ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

ആൽബർട്ടിന്റെ അപ്പൻ മുംബൈയിൽ നിന്നും ആളെ ഇറക്കിയിട്ടുണ്ട് എന്നാ കേട്ടത്……” അദ്ദേഹം പറഞ്ഞു…

“മ്മ്  ….. വരട്ടേ…. എങ്കിൽ അല്ലേ കളിക്ക് ഒരു ത്രിൽ ഉണ്ടാകൂ…….. Just wait and See”  ശിവ പറഞ്ഞു…

ഇതേ സമയം തൊണ്ടയാട് ബൈപാസിലൂടെ കണ്ണൂർ ഭാഗത്തേക്ക് ചീറി പായുകയായിരുന്നു ബെൻസ് കാർ ……. അതിൽ പുറകിലെ സീറ്റിൽ ഇരുന്ന ആൾ  കൂളിംഗ് ഗ്ലാസ് എടുത്തു… അതിന് ശേഷം വിഗ്ഗ് അഴിച്ചു …..എന്നിട്ട് വലത്തെ കൈ കൊണ്ട് ഇടത്തേ ചെവിയുടെ താഴെ പിടിച്ചിട്ട് പതുക്കെ വലിച്ചതും അവിടെയുള്ള തൊലി പറിഞ്ഞു പോന്നു… തന്റെ മുഖത്ത് നിന്നും തൊലി മുഴുവൻ അടർത്തിമാറ്റിയതും കാറിൽ ഉണ്ടായിരുന്ന ടിഷ്യൂ എടുത്ത് അതിൽ അല്പം വെള്ളം ആക്കിയിട്ട് മുഖം നന്നായി തുടച്ചു……

അപ്പോഴാണ് അയാളുടെ ഫോൺ ബെല്ലടിച്ചത് ….. അയാൾ കോൾ അറ്റൻഡ് ചെയ്തു….

“ഹലോ… DK ….”

*********************************************

 

“അങ്കിളേ ….. ഇപ്പോഴും എന്റെ ചോദ്യത്തിന് ഉള്ള ഉത്തരം പൂർണ്ണമായിട്ടില്ല….. ശിവ പറഞ്ഞത് അനുസരിച്ച് രണ്ട് വർഷങ്ങൾക്ക് മുൻപ് നമ്മുടെ കമ്പനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു…. അന്ന് RK അങ്കിൾ പറഞ്ഞതനുസരിച്ച് കല്ലറക്കൽ ഗ്രൂപ് ഓഫ് കമ്പനീസ് ആണ് പ്രശ്നത്തിന് കാരണം എന്നാണ്……. ആരാണ് ഈ കല്ലറക്കൽ കാര് …… നമ്മുടെ കമ്പനിയും ആയി എന്താണ് പ്രശ്നം ….. ശിവന്റെ അച്ഛന്റെയും അമ്മയുടെയും മരണം ഒരു ആക്സിഡന്റ് ആണല്ലോ …… അന്നത്തെ ആ അപകടത്തിന് പിന്നിൽ കല്ലറക്കൽ ഗ്രൂപ്പ് ആണോ ?” ഫൈസൽ ചോദിച്ചു……..

അത് കേട്ട് അദ്ദേഹം  ഒന്നും മിണ്ടാതെ കണ്ണടച്ച് തന്റെ കസേരയിൽ ചാരി ഇരുന്നു …. അല്ല സമയം കഴിഞ്ഞു കണ്ണ് തുറന്നു എന്നിട്ട് ഫൈസലിനെ നോക്കി ……..

