ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

ആയിരുന്നു………… അങ്ങനെ  കല്ലറക്കൽ ഗ്രൂപ്പിനെതിരെ കേസന്വേഷണം നടത്താൻ ഗവൺമെന്റ് ഉത്തരവിട്ടു….. അന്വേഷണത്തിൽ ഡേവിഡ് കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു …. അവനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു…… എന്നിട്ടും  വർമ്മയും ആന്റണിയും വെറുതെ ഇരുന്നില്ല… കല്ലറക്കൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ഇൻകം ടാക്സ് കാരെ കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു  …. അനധികൃതമായി ഉണ്ടാക്കിയ സ്വത്തുകൾ എല്ലാം ഇൻകം ടാക്സ് പിടിച്ചെടുത്തു ……..  മയക്കുമരുന്ന് കേസിൽ മാർട്ടിനെ അറസ്റ്റ് ചെയ്യിപ്പിച്ചു….  ഗീവർഗ്ഗീസും ബെഞ്ചമിനും ഒളിവിൽ പോയി……… പിന്നീട് കുറേ വർഷങ്ങൾ അവരുടെ വിവരം ഒന്നും ഇല്ലായിരുന്നു……….  വർഷങ്ങൾ കഴിഞ്ഞു….. വർമ്മയും ആന്റണിയും  എല്ലാം മറന്നു…… റഹ്മാനെ ഒന്നും അവർ അറിയിച്ചില്ല…..  അങ്ങനെ കുഴപ്പങ്ങൾ ഇല്ലാതെ പോകുമ്പോൾ ആണ് 2 വർഷങ്ങൾക്ക് മുൻപ് വീണ്ടും ആ പേര് കേൾക്കുന്നത്…… അവരുടെ ശത്രുക്കൾ മൂന്നേ മൂന്ന് പേരാണ് ഒന്ന് വർമ്മ, രണ്ട് ആന്റണി, മുന്ന് രാമകൃഷ്ണൻ അതായത് Rk …… അതിൽ ആന്റണിയെയും വർമ്മയെയും അവർ ഇല്ലാതാക്കി …..  അടുത്ത ലക്ഷ്യം Rk ആണ് ശിവ ഇവിടെ ഉള്ളടത്തോളം കാലം R K യെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല…….. പിന്നെ ഈ Dk ആരാണെന്ന് അറിയണമെങ്കിൽ  കല്ലറക്കൽ ഗ്രൂപ്പിനെ പറ്റി. കൂടുതലായി അറിയണം …..” അദ്ദേഹം പറഞ്ഞു.

” അപ്പോ അങ്കിൾ അല്ലെ പറഞ്ഞത് Dk കല്ലറക്കൽ ഗ്രൂപ്പും തമ്മിൽ ബന്ധം ഇല്ലാ എന്ന്…..” ഫൈസൽ പറഞ്ഞു.

” അത് തന്നെയാണ് എന്റെയും വിശ്വാസം ….. പക്ഷേ അത് തെറ്റിക്കൂടാ എന്നില്ലല്ലോ….. ” അദ്ദേഹം പറഞ്ഞു…….

” പിന്നെ ഒരു കാര്യം കൂടെ…. നീ  ഇവിടുന്ന് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ  നിന്റെ മനസ്സിൽ മാത്രം ഉണ്ടാകുവാൻ പാടുള്ളു……. പിന്നെ എനിക്ക് ശിവയോട് ഇത് പറയാൻ കഴിഞ്ഞില്ല എങ്കിൽ ….   നീ നിന്റെ ഉപ്പയുടെ അടുത്ത് പോയി ഹബീബിനെ കുറിച്ച് അറിയണം എന്ന് പറയണം ….. അദ്ദേഹം കാര്യങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങൾ നിനക്ക് ശിവയോട് പറയാം……  അതും എന്റെ മരണത്തിന് ശേഷം മാത്രം……..” അദ്ദേഹം പറഞ്ഞു ……

ഫൈസൽ എല്ലാം കേട്ടതിന് ശേഷം അവിടെ നിന്നും ഇറങ്ങി …….

********************************************

ഇതേ സമയം ബൈപ്പാസിലൂടെ DK യുടെ കാർ കുതിച്ചു പാഞ്ഞു……….. ആ വണ്ടിയുടെ യാത്ര അവസാനിച്ചത് ഒരു കൂറ്റൻ ബംഗ്ലാവിന്റെ പടുകൂറ്റൻ ഗേറ്റിന് മുന്നിൽ ആയിരുന്നു ……  കാർ നിർത്തി ഡ്രൈവർ ഗ്ലാസ് താഴ്ത്തി  അവിടെ ഗെയ്റ്റിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ക്യാമറയിലേക്ക് നോക്കി ….. ഒരു സെക്കന്റ് ക്യമറ ഒന്ന് അനങ്ങി ….. 2 സെക്കന്റ് കഴിഞ്ഞതും ഗേറ്റ് താനെ തുറന്നു……….  ഡ്രൈവർ ഗ്ലാസ് ഉയർത്തി …..കാർ പതുക്കെ അകത്തേക്ക് കയറി …… കാർ കയറി പോയതും ഗേറ്റ്  അടത്തു   കാർ ബംഗ്ലാവിന്റെ മുന്നിൽ നിർത്തി ബാക്ക് ഡോർ തുറന്ന് DK പുറത്ത് ഇറങ്ങി  ബംഗ്ലാവിന്റെ അകത്തേക്ക് കയറി പോയി …..

 

അകത്ത് ഹാളിൽ എത്തിയതും

” ടോണി………” DK ഉറക്കെ വിളിച്ചു.

അത്  കേട്ട് മുകളിലെ റൂമിൽ നിന്നും ഏകദേശം 21വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ പുറത്തേക്ക് വന്നു…..

“ഞാൻ ഇവിടെ തന്നെ ഉണ്ട്…” അവൻ പറഞ്ഞു. ….. എന്നിട്ട് താഴേക്ക് ഇറങ്ങി വന്നു……

”  നിന്റെ പെരുമാറ്റത്തിൽ ഇതുവരെ എന്തെങ്കിലും ഒരു സംശയം അവന് തോന്നിയോ ” Dk ചോദിച്ചു ..

“ഇല്ല ……… ” അവൻ പറഞ്ഞു

” സൂക്ഷിക്കണം…. കാഞ്ഞ ബുദ്ധി ആണ് അവന്  …. എന്തെങ്കിലും ഒരു പിഴവ് വന്നാൽ …..

ഇത്രയും വർഷം നമ്മൾ കാത്തിരുന്നത് വെറുതെ ആയിപ്പോകും ….. അപ്പാപ്പൻ മരിക്കുന്നതിന് മുൻപ് ഒരു കാര്യമേ ആവശ്യപ്പെട്ടിട്ടൊള്ളു…. വർമ്മ ഗ്രൂപ്പും ഡെലീന ഗ്രൂപ്പും …. അവരുടെ അധപതനം …… രണ്ട് വർഷം മുൻപ് അവർക്ക് ഒരു പണി കൊടുത്തതാ …..  പക്ഷേ അവർ രക്ഷപ്പെട്ടു കളഞ്ഞു അതിൽ നിന്നും …..

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.