ഷോർട്സ് [ചാത്തൻ] 47

അവളൊന്നു പുച്ഛത്തോടെ ചിരിച്ചു..

അയാളുടെ  മക്കളിൽ മൂത്തയാൾ അവളുടെ ഒപ്പവും രണ്ടാമത്തേത് അവളെക്കാൾ നാല് വയസിനു ഇളയതും ആയിരുന്നു…
ഇളയചെക്കാൻ ഇടക്ക് ഒളികണ്ണിട്ട് അവളുടെ അകാരവടിവ് ആളക്കുന്നുണ്ട്.

“അപ്പന്റെ മോൻ തന്നെ !!!”

അവൾ മെല്ലെ അടുക്കളയിലേക്കു വലിഞ്ഞു…

അപ്പോഴേക്കും നിമ്മി അവർക്കുള്ള ചായ ഗ്ലാസ്സിലേക്കു പകർന്നിരുന്നു…
അവളോട്‌ പലഹാരങ്ങൾ അടങ്ങിയ പ്ലേറ്റും കൊണ്ട് പുറകെ വരാൻ ആവിശ്യപെട്ടു…

അവൾ മറുത്തൊന്നും പറയാതെ പ്ലേറ്റും എടുത്ത് ഹാളിലേക്ക് നടന്നു…

നിമ്മി ചായകൊടുക്കുന്ന നേരത്തു നിവി പ്ലേറ്റ് റ്റിപോയിയുടെ മുകളിൽ വെച്ച തിരിഞ്ഞു പോകാനൊരുങ്ങി….

” അല്ല നിവിമോളെ ആവശ്യത്തിന് തുണിയൊന്നും തെകയാഞ്ഞിട്ടാണോ കൊച്ചെ ഇജ്ജാത്തി വേഷോം ഇട്ട് നടക്കണേ…   ”

അവൾ  തിരിഞ്ഞു നിന്നു അവരെ നോക്കി…. ചേടത്തി തുടർന്നു…

” നാട്ടുകാര് കണ്ടാൽ എന്തോ പറയും.. ”

“ഹാ  നീ മിണ്ടാതിരിയെന്റെ ലിനി ഇതൊക്കെ ഇപ്പഴത്തെ ഫാഷനല്ലിയോ…. പിള്ളേര് ഇടട്ടെടി.. അതിലിപ്പോ എന്ന.. നീ ചുമ്മാ.. ”

കോശി ഇടപെട്ടു ആ സംസാരം ഒഴിവാക്കാൻ ശ്രെമിച്ചു…

“ഓഹ് ഞാൻ പറഞ്ഞന്നേ ഒള്ളു.. ”
ലിനി ഒരു നെടുവീർപ്പോടെ പറഞ്ഞു..

നിമ്മി ഇതെല്ലാം കേട്ട് വല്ലാതെയായി…. അവർ നിവിയെ നോക്കിയപ്പോ ഇത്രനേരം മാറിൽ കൈപിണച്ചുകെട്ടി നിന്ന നിവി സംസാരിച്ചു തുടങ്ങി… അവളെ പറയാൻ തുടങ്ങിയപ്പോൾ എല്ലാവരും അവരുടെ സംഭാഷണം ശ്രദ്ധിച്ചു.

” ഈ വേഷത്തിനു എന്നതാ ചേടത്തി കൊഴപ്പം….? ”
നിവി അവരോടു ആരാഞ്ഞു…

” ഈ കാലുമൊത്തം കാണിച്ചേച്ചുള്ള തുണിയൊക്കെ ഇടുന്നത് വൃത്തികേടല്ലേ കൊച്ചെ… ഒന്നുവിലെല്ലും നീയൊരു മുതിർന്ന കൊച്ചല്ലിയോ… ആളുകള് ശ്രദ്ധിക്കില്ലയോ.
ഇമ്മാതിരി ഓരോ വേഷങ്ങളാണ് അമ്പിളരെ വഴിതെറ്റിക്കുന്നെ… ”

