സുധയുടെ രാത്രികള്‍ 197

Sudhayude Rathrikal by Samuel George

വിവാഹം ചെയ്ത നാള്‍ മുതല്‍ രഘുവിന്റെ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് ഭാര്യയുടെ അനുജത്തിയെ സ്വന്തമാക്കണം എന്ന ചിന്ത. മേല്ലെമെല്ലെയാണ് രാധ അവന്റെ മനസ്സ് കീഴടക്കിയത്. അതോടെ ഭാര്യ സുധയോട് അവനുണ്ടായിരുന്ന താല്‍പര്യം തത്തുല്യ അളവില്‍ കുറയാനും തുടങ്ങി. രാധയെയായിരുന്നു താന്‍ വിവാഹം ചെയ്യേണ്ടിയിരുന്നത് എന്ന ചിന്ത അവനെ നിരന്തരം വേട്ടയാടി. പതിയെ അതവനെ അസ്വസ്ഥനാക്കാനും അവളോടുള്ള ഭ്രമം ഒരു രോഗാവസ്ഥ പോലെ ഞരമ്പുകളില്‍ പടര്‍ന്നു പിടിക്കാനും ആരംഭിച്ചു. ഇതൊരു തെറ്റായ ചിന്തയാണ് എന്ന് തുടക്കത്തില്‍ അവന്‍ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ആ രൂപലാവണ്യവും മനംകവരുന്ന പെരുമാറ്റവും പ്രസരിപ്പും അരികിലെത്തുമ്പോള്‍ അവളില്‍ നിന്നും വമിക്കുന്ന സുഗന്ധവും മനസ്സില്‍ അവളോടുള്ള അവന്റെ ഭ്രമം അനുദിനം വഷളാക്കി.

“എന്താ ചേട്ടാ? സുഖമില്ലേ?”

ഒരു രാത്രി കിടപ്പറയില്‍ അവനെ ആഗ്രഹത്തോടെ ആശ്ലേഷിച്ച സുധയെ അവന്‍ തള്ളി മാറ്റിയപ്പോള്‍ അവള്‍ അത്ഭുതത്തോടെ ചോദിച്ചു. വിവാഹം കഴിഞ്ഞ ദിനങ്ങളില്‍ അവള്‍ അവനൊരു ലഹരിയും ഭ്രാന്തും ആയിരുന്നതാണ്. പക്ഷെ ഇപ്പോള്‍, അവളുടെ സാമീപ്യം അവനൊട്ടും ഉണര്‍വ്വ് നല്‍കുന്നില്ല. സുധയ്ക്ക് തന്നില്‍ ലൈംഗികവികാരം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല തിരിച്ചറിവ്, അവന് ആശങ്കയല്ല, മറിച്ച് സന്തോഷമാണ് നല്‍കിയത്. ഇവളെ തനിക്ക് വേണ്ട; വേണ്ടത് അവളെയാണ്, രാധയെ. അതിസുന്ദരിയായ ഇവളുടെ അനുജത്തിയെ; ഭ്രാന്തമായ മനസോടെ അവന്‍ സ്വയം മന്ത്രിച്ചു. ഇപ്പോള്‍ ഇവളുടെ സ്ഥാനത്ത് അവള്‍ ആയിരുന്നെങ്കില്‍? അവളുടെ ഓര്‍മ്മ തന്നെ കോശങ്ങളില്‍ തൃഷ്ണ നിറയ്ക്കുന്നു.

“ചേട്ടാ, എന്ത് പറ്റി? ഞാന്‍ ചോദിച്ചത് കേട്ടില്ലേ?” സുധ ചോദ്യം ആവര്‍ത്തിച്ചു.

“ഏയ്‌, തലവേദന. നീ ഉറങ്ങാന്‍ നോക്ക്”

നീരസം അവള്‍ കാണാതിരിക്കാന്‍ തിരിഞ്ഞു കിടന്നുകൊണ്ട് അവന്‍ പറഞ്ഞു. സുധ അസ്വസ്ഥതയോടെ അവനെ നോക്കി. പുരുഷസുഖത്തിനു വേണ്ടി മനസ്സും ശരീരവും ഒരേപോലെ മുറവിളി കൂട്ടുകയാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തോടെ അവള്‍ വിരല്‍ കടിച്ച്, വികാരം കടിച്ചമര്‍ത്തി അവന്റെ കിടപ്പ് നോക്കി. ഇപ്പോള്‍ കുറെ ഏറെ ദിവസങ്ങളായി ചേട്ടന്റെ ഈ തണുപ്പന്‍ രീതി തുടങ്ങിയിട്ട്. ആദ്യദിനങ്ങളില്‍ എന്തായിരുന്നു ആവേശം. ലോകത്തേക്കും ഭാഗ്യവതിയായ പെണ്ണ് താനാണ് എന്ന് തോന്നിച്ചിരുന്ന ദിനങ്ങള്‍. പക്ഷെ ഒരിക്കല്‍ക്കൂടി അതിനുവേണ്ടി അവനെ ശല്യപ്പെടുത്താന്‍ അവളുടെ ആത്മാഭിമാനം അനുവദിച്ചില്ല. ഉള്ളില്‍ കത്തിയുയര്‍ന്ന വികാരം പണിപ്പെട്ടു നിയന്ത്രിച്ച് അവള്‍ ഉറങ്ങാന്‍ ശ്രമിച്ചു.

3 Comments

  1. very good… good theme selection..

  2. നല്ല കഥ

Comments are closed.