“അങ്ങനെയെങ്കില്‍ നിനക്ക്‌കൊള്ളാം.. ടാ നിന്റെ ഈ മുരടന്‍ സ്വഭാവം മാറ്റിയില്ലങ്കിലുണ്ടല്ലോ”
തലക്കൊരു കൊട്ടും തന്ന് അവളത് പറഞ്ഞപ്പോള്‍ ചുണ്ടിലൊരു നേര്‍ത്ത പുഞ്ചിരി വന്നുപോയി
“എങ്ങനാടി എന്റെ അളിയന്‍ നിന്നെ സഹിക്കുന്നത്.നിന്റെയീ ചൊറിയണ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലല്ലോ” തിരിച്ചൊരു കൊട്ടുകൊടുത്തുകൊണ്ട് അവന്‍ ചോദിച്ചു
“ആദ്യം നീ മാറ്.ഞാന്‍ ഇങ്ങനെ തന്നേ ഇരിക്കൂ.. പറ്റുന്നവര്‍ സഹിച്ചാല്‍ മതി.”
“ശരി രാജാവേ..”
അതും പറഞ്ഞു കാര്‍ കോളേജിന്റെ ഗേറ്റിനുള്ളിലേക്ക് കടത്തി പാര്‍ക്ക് ചെയ്തു. അവിടെ റീ യൂണിയന്റെ വല്യ ബാനറും അലങ്കാരപ്പണികളും എല്ലാം ചെയ്തു വെച്ചിട്ടുണ്ട്.
“ടാ നിനക്ക് ടെന്‍ഷന്‍ ഉണ്ടോ.”
അവന്‍ അവളെ നോക്കി.
“ഉണ്ടോന്നു ചോദിച്ചാല്‍ ഉണ്ട്.പിന്നെ കുഴപ്പമില്ല.”
അവന്‍ ബലം പിടിച്ചു നില്‍ക്കുന്നപോലെ ശ്വാസം ഉള്ളിലേയ്ക്കു വലിച്ചു.
“നീ കൂള്‍ ആയി നില്‍ക്കെടാ.”
അവള്‍ അവന്റെ തോളത്തു തട്ടി.
അവനൊന്നു മൂളുക മാത്രം ചെയ്തു. എത്ര പറഞ്ഞാലും അവന്റെയുള്ളില്‍ ആധിയായിരുന്നു.
കാറില്‍ നിന്നിറങ്ങി മുന്നോട്ട് നടക്കുമ്പോഴും ഹൃദയം പെരുമ്പറ കൊട്ടുന്നതായി അവന് തോന്നി. കൊഴിഞ്ഞു വീണ വാകപ്പൂക്കള്‍ ഇന്നലകളിലെ വസന്തത്തെ ഓര്‍മിപ്പിച്ചു.
ഫ്‌ളെക്‌സ് ബോര്‍ഡുകളും ബാനറുകളും തെളിഞ്ഞു കണ്ട ആ പഴയ ഗ്രൂപ്പ് ഫോട്ടോ.. ഭൂതകാലത്തിലെ സ്മരണകളിലേക്ക് കൂട്ടികൊണ്ടുപോയി. ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ് മുറിയിലേക്കു അറിയാതെ കാലുകള്‍ ചലിച്ചു. അവിടെ ഡെസ്‌കില്‍ കോറിയിട്ട പേരുകള്‍ പല മുഖങ്ങളെയും മനസ്സിലേക്ക് കൊണ്ടുവന്നു.
****************************
“ടാ മനു നീ പതിയെ സൈഡിലേക്ക് നോക്കിക്കേ ആ ഫസ്‌ന നിന്നെത്തന്നെ നോക്കിയിരിക്കുന്നുണ്ട് “ജാഫര്‍ മനുവിനെ തട്ടിക്കൊണ്ടു പറഞ്ഞു
“ടാ ഒന്നു പോയെ നിനക്ക് വട്ടാണ്.”
മനു അവനെ പുച്ഛിച്ചു.അവന്‍ അര്‍ച്ചനയുടെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു.
96 movie story polund ???
♥️♥️♥️
നിറഞ്ഞ സ്നേഹം…
Chena kollaam..poli changathi..
അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
സ്നേഹം കൂട്ടെ..
കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ
അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.
കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,
ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….
വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?
96 movie
ഷാനാ,
പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
സൂപ്പർ എഴുത്ത്.
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…
പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…
ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..
ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്
vaayichu…. assalaayi…
നിറഞ്ഞ സ്നേഹം കൂട്ടെ…
feel?? ?????
നിറഞ്ഞ സ്നേഹം…
നല്ല എഴുതു സഹാന
???
വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…
നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…
വായിക്കാം…??
സ്നേഹം