ഷോർട്സ് [ചാത്തൻ] 47

” അതുപിന്നെ… അവരു ആണുങ്ങൾ അല്ലിയോ ഇങ്ങനൊക്കെ കണ്ടാൽ…. ”
അവർ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി…. മറ്റാരും ഒന്നും മിണ്ടിയില്ല..

” അതെന്താ ചേടത്തി അവന്മാര് നോക്കുന്നതിനു യാതൊരു തെറ്റുമില്ല ഞങ്ങൾ വേണം എല്ലാം ശ്രെദ്ധിക്കാൻ അല്ലെ?? … അല്ല ഒന്ന് ചോയ്ക്കട്ടെ.. ഇവന്മാര് ഷോർട്സും അതുപോലെ സ്‌കിൻ ഫിറ്റ്‌ ജീൻസ്‌ ഓകെ ഇടുമ്പോ ഞങ്ങള്ക് അതുകണ്ടിട്ട്  വികാരം കേറി രക്തം ഒന്നും തിളക്കുന്നില്ലലോ…?  പിന്നെ അവന്മാർക്ക് മാത്രമെന്താ പ്രേത്യകത… ”

ചേടത്തി ചെറുതായി വിയർക്കാൻ തുടങ്ങി.. ” അതുപിന്നെ മോളെ.. ”
അവർ പറയാൻ തുടങ്ങിയപ്പോൾ നിവി ഇടക്ക് കേറി പറഞ്ഞു…

” ഹാ ഞാൻ പറഞ്ഞു കഴിഞ്ഞില്ല ചേടത്തി… അല്ല. ഈ ഇത്തിരി പോന്ന പിള്ളേരെ ഓരോത്തന്മാര് സൂക്കേട് കേറി ഓരോന്ന് ചെയ്യുന്നുണ്ടല്ലോ… അത് ഇതുപോലെ അവരുടെ കാല് കണ്ട് പ്രലോഭനം ഉണ്ടായിട്ടന്നോ… ”

” മോളെ വിട്ടേക്കട… ലിനി എന്തെങ്കിലും പറഞ്ഞെന്നു വെച്.. ”
ഇത്തവണ നിവിയുടെ അച്ഛൻ ഇടപെട്ടു.. ലിബിൻ തലയുയർത്തി അയാളെ നോക്കി

” നില്ക്കു പപ്പേ എനിക്ക് പറയുന്നുളത് പറഞ്ഞു കഴിയട്ടെ… ” അവൾ പപ്പയോടു പറഞ്ഞപ്പോൾ അദ്ദേഹം നിശ്ശബ്ദനായി…

” ചേടത്തി.. ഒരാൾ എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാൻ ഓരോത്തർക്കും അവകാശമുണ്ട്… ഞങ്ങളുടെ ശരീരം നോക്കി വെള്ളമിറക്കുന്നവന്മാര് ഉണ്ടെങ്കിൽ അവിടെ മാറ്റേണ്ടത് പെണ്ണിന്റെ വസ്ത്രധാരണം അല്ല പകരം ആണിന്റെ കാഴ്ചപ്പാടും നോട്ടവുമാണ്… ”

” പെണ്ണൊന്ന് കുഞ്ഞിന് നിന്നാൽ ഉടനെ അവളുടെ വസ്ത്രത്തിന്റെ ഇടയിലൂടെ നഗ്നത പരതുന്ന കണ്ണുകളെയാണ് പൂട്ടിക്കെട്ടേണ്ടത്…
ഞാൻ ഇപ്പോ നിൽക്കുന്ന എന്റെ സ്വന്തം വീട്ടിൽ പോലും എനിക്ക് സ്വാതന്ത്ര്യത്തോടെ എന്റെ ഇഷ്ട്ട വസ്ത്രം ധരിക്കാൻ പറ്റുന്നില്ല.. കണ്ടിലെ ചേടത്തി മോൻ ഒളിച്ചിരുന്ന് ആരും ശ്രെദ്ധിക്കാതെ എന്റെ വീഡിയോ എടുക്കുന്നത്… ”