“കല്ലറക്കൽ തറവാട്……… എറണാകുളത്തെ പേരുകേട്ട  ക്രിസ്ത്യൻ കുടുംബം എന്ന് പറയാം..പക്ഷേ കേൾക്കുന്നത് ചീത്തപ്പേര് ആണെന്ന് മാത്രം…. ……. കല്ലറക്കൽ ഗീവർഗ്ഗീസ്  … പുണ്യാളന്റെ പേര് ആണെങ്കിലും സ്വഭാവം ചെകുത്താന്റെതാണ് …….. അയാൾക്ക്  മൂന്ന് ആണും ഒരു പെണ്ണും ……. മൂത്തവൻ ജോൺ അവന്റെ ഭാര്യ ലിസി അവർക്ക് 2 മക്കൾ, രണ്ടാമത്തവൻ മാർട്ടിൻ അവന്റെ ഭാര്യ റോസി…. ഒരു മകൾ, മൂന്നാമത്തവൻ ഡേവിഡ് …… അവൻ കല്യാണം  കഴിച്ചിട്ടില്ല………..ആ നാട്ടിൽ എന്ത് നെടികെട്ട പരിപാടിയും ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ അവരായിരിക്കും …… കള്ള്, കഞ്ചാവ്, പെണ്ണ് ….. എന്ന് വേണ്ട സകലതും ….. അവർ എന്തെങ്കിലും ചെയ്താൽ നിയമം വെറും നോക്കുകുത്തിയായി നിന്നിട്ടേ ഒളളു…..അങ്ങനെ അവരുടെ പരിപാടികൾ തുടർന്നുകൊണ്ടിരിക്കേ ആണ് ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട്  SP ഹബീബ്  അതായത് നിന്റെ ഉപ്പയുടെ ഏട്ടൻ  ആ നാട്ടിൽ എത്തുന്നത്……..” അദ്ദേഹം പറഞ്ഞു.

” ഹബീബ് അങ്കിളോ ….. അതിന് അങ്കിൾ പോലീസ് ആയിരുന്നോ ? ” വിശ്വാസം വരാതെ ഫൈസൽ ചോദിച്ചു …..

“അതേ ….. നല്ല അസ്സൽ ആൺകുട്ടി …..” അദ്ദേഹം പറഞ്ഞു ….

“പക്ഷേ ഉപ്പ പറഞ്ഞത് അങ്കിളിന് സ്വന്തമായി ഒരു ബിസിനെസ്സ് സ്ഥാപനം ഉണ്ടായിരുന്നു എന്നും …. കടം കയറിയപ്പോൾ അങ്കിൾ ആത്മഹത്യ ചെയ്തു എന്നും ആണല്ലോ ……..”

ഫൈസൽ പറഞ്ഞും…..

‘അന്ന് നിന്നോട് അങ്ങനെ പറയാനെ അദ്ദേഹത്തിന് കഴിയുമായിരുന്നൊള്ളു…. അതിന്റെ കാരണവും അതുപോലെ നിന്നോട് IPS എടുക്കാൻ പറഞ്ഞതിന്റെ കാരണവും …..നിനക്ക് വൈകാതെ മനസ്സിലാകും ……” അദ്ദേഹം പറഞ്ഞു…

“അങ്ങനെ ഹബീബ് അവിടെ SP ആയി ചാർജ്ജ് എടുത്തു…. ഒരു കൊലപാതകവും ആയി ബന്ധപ്പെട്ടാണ് അവിടെ അവൻ ചാർജ് എടുത്തത് ……  അന്ന് അവന്റെ കൂടെ വിശ്വസ്തനായ Cl വിശ്വനാഥൻ എന്നൊരു പോലീസും ഉണ്ടായിരുന്നു… എവിടെ കേസന്വേഷണത്തിന് പോയാലും അവർ രണ്ടു പേരും ഒപ്പം ഉണ്ടാകും …..

അങ്ങനെ അവർ അവിടെ എത്തി അന്വേഷണം ആരംഭിച്ചു….  അന്വേഷണം പകുതി ആയപ്പോൾ തന്നെ മനസ്സിലായി കൊലപാതകത്തിന് പിന്നിൽ ഗീവർഗ്ഗീസും മക്കളും ആണെന്ന് …… ആ കൊലപാതത്തിന്റ പിന്നാലെ പോയപ്പോൾ പല കാര്യങ്ങളും അവർക്ക് മനസ്സിലായി …….. തെളിവില്ല എന്ന് പറഞ്ഞ് തളളിക്കളഞ്ഞ പല കേസുകൾക്കും തുമ്പുണ്ടായി …… ഇതിനിടെ lG ഹബീബിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു …… പോകുന്നതിന് മുൻപ് കേസിന്റെ ഡീറ്റെയിൽ എല്ലാം ഒരു ഫ്ലോപ്പിയിൽ ആക്കി ഹബീബ് സൂക്ഷിച്ചു …… അന്നത്തെ കാലത്ത്

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.