സുറുമഎഴുതിയ മിഴികളിൽ [Shana] 137

“കിളവിയേ ദേ ഇപ്പൊ വരാം ”

വിളിക്കു മറുപടി കൊടുത്തുകൊണ്ട് അവന്‍ കണ്ണാടിക്കു മുന്നില്‍ നിന്നു. ഇനിയിപ്പോ പോകാതെ രക്ഷയില്ല. അവള്‍ പിടിച്ചപിടിയാലേ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാണ്. കണ്ണാടിയില്‍ ഒന്നുകൂടി നോക്കി മൊത്തത്തില്‍ ഒക്കെ ആണ് പ്രായത്തിന്റെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നല്ലാതെ താനിന്നും ആ പത്തൊന്പതുകാരന്‍ പയ്യന്‍ തന്നെയല്ലേ. അതുകൊണ്ടല്ലേ ഇന്നും പഴയ ഓര്‍മകളില്‍ ചേക്കേറി ജീവിക്കുന്നത്. മുടി മടിയൊതുക്കികൊണ്ട് അവന്‍ മുറിക്കു പുറത്തേക്കിറങ്ങി

“ഓഹ് മണവാളന്‍ പുറത്തേക്കിറങ്ങിയോ, ഞാന്‍ കരുതി അവിടെ വന്നു ആനയിച്ചു കൊണ്ടുപോകേണ്ടി വരുമെന്ന് ”
അര്‍ച്ചന അവനെ നോക്കി കളിയാക്കി

“മതിയടി ചൊറിയന്‍ ചേനെ”..
അവള്‍ അതുകേട്ടു കണ്ണുരുട്ടി.

“എന്നാലും ടി, എനിക്കിപ്പോഴും ഒരു ഡൗട്ട് വരണമോയെന്നു. അതാണ് അല്ലാതെ നിന്നെപ്പോലെ ചായംപൂശാന്‍ നിന്നിട്ടല്ല ”

അവളുടെ തലക്ക് കൊട്ടിക്കൊണ്ട് അവന്‍ മറുപടി പറഞ്ഞു.

“ദേ മനു , പണ്ടാരക്കാലാ നിന്നയുണ്ടല്ലോ. പണ്ടേ പറഞ്ഞിട്ടുള്ളതാ എന്നെ ചേനയെന്നു വിളിക്കരുതെന്ന് ഞാന്‍ നിന്റെ മറ്റേ പേര് വിളിക്കട്ടെ ”

അത് കേട്ടതും മനു പെട്ടന്ന് മൗനം പൂണ്ടു.

“ടാ പൊട്ടാ ഞാന്‍ ചുമ്മാ പറഞ്ഞതാ ഇനി നീ അതുമാലോചിച്ചു നില്‍ക്കണ്ട , വന്നേ ഇപ്പോ തന്നെ ലേറ്റ് ആയി, എല്ലാരും എത്തിയിട്ടുണ്ടാകും വാ പോകാം. ”

അവനു വിഷമം ആകുമെന്ന് കരുതി അര്‍ച്ചന വിഷയം മാറ്റാനെന്ന പോലെ പറഞ്ഞു

അമ്മയോട് യാത്രപറഞ്ഞു അവര്‍ ഇറങ്ങി

“ടാ കാര്‍ നീ എടുക്ക്..”
താക്കോല്‍ അവന്റെ നേരെ എറിഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു

അവള്‍ക്കൊപ്പം കാറില്‍ കയറുമ്പോള്‍ മനസ്സ് ചിന്തകളില്‍ കുരുങ്ങികിടക്കാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു

“ടാ നീയെന്താ ഒന്നും മിണ്ടാത്തെ….. നിന്റെ നാക്ക് ആരെങ്കിലും പിഴുതെടുത്തോ”

“ഒന്നുമില്ലടി നീ പറയ് . അല്ലടി ഞാന്‍ കരുതി നീ വിധുവിന്റെ കൂടെ ആയിരിക്കും വരുന്നതെന്ന്.”മനു അവളെ നോക്കി.

“ഒന്നു പോയെടാ ഇപ്പോ ഈ ഒരു കൂടിക്കാഴ്ച തന്നെ നമ്മള്‍ മാത്രമുള്ളൊരു പഴയ നിമിഷങ്ങള്‍ ഒന്നുകൂടി ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണ് അവിടെ ഭര്‍ത്താവും മക്കളും ഒന്നും വേണ്ട. ആ പഴയ റോള്‍ നമ്പര്‍ 18.പി. മനുദേവും പിന്നെ അതുപോലെ കുറച്ചു റോള്‍ നമ്പറുകളുംമാത്രം മതി… അതുകൊണ്ട് എല്ലാവരോടും അങ്ങനെ ആണ് വരാന്‍ പറഞ്ഞിരിക്കുന്നത് .. നിനക്കുപിന്നെ അതൊന്നുമില്ലല്ലോ..”
പറഞ്ഞുകഴിഞ്ഞു അവന്റെ മുഖം കണ്ടപ്പോഴാണ് അത് വേണ്ടായിരുന്നെന്ന് അവള്‍ക്ക് തോന്നിയത്….

“ടാ ഞാന്‍ വേറൊരര്‍ത്ഥത്തിലല്ല പറഞ്ഞത് നിന്റെ മുഖം മാറണ്ട …. ഇനി അതും ആലോചിച്ചു കേറ്റിപ്പിടിച്ചിരുന്നാലുണ്ടല്ലോ.” ഒരു ശാസന പോലെ അവള്‍ പറഞ്ഞു

“ഇല്ലടി…. ഞാന്‍ ഒന്നും കരുതിയില്ല… ”

23 Comments

  1. 96 movie story polund ???

  2. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  3. Chena kollaam..poli changathi..

    1. അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
      സ്നേഹം കൂട്ടെ..

  4. ഖുറേഷി അബ്രഹാം

    കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ

    അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.

    കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….

      വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?

  5. കൊല്ലം ഷിഹാബ്

    ഷാനാ,
    പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
    സൂപ്പർ എഴുത്ത്.

    1. വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…

  6. പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…

    1. ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..

      1. ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്

  7. vaayichu…. assalaayi…

    1. നിറഞ്ഞ സ്നേഹം കൂട്ടെ…

  8. feel?? ?????

    1. നിറഞ്ഞ സ്നേഹം…

  9. നല്ല എഴുതു സഹാന

    ???

    1. വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…

  10. ജോനാസ്

    നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…

    1. സ്നേഹം

Comments are closed.