ഇത്തവണ ലിനി കടലാസ്പോലെ വിളറി വെളുത്തു…കോശി ഉൾപ്പടെ സകലരും ഞെട്ടി ലിനിനെ നോക്കി. അവർ  ദഹിപ്പിച്ചോന്ന് നോക്കി… അവൻ തലകുനിച്ചു ഇരുന്ന ധൃതിപിടിച്ച്  ആ വീഡിയോ ഡിലീറ്റ് ആകി..

”  ഈ പ്രായത്തിൽ ഇവന് എന്ത് പ്രലോഭനം കേറിയിട്ട അവന്റെ ചേച്ചിടെ പ്രായമുള്ള എന്നെ തെറ്റായ കണ്ണുകൊണ്ട് നോക്കിയത്… ”

അവരുടെ ശിരസു താണു…

” ഒരു പെണ്ണ് എന്ത് ധരിച്ചാലും അതിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്തി വാദിക്കുന്നതിനു പകരം അവളിലെ സ്ത്രീക് അവളുടേതായ വ്യക്തിത്വത്തിനെ ബഹുമാനിക്കാനും അവളുടെ സ്വാതന്ത്ര്യതെ അംഗീകരിക്കുവാനുമാണ് ഓരോ ആൺകുട്ടിയെയും പഠിപ്പിക്കേണ്ടത്… ”

” പിന്നെ നാട്ടുകാര്.. നാട്ടുകാർക്കു എന്താ പറയാൻ വയ്യാത്തതായിട്ട്  ഉള്ളത്.  ഇത് എന്റെ പപ്പ എനിക്ക് വാങ്ങിത്തന്നതാണ്.. അതിൽ അവർക്കു ദെണ്ണം ഉണ്ടേൽ ഞാൻ അതങ്ങു സഹിക്കും ചേടത്തി അല്ലപിനെ…”

അവൾ റൂമിലേക്ക്‌ പോകാൻ ഒരുങ്ങിയിട്ട് പിന്നെ തിരിച്ചു വന്നു ചേടത്തിയോടായി പറഞ്ഞു…

” ചേടത്തി മകനെ നല്ലബുദ്ധി പറഞ്ഞു കൊടുത്ത് വളർത്താൻ നോക്ക് ഇപ്പോഴത്തെ എല്ലാ പെൺപിള്ളേരും മിണ്ടാപ്പൂച്ചകളൊന്നുമല്ല… വലതുവുമ്പോൾ ഇവന്റെ കന്നത്തിരിവിന് അവരാകും എടുത്തിട്ട് പെരുമാറുന്നത്.. ഓർത്ത നന്ന്… ”

അവൾ കോശിയെ ഒന്ന് ദഹിപ്പിച്ചു നോക്കി എല്ലാരേയും നോക്കിയൊരു ചിരിയും ചിരിച്ചു പോയി…

ലിബിന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു… കണ്ണുകളിൽ ആരാധന നിറഞ്ഞു.. വൈകാതെ തന്നെ മനസിലുള്ളത് അവളെ അറിയിക്കണം എന്ന് അവൻ ഉറപ്പിച്ചു.. അവനു ആദ്യമായി പ്രണയം തോന്നിയ, സ്വന്തം തീരുമാനങ്ങളിലും ചിന്താഗതിയിലും ഉറച്ചുനിൽകുന്ന  തന്റെ പെണ്ണിനെ  ഓർത്തവന് അഭിമാനം തോന്നി….

 

ശുഭം…..

 

nb : സാമൂഹിക പ്രസക്തി ഉള്ള ഒരുകാര്യം എഴുതണമെന്നു തോന്നി.. എഴുതി… ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്… മറ്റുരീതികളിൽ ചിന്തിക്കുന്നവരെ തടയാൻ ഞാൻ ആൾ അല്ല.

