ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

പെൻഡ്രൈവ് , മെമ്മറി കാർഡ് …. ഇതൊന്നും ഇല്ല….. നമുക്ക് ആവശ്യം ഉള്ള  ഫയൽ ഒരു ഫ്ലോപ്പി ഡിസ്ക്കിൽ ആക്കി വെക്കുകയാണ് ചെയ്യാറ് …….

അങ്ങനെ തിരുവനന്തപുരത്തേക്ക് അവൻ പോയി …..  ആ യാത്ര അവർക്കുള്ള കെണിയാണ് എന്നറിയാതെ…….  തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നേ ഹബീബിന്  മെസ്സേജ് കിട്ടി……..  അതനുസരിച്ച് ഹബീബ് ഐ ജി  ഓഫീസിൽ എത്തുന്നതിന് മുന്നേ   ഹബീബ് ഒരു കമ്പ്യൂട്ടർ സെന്ററിൽ കയറി  തന്റെ കയ്യിൽ ഉള്ള ഫ്ലോപ്പി ഡിസ്കിന്റെ മറ്റൊരു കോപ്പി എടുത്തു………  അതിന് ശേഷം അവൻ നേരെ ഐജി യെ കാണാൻ പോയി…. അവിടെ എത്തി ഐജിക്ക് രണ്ടാമത്തെ ഫ്ലോപി മാറി …… തിരിച്ചു അവൻ എറണാകുളത്ത് എത്തിയപ്പോൾ അവനെ വരവേറ്റത് വിശ്വനാഥന്റെ മരണ വാർത്തയാണ്…….. അതിന് പിന്നിൽ കല്ലറക്കൽ കാരാണ് എന്ന് വ്യക്തമായി ഹബീബിന്  അറിയാമായിരുന്നു  …….  പക്ഷേ കേസിന്റെ ഫയൽ എല്ലാം മിസ്സായി …… പിന്നീട് എന്ത് ചെയ്യണം എന്നറിയാതെ ഹബീബ്  നിന്നു.., ” :

” അന്ന് വല്ലുപ്പാന്റെ കയ്യിൽ   ആ ഫ്ലോപ്പി ഇല്ലായിരുന്നോ…..” ഫൈസൽ ചോദിച്ചു……….

“ഇല്ല…. തിരിച്ചു വരുന്ന വഴി അത് അവന്റെ ഏതോ കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു….. പക്ഷേ അത് പിന്നീട് ആണ് മനസ്സിലായത് …….. ” അദ്ദേഹം പറഞ്ഞും…

“എങ്ങനെ?” ഫൈസൽ ചോദിച്ചു…..,

“വിശ്വനാഥൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്… വിശ്വനാഥൻ മരിക്കുന്നതിന്റെ മുൻപ് ഒരു ആത്മഹത്യാ കുറ്റപ്പ് എഴുതി വെച്ചിരുന്നു അതിൽ പറഞ്ഞിരിക്കുന്നത്  അന്വേഷണത്തിന്റെ ഭാഗമായി തന്നെ നിരന്തരം ജോലികൾ ഏൽപ്പിച്ചു സീനിയർ ഒഫീസർ മാനസികമായി പീഡിപ്പിച്ചു എന്നാണ് പറയുന്നത്… ” അദ്ദേഹം പറഞ്ഞു…..

