എങ്കിലും മിഴികള്‍ അങ്ങോട്ടേക്ക് പാഞ്ഞു..എന്തോ തന്നെയാണോ നോക്കുന്നതെന്നറിയാനുള്ള ത്വര. അതു കേട്ടപ്പോള്‍ പുതിയൊരു പ്രതീക്ഷ തളിരിട്ടോ.
നോക്കിയപ്പോള്‍ ആ സുറുമയെഴുതിയ മിഴികള്‍ തന്നിലേയു ആഴ്ന്നിറങ്ങും പോലെ. എങ്കിലും തന്നെയായിരുന്നോ നോക്കിയതെന്നു സംശയമായിരുന്നു.
പിന്നെ പിന്നെ തനിക്കും തോന്നിത്തുടങ്ങി തന്റെ പിറകെ പായുന്ന മിഴികളിലെ പിടച്ചില്‍. ആ സുറുമക്കണ്ണില്‍ എന്തോ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പോലെ.ആ നോട്ടത്തില്‍ എന്തോ ഉള്ളില്‍ കൊളുത്തിവലിക്കും പോലെ തോന്നും…
അര്‍ച്ചനയുടെ കണ്ണില്‍ പെടും വരെയേ അതിന് ആയുസ്സുണ്ടായിരുന്നുള്ളു…. പിന്നെ ക്ലാസ്സില്‍ പാട്ടായി… മനുവും ഫസ്‌നയും … എല്ലാരും പാടി നടന്നിട്ടും പരസ്പരം തങ്ങള്‍ മാത്രം അംഗീകരിക്കാതെ മൗനമായി അത് ആസ്വദിച്ചു…. കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞു മൂന്നു വര്‍ഷം… ഉള്ളില്‍ ഫസ്‌നയുടെ മുഖം കൊത്തിവെച്ചു.എല്ലാവരും അംഗീകരിച്ചിട്ടും ആര്‍ക്കും സമ്മതിച്ചു കൊടുക്കാതെ ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ചുവെച്ച പ്രണയം.. അവസാനം പേരുവരെ മാനിഫ എന്നാക്കി… മനു എന്ന വിളി പലരും മറന്നു. അര്‍ച്ചന പലപ്പോഴും അവളോടൊന്നു സംസാരിക്കാന്‍ പറഞ്ഞു പുറകെ വരും. എന്നാലും എന്തോ മനസ്സതിനു അനുവദിച്ചില്ലെന്നു വേണം പറയാന്‍… തനിക്കുവേണ്ടി അവള്‍ സംസാരിക്കാമെന്നും പറഞ്ഞപ്പോള്‍ കയ്യും കാലും പിടിച്ചാണ് പെണ്ണിനെ പറഞ്ഞു മനസ്സിലാക്കിയത്…
തന്റെയും അച്ചുവിന്റെയും സൗഹൃദം എല്ലാരിലും അസൂയ ഉളവാക്കുന്നതായിരുന്നു. ഫസ്‌ന പോലും അതില്‍ കുശുമ്പ് കാണിച്ചിരുന്നു.അച്ചു തന്റെ കൂടെ ഇരിക്കുമ്പോള്‍ ആ മിഴികളില്‍ പരിഭവം നിറയുമായിരുന്നു.ക്ലാസ്സില്‍ വൈകി എത്തിയാല്‍ എന്തുപറ്റിയെന്നറിയാനുള്ള ജിജ്ഞാസ തെളിഞ്ഞുകാണുമായിരുന്നു. പഠിത്തത്തില്‍ ഉഴപ്പുമ്പോള്‍ ആ നോട്ടത്തില്‍ ഒരു ശാസന ഒളിഞ്ഞുകിടപ്പുണ്ടാകും.ഒരിക്കല്‍ പോലും വാക്കുകള്‍ കൊണ്ട് സംവദിച്ചില്ലെന്നുള്ളതാണ് സത്യം… മിഴികളാല്‍ കഥകള്‍ രചിച്ചു. പരസ്പരം സംസാരിക്കുന്നത് വളരെ വിരളമായിരുന്നു. ക്ലാസ്സില്‍ ഇടയ്ക്കിടെ അവളുടെ മധുരമായ സ്വരത്തില്‍ പല പാട്ടുകളും പാടാറുണ്ട്…. എനിക്കുവേണ്ടി മാത്രമാണതെന്ന് പറയാതെ പലവുരു പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ കടന്നുപോയത് അറിഞ്ഞിട്ടില്ല നല്ലൊരു സൗഹൃദവും പ്രണയവും സമ്മാനിച്ച മൂന്നു വര്‍ഷം. കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നാം ഇങ്ങനെയും പ്രണയിക്കാമോ എന്ന്… ഹൃദയത്തില്‍ ആഴത്തില്‍ വേരാഴ്ത്തിയിരുന്നു അവള്‍…
കോളേജിന്റെ അവസാന ദിവസം അര്‍ച്ചനയോട് സംസാരിച്ചിരിക്കുമ്പോഴാണ് അവള്‍ വന്ന് വിളിക്കുന്നത്.
“മനു ഒന്നു വരുമോ എനിക്ക് കുറച്ചു സംസാരിക്കണമായിരുന്നു.”
ആദ്യം ഒരു ഞെട്ടലുണ്ടാക്കിയെങ്കിലും കോളേജിന്റെ ഇടനാഴികളിലൂടെ അവള്‍ക്കൊപ്പം നടക്കുമ്പോള്‍ ഉള്ളിലെ വേലിയേറ്റങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചു. എന്തായിരിക്കും അവള്‍ക്ക് പറയാനുണ്ടാവുക. ഈ മൂന്നുകൊല്ലത്തിനിടക്ക് അധികാരത്തോടെ വിളിച്ചത് ഇന്നാദ്യമായാണ്. അപ്പോ കാര്യമായി എന്തേലും ഉണ്ടാകും എങ്കിലും എന്തായിരിക്കും.
കുറച്ചു ദൂരം നടന്നതിന് ശേഷം ആരുമില്ലാത്ത കാറ്റാടി മരത്തിന്റെ ചുവട്ടില്‍ പോയി അവള്‍ നില്‍കുമ്പോള്‍ അവളുടെ മുഖത്തേക്ക് നോക്കാന്‍ പ്രയാസം തോന്നി. ഒറ്റത്തടിയില്‍ ചെറു ശിഖരങ്ങളോടുള്ള കാറ്റാടി മരങ്ങള്‍
96 movie story polund ???
♥️♥️♥️
നിറഞ്ഞ സ്നേഹം…
Chena kollaam..poli changathi..
അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
സ്നേഹം കൂട്ടെ..
കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ
അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.
കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,
ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….
വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?
96 movie
ഷാനാ,
പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
സൂപ്പർ എഴുത്ത്.
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…
പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…
ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..
ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്
vaayichu…. assalaayi…
നിറഞ്ഞ സ്നേഹം കൂട്ടെ…
feel?? ?????
നിറഞ്ഞ സ്നേഹം…
നല്ല എഴുതു സഹാന
???
വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…
നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…
വായിക്കാം…??
സ്നേഹം