക്കുന്നുണ്ടത്. പിന്നെ അവളെ കാണുന്നത് വിവാഹത്തിന്റെ അന്നാണ്. വിവാഹവേഷത്തില്‍ ഒരുങ്ങിയിരുന്ന അവളെ കണ്ടപ്പോള്‍ കൈവിട്ടുകളഞ്ഞതിന്റെ വേദന മനസ്സില്‍ നല്ലതുപോലെ ഉണ്ടായിരുന്നു. തിരിച്ചുപോരുന്ന സമയത്ത് അര്‍ച്ചനയുടെ വാക്കുകള്‍ കുറേകൂടി കുത്തിനോവിപ്പിച്ചു
“ടാ മനു ..”
“പറയടി ചേനെ… ”
“ടാ നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുതെന്ന്…. ”
“ചേനയെ ചേനയെന്നല്ലാതെ ആനയെന്നു വിളിക്കാന്‍ പറ്റില്ലല്ലോ…. ”
“പോടാ …….. ഒരു കാര്യം പറയാനായിട്ടായിരുന്നു ഇനിയിപ്പോ നീ അറിയണ്ട… ”
“ടി ഇനി വിളിക്കില്ല… കാര്യം പറയടി.. എന്റെ മുത്തല്ലേ… ”
“അതില്ലെടാ ഞാന്‍ പറഞ്ഞു കഴിയുമ്പോള്‍ നീ ഒന്നും മനസ്സില്‍ വെക്കരുതേ…. ”
“ഏയ് ഇല്ലടി നീ കാര്യം പറ…. ”
“പിന്നില്ലേ….. ”
“തുടങ്ങി… ടി നീ മര്യാദക്ക് കാര്യം പറ … ”
കല്യാണം വിളിക്കാന്‍ വന്നപ്പോള്‍ ഫസ്‌നയോട് ഞാന്‍ ഒരു കാര്യം ചോദിച്ചു.”
“എന്ത്..അവന്‍ ആകാംഷയോടെ ചോദിച്ചു.”
“പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ക് നിന്നെ ഇഷ്ടമായിരുന്നോയെന്ന്.”
“എന്നിട്ട് അവള്‍ എന്തുപറഞ്ഞു”
96 movie story polund ???
♥️♥️♥️
നിറഞ്ഞ സ്നേഹം…
Chena kollaam..poli changathi..
അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
സ്നേഹം കൂട്ടെ..
കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ
അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.
കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,
ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….
വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?
96 movie
ഷാനാ,
പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
സൂപ്പർ എഴുത്ത്.
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…
പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…
ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..
ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്
vaayichu…. assalaayi…
നിറഞ്ഞ സ്നേഹം കൂട്ടെ…
feel?? ?????
നിറഞ്ഞ സ്നേഹം…
നല്ല എഴുതു സഹാന
???
വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…
നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…
വായിക്കാം…??
സ്നേഹം