അവർ പിന്നെയും തന്റെ വാദത്തിൽ ഉറച്ചുനിന്നു…

നിവി തുടർന്നു…

” അല്ല ചേടത്തി ഞാൻ ഒന്ന് ചോദിക്കട്ടെ… ഈ ആണ്പിള്ളേര്ക് ഞങ്ങൾ ഇമ്മാതിരി ഡ്രസ്സ്‌ ഇടുമ്പോൾ കാലിലൊട്ടും തൊടവണ്ണത്തിലേക്കും മൊക്കെയേ നോട്ടം പോകാത്തൊള്ളോ… നേരെ നോക്കാൻ അത്രയ്ക്കും മോശമല്ലാത്തൊരു മോന്ത എന്നെ പോലുള്ള പെൺപിള്ളേർക്കുണ്ടല്ലോ.. പിനെന്തിനാ അവർ അങ്ങോട്ട് തന്നെ നോക്കുന്നെ???? ”

21 Comments

  1. Enthayalum adipoli aashayamaa bro…

  2. Enthayalum aashayam poliyatto bro

  3. ചിന്തിപ്പിക്കുന്ന രചന.. പ്രമേയം നന്നായി അവതരിപ്പിച്ചു.. ആശംസകൾ കൂട്ടേ?

    1. ഒരുപാട് നന്ദി സഹോ… ഒത്തിരി സ്നേഹം ??

  4. ഖുറേഷി അബ്രഹാം

    കഥ വായിച്ചപ്പോ ഓര്മ വന്നത് കുറച്ചു ദിവസങ്ങൾക് മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന കാര്യമായിരുന്നു സോഡ്സ് ഇട്ടുള്ള നടിയുടെ ഫോട്ടോ അത് കണ്ട് കുരു പൊട്ടിയ കുറച്ചങ്ങളമാരും, നമ്മുടെ നാട്ടിൽ ഇന്നും കുറെ സതാചാര തെണ്ടികൾ ഉണ്ട് അവന്മാരുടെ ഒക്കെ വിചാരം പെണ്ണ് കാരണമാണ് ഇവിടെ പീഡനം നടക്കാൻ കാരണം എന്നാണ്. കഥയിൽ പറഞ്ഞ പോലെ ഈ കാമ വേറിയണമാർ പിഞ്ചു കുഞ്ഞുങ്ങളുടെ ഒക്കെ എന്ത് കണ്ടാണ് അവരെ ഒക്കെ ചെയ്യുന്നത് എന്നറിയുന്നില്ല. അങ്ങനെ ചെയ്യുന്നവന്മാരുടെ ഒക്കെ സാമാനം അറിഞ്ഞു പട്ടിക്ക് ഇട്ടു കൊടുക്കണം. ഇത് ഒക്കെ നദകാൻ കരനം നമ്മുടെ നാട്ടിലെ ഭരണ കൂദവും ഒരു കാരനമാണ്. കൊദുതുൽ parayunnilla.

    കഥ നന്നായിരുന്നു തീമും ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    1. തീർച്ചയായും സഹോ പറഞ്ഞതു സത്യമാണ്..എല്ലാ പെൺകുട്ടികളും പറയാൻ ആഗ്രഹിക്കുന്ന കാര്യം അവതരിപ്പിക്കാൻ പറ്റിയതിൽ ഞാൻ കൃതാർത്ഥനായി… ഒത്തിരി സ്നേഹത്തോടെ

    1. നന്ദി..ഒത്തിരി സ്നേഹം

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???

    1. നന്ദി സഹോ ?

  6. M.N. കാർത്തികേയൻ

    Poli??

    1. നന്ദി സഹോ….. ഒത്തിരി സ്നേഹത്തോടെ

  7. ഓരോരുത്തരുടെയും കഴ്ചപാട് മാറ്റാൻ സമയമായി…..????????????

    1. അതേ സഹോ.. സത്യമാണ്….
      ഒത്തിരി സ്നേഹം….

    2. Otta shwaasathil vaayichu

  8. ബ്രോ കിടു?? ദിതാണ് പെണ്ണ്, ഇങ്ങനെയാവാനാണ് നമ്മൾ പഠിപ്പിക്കേണ്ടത്..അതിപ്പോ പെങ്ങളായാലും മോളായാലും ആരായാലും?

    1. തീർച്ചയായും സഹോ… വളരെ ശരിയാണ്… ഒത്തിരി സ്നേഹം

  9. ഓരോരുത്തരുടെയും കാഴ്ചപ്പാടിന്റെ പ്രശ്നങ്ങൾ തന്നെ,
    നന്നായി എഴുതി, ആശംസകൾ…

    1. ആശംസകൾക്ക് ഒരുപാട് നന്ദി. ഒത്തിരി സ്നേഹം…

    1. ഒത്തിരി സ്നേഹം

Comments are closed.