സുധയുടെ രാത്രികള്‍ 198

ജോലികള്‍ തീര്‍ന്നപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ക്കല്‍ എത്തിയ സുധ രഘുവിനെ നോക്കി പറഞ്ഞു. കാമാസക്തിയോടെ അവളെ കാത്തിരിക്കുകയായിരുന്ന രഘു അതുകേട്ടപ്പോള്‍ ഞെട്ടി.

“എന്താ സുധേ? എന്താ നീയങ്ങനെ പറഞ്ഞത്” ഇറുകിയ വസ്ത്രം ഒട്ടും കുറയാതെ പ്രദര്‍ശിപ്പിച്ച അവളുടെ നിമ്നോന്നതങ്ങളില്‍ ആര്‍ത്തിയോടെ കണ്ണോടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

“എന്തിനാ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്? കിടന്നിട്ടും കാര്യമൊന്നും ഇല്ലല്ലോ” അര്‍ത്ഥഗര്‍ഭമായ നോട്ടത്തോടെ അങ്ങനെ പറഞ്ഞിട്ട്, അവള്‍ തിരിഞ്ഞു നടന്നു. രഘു വേഗം മുറിക്കു പുറത്തിറങ്ങി അവളെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും രാധ നില്‍ക്കുന്നത് കണ്ട് അവന്‍ നിരാശയോടെ തിരികെക്കയറി.

“നന്നായി ചേച്ചി..ഇനി ചേച്ചി അങ്ങോട്ടല്ല, ചേട്ടന്‍ ഇങ്ങോട്ട് വരും.” മുറിയുടെ കതകടച്ച്, കട്ടിലില്‍ സുധയുടെ അരികില്‍ കിടക്കുമ്പോള്‍ രാധ വിജയിച്ചിരിയോടെ പറഞ്ഞു.

“പാവം, വല്ലാതെ മോഹിച്ചു കിടക്കുകയാണ്; ഞാന്‍ അങ്ങോട്ട്‌ പോകട്ടേടീ?” സുധയുടെ വാക്കുകളില്‍ ഭര്‍ത്താവിനോടുള്ള സ്നേഹം അലയടിച്ചു.

“ദേ ഒരു കുത്ത് വച്ചുതരും ഞാന്‍. ഇന്ന് ചേട്ടന്‍ ചേച്ചിയെ തൊടരുത്. നാളെ ഞാന്‍ പോകും. പോയിക്കഴിഞ്ഞാലും ചേച്ചി ഈ ഒരു അകലം മനപ്പൂര്‍വ്വം പാലിക്കണം. ഒപ്പം സ്വന്തം ശരീരത്തിന്റെ അഴക്‌ നന്നായി പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന വേഷമേ വീട്ടില്‍ ഇടാവൂ. കണ്ടു കൊതിക്കണം ചേട്ടന്‍. കുറച്ചു പ്രയാസപ്പെട്ടാലെ ചേച്ചിയെ ഒന്ന് തൊടാനെങ്കിലും പറ്റൂ എന്ന് പുള്ളിക്ക് തോന്നണം. ഇത്ര നാളും ഇങ്ങോട്ട് കാണിച്ച അകലം ഈ പ്രതികാരത്തിനു ചേച്ചിക്ക് മതിയായ കാരണമാണ്. ചുമ്മാ അങ്ങോട്ട്‌ ചെന്നു കേറി ഈ സെറ്റപ്പ് കുളമാക്കല്ലേ. സ്വന്തം ഭാര്യയെ പ്രാപിക്കാന്‍ വെമ്പുന്ന ഒരു ഭര്‍ത്താവായി ചേട്ടനെ ചേച്ചി മാറ്റി, ഒരു കാമുകിയെപ്പോലെ പെരുമാറുക. നിങ്ങളുടെ ജീവിതത്തില്‍ എന്നെന്നും മധുവിധു തന്നെയായിരിക്കും…”

സുധ രാധയെ അത്ഭുതത്തോടെ നോക്കി. വിവാഹം കഴിഞ്ഞിട്ടും തനിക്കില്ലാത്ത ജീവിതബോധമാണ് അവള്‍ക്കുള്ളത്. ശരിയാണ്, വിവാഹത്തോടെ സ്വന്തം സൌന്ദര്യത്തിലുള്ള ശ്രദ്ധ പുറത്ത് വല്ലയിടത്തും പോകുന്ന സമയത്ത് മാത്രമായി ചുരുങ്ങിയതാണ് തന്റെ കുഴപ്പം. വിവാഹത്തിന് മുന്‍പ്, എപ്പോഴും സൌന്ദര്യ കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്ന താന്‍, അതില്‍ നിന്നും മാറിയതാണ് മറ്റു സ്ത്രീകളിലേക്ക് ചേട്ടന്റെ മനസ്സ് ചായാന്‍ കാരണം. എല്ലാ ഭര്‍ത്താക്കന്മാരും ആഗ്രഹിക്കുന്നത് തങ്ങളുടെ ഭാര്യമാരെ, അവരുടെ ഏറ്റവും നല്ല രൂപത്തില്‍ കാണാനാണ്. അതുകൊണ്ട് ഈ അനുജത്തി നല്‍കിയ ഉള്‍ക്കാഴ്ച ഇനി താന്‍ പരിപാലിക്കും; ലൈംഗിക ആകര്‍ഷണം വളരെ വലിയ ഒരു ഘടകമാണ് ദാമ്പത്യത്തില്‍; പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്; അവള്‍ തീരുമാനമെടുത്തത് പോലെ മനസ്സില്‍ പറഞ്ഞു…

3 Comments

  1. very good… good theme selection..

  2. നല്ല കഥ

Comments are closed.