സുധയുടെ രാത്രികള്‍ 195

സുധയുടെ രാത്രികള്‍ നെടുവീര്‍പ്പുകളുടെ രാത്രികളായി മാറി. രഘു ഇപ്പോള്‍ അവളെ സ്പര്‍ശിക്കാറേയില്ല. ഒരു മുറിയില്‍, ഒരേ കട്ടിലില്‍ പരസ്പരം ബന്ധമില്ലാത്ത സ്ത്രീപുരുഷന്മാരായി അവര്‍ ജീവിച്ചു.

“എനിക്കറിയില്ല മോളെ; നിന്നോട് മാത്രമേ എനിക്കെന്റെ വിഷമങ്ങള്‍ പങ്ക് വയ്ക്കാന്‍ പറ്റൂ. ചെട്ടനെന്ത് പറ്റി എന്നെനിക്കറിയില്ല” രഘു ജോലിക്ക് പോയിരുന്ന ഒരു പകല്‍ സമയത്ത്, ചേച്ചിയെ സന്ദര്‍ശിക്കാനെത്തിയ രാധയോട് തന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ട് സുധ പറഞ്ഞു. രാധ അനുകമ്പയോടെ ചേച്ചിയെ നോക്കി. അവള്‍ പറഞ്ഞ വിവരങ്ങള്‍ അവളില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. എന്താകും ചേട്ടന് സംഭവിച്ചിട്ടുണ്ടാകുക?

“ചേട്ടന് വല്ല അസുഖവും?” രാധ ചോദിച്ചു.

“ഒരസുഖവുമില്ല; ഇല്ലെന്നെനിക്കറിയാം. ഒപ്പം കിടക്കുന്നത് ഞാനല്ലേ. ഇത് മറ്റെന്തോ കുഴപ്പമാണ് മോളെ. എന്റെ പേടി, ചേട്ടന് മറ്റേതെങ്കിലും സ്ത്രീകളുമായി ബന്ധമുണ്ടോ എന്നാണ്” തലയ്ക്ക് കായും കൊടുത്ത്, തകര്‍ന്ന ഭാവത്തില്‍ സുധ പറഞ്ഞു.

“ഏയ്‌ ചേച്ചി, അങ്ങനെയൊന്നും ചിന്തിക്കാതെ. ചേട്ടന്‍ അങ്ങനൊന്നും ചെയ്യില്ല. ഞാനൊരു കാര്യം ചെയ്യാം; കുറച്ചു ദിവസം ഇവിടെ നില്‍ക്കാം. അങ്ങനെ സൂത്രത്തില്‍ ചേട്ടന്റെ പ്രശ്നം അറിയാന്‍ നോക്കാം. ഒരുപക്ഷെ ചേച്ചിയോട് പറയാന്‍ പറ്റാത്ത വല്ല സംഗതിയും പുള്ളിക്ക് ഉണ്ടെങ്കിലോ?”

സുധ കണ്ണുകള്‍ തുടച്ചു തലയാട്ടി.

അങ്ങനെ രാധ അവിടെ താമസമായി. സുധ അത്ഭുതപ്പെട്ടുപോയി രഘുവിന്റെ മാറ്റം കണ്ട്. രാധ വന്നതോടെ അവന്റെ നഷ്ടപ്പെട്ട ഉത്സാഹം പതിന്മടങ്ങായി തിരികെയെത്തി. അവളോടുണ്ടായിരുന്ന മാനസികമായ അകല്‍ച്ച മാറി, പഴയതിലും സ്നേഹത്തോടെ അവന്‍ ഇടപെടാന്‍ തുടങ്ങി. വീട്ടിലെ അന്തരീക്ഷം ഒറ്റയടിക്ക് മാറിയതില്‍ അവള്‍ക്ക് സന്തോഷം ഉണ്ടായി എങ്കിലും, കിടപ്പറയില്‍ രഘു അപ്പോഴും പഴയപടി തന്നെ ആയിരുന്നു. ഉറങ്ങാന്‍ മുറിയില്‍ കയറുന്ന സമയം വരെയുള്ള ഉത്സാഹം, കട്ടിലില്‍ കിടന്നുകഴിഞ്ഞാല്‍ പിന്നെയില്ല. വലിയ അസ്വസ്ഥതയാണ് പിന്നെ അവന്റെ മുഖത്ത്; മനസില്ലാമനസോടെ കിടക്കുന്നത് പോലെ. ഒരുരാത്രി പതിവുപോലെ തിരിഞ്ഞു കിടക്കുന്ന അവനെ നിസംഗതയോടെ നോക്കിക്കിടന്ന സുധ അവന്റെ പെരുമാറ്റത്തിന്റെ വ്യതിയാനങ്ങള്‍ അടുക്കിയടുക്കി വച്ച് അതെപ്പറ്റി ചിന്തിച്ചപ്പോള്‍ അവളുടെ മനസ്സില്‍ സംശയങ്ങള്‍ നാമ്പിട്ടു. എന്നുമുതലാണ് ചേട്ടനിത്ര ഉത്സാഹവാനായത്? അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. രാധയുടെ വരവ്! അത്, അവളുടെ വരവ് രഘുവേട്ടനെ അടിമുടി മാറ്റി എന്നത് പകല്‍ പോലെ പച്ചയായ സത്യം. അവളുടെ സാമീപ്യം

3 Comments

  1. very good… good theme selection..

  2. നല്ല കഥ

Comments are closed.