“ഹബീബിനെ അടുത്ത് അറിയുന്നവർ ഒരിക്കലും അവനെ അവിശ്വസിച്ചിരുന്നില്ല …… പക്ഷേ തെളിവുകൾ എല്ലാം അവനെതിരെയായിരുന്നു ….. ഹബീബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു…… അവൻ അന്വേഷിച്ചിരുന്ന കൊലപാതക കേസ് മറ്റൊരു ടീമിന് കൈമാറി …… സസ്പെൻഷനിലായ ഹബീബ്  തന്റെ നിരപരാധിത്വം തെളിയിക്കാൻ ആയി ഓടി നടന്നു….. അങ്ങനെ 3 മാസങ്ങൾക്ക് ശേഷം  അവന്റെ സസ്പെൻഷൻ പിൻവലിച്ചു ….. ജോലിക്ക് കയറുന്നതിന്റെ തലേ ദിവസം ഉപ്പയുടെ അനുഗ്രഹം വേടിച്ചു അവൻ പോയത് മരണത്തിലേക്ക് ആയിരുന്നു ….. ഹബീബിന്റെ മരണം നിങ്ങളുടെ കുടുംബത്തെ  ആകെ തളർത്തി ……….  പക്ഷേ  പക്ഷേ അത് ഏറ്റവും കൂടുതൽ തളർത്തിയത് മറ്റു മൂന്ന് പേരെ ആയിരുന്നു…….  റഹ്മാനും , രജവർമ്മക്കും , ആന്റണിക്കും …….

 

ഒരു ഏട്ടന്റെ സ്ഥാനം ആയിരുന്നില്ല  ഹബീബിന് അവർ നൽകിയത് …..  ഹബീബ് മരിച്ചു മാസങ്ങൾ കഴിഞ്ഞു ……. അങ്ങനെ ഇരിക്കെ ഒരു ദിവസം   രാജ് വർമ്മക്ക് ഒരു കൊറിയർ വന്നു……  അതിൽ ഒരു ഫ്ലോപ്പിയും പിന്നെ ഒരു  വീഡിയോ കാസറ്റും ഉണ്ടായിരുന്നു …….. കൂടെ ഒരു എഴുത്തും  അത് ഹബീബിന്റെ കത്ത് ആയിരുന്നു….. ”

“എന്തായിരുന്നു ആ കത്തിൽ ……” ഫൈസൽ ചോദിച്ചു

” Cl വിശ്വനാഥന്റെ മരണം ആത്മഹത്യ അല്ലാ  മറിച്ച് അത് ഒരു കൊലപാതകം ആണെന്നും ….. അയാളെ കൊന്നത് കല്ലറക്കൽ കുടുംബത്തിലെ  ഡേവിഡ് ആണെന്നും ആയിരുന്നു  ആ കത്തിൽ ……. കത്ത് വായിച്ചു കഴിഞ്ഞ രാജ്  ആ വീഡിയോ കാസറ്റ് പ്ലേ ചെയ്തു ….. അതിലെ ദൃശ്യങ്ങൾ കണ്ടതും അവന് വിശ്വസിക്കാൻ ആയില്ല…….  ഹബീബിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ ആയിരുന്നു അതിൽ ……. സംഭവം എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാതെ നിക്കുമ്പോൾ ആണ് ആന്റണി അവന്റെ അടുത്തേക്ക് വന്നത് ……….. ആന്റണിയോട് അവൻ കാര്യങ്ങൾ പറഞ്ഞു… അവൻ പറഞ്ഞു ഒരിക്കലും റഹ്മാൻ ഇത് അറിയരുത് എന്നും പറഞ്ഞു……… അങ്ങനെ ഏകദേശം 3 വർഷങ്ങൾക്ക് ശേഷം അവരുടെ പഠിത്തം കഴിഞ്ഞ് ഇറങ്ങി ….. ആ സമയത്താണ് പാർവ്വതിയുടെ പ്രശ്നം വരുന്നത്……. അങ്ങനെ റഹ്മാൻ അറിയാതെ രാജും ആന്റണിയും രാമകൃഷ്ണനെ കാണാൻ പോയി …..  അവനോട് കാര്യങ്ങൾ പറഞ്ഞു…… രാമകൃഷ്ണൻ ഒരു സഖാവ് ആയത് കൊണ്ടും അന്നത്തെ ഭരണം അവരുടെ പാർട്ടിക്കാർ ഭരിക്കുന്നത് കൊണ്ടും… കാര്യങ്ങൾ എളുപ്പം

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.