 

21 Comments

  1. Enthayalum adipoli aashayamaa bro…

  2. Enthayalum aashayam poliyatto bro

  3. ചിന്തിപ്പിക്കുന്ന രചന.. പ്രമേയം നന്നായി അവതരിപ്പിച്ചു.. ആശംസകൾ കൂട്ടേ?

    1. ഒരുപാട് നന്ദി സഹോ… ഒത്തിരി സ്നേഹം ??

  4. ഖുറേഷി അബ്രഹാം

    കഥ വായിച്ചപ്പോ ഓര്മ വന്നത് കുറച്ചു ദിവസങ്ങൾക് മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന കാര്യമായിരുന്നു സോഡ്സ് ഇട്ടുള്ള നടിയുടെ ഫോട്ടോ അത് കണ്ട് കുരു പൊട്ടിയ കുറച്ചങ്ങളമാരും, നമ്മുടെ നാട്ടിൽ ഇന്നും കുറെ സതാചാര തെണ്ടികൾ ഉണ്ട് അവന്മാരുടെ ഒക്കെ വിചാരം പെണ്ണ് കാരണമാണ് ഇവിടെ പീഡനം നടക്കാൻ കാരണം എന്നാണ്. കഥയിൽ പറഞ്ഞ പോലെ ഈ കാമ വേറിയണമാർ പിഞ്ചു കുഞ്ഞുങ്ങളുടെ ഒക്കെ എന്ത് കണ്ടാണ് അവരെ ഒക്കെ ചെയ്യുന്നത് എന്നറിയുന്നില്ല. അങ്ങനെ ചെയ്യുന്നവന്മാരുടെ ഒക്കെ സാമാനം അറിഞ്ഞു പട്ടിക്ക് ഇട്ടു കൊടുക്കണം. ഇത് ഒക്കെ നദകാൻ കരനം നമ്മുടെ നാട്ടിലെ ഭരണ കൂദവും ഒരു കാരനമാണ്. കൊദുതുൽ parayunnilla.

    കഥ നന്നായിരുന്നു തീമും ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    1. തീർച്ചയായും സഹോ പറഞ്ഞതു സത്യമാണ്..എല്ലാ പെൺകുട്ടികളും പറയാൻ ആഗ്രഹിക്കുന്ന കാര്യം അവതരിപ്പിക്കാൻ പറ്റിയതിൽ ഞാൻ കൃതാർത്ഥനായി… ഒത്തിരി സ്നേഹത്തോടെ

    1. നന്ദി..ഒത്തിരി സ്നേഹം

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???

    1. നന്ദി സഹോ ?

  6. M.N. കാർത്തികേയൻ

    Poli??

    1. നന്ദി സഹോ….. ഒത്തിരി സ്നേഹത്തോടെ

  7. ഓരോരുത്തരുടെയും കഴ്ചപാട് മാറ്റാൻ സമയമായി…..????????????

    1. അതേ സഹോ.. സത്യമാണ്….
      ഒത്തിരി സ്നേഹം….

    2. Otta shwaasathil vaayichu

  8. ബ്രോ കിടു?? ദിതാണ് പെണ്ണ്, ഇങ്ങനെയാവാനാണ് നമ്മൾ പഠിപ്പിക്കേണ്ടത്..അതിപ്പോ പെങ്ങളായാലും മോളായാലും ആരായാലും?

    1. തീർച്ചയായും സഹോ… വളരെ ശരിയാണ്… ഒത്തിരി സ്നേഹം

  9. ഓരോരുത്തരുടെയും കാഴ്ചപ്പാടിന്റെ പ്രശ്നങ്ങൾ തന്നെ,
    നന്നായി എഴുതി, ആശംസകൾ…

    1. ആശംസകൾക്ക് ഒരുപാട് നന്ദി. ഒത്തിരി സ്നേഹം…

    1. ഒത്തിരി സ്നേഹം

Comments are closed.