ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

കാഷ്വാലിറ്റിയിലേക്ക് നടക്കുമ്പോൾ അവൻ ദൂരെ നിന്നും കണ്ടു അഞ്ജലിയും അമ്മയും കസേരയിൽ ഇരിക്കുന്നത്…….

അവൻ അടുത്തെത്തിയതും

“വിഷ്ണു ….. എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്…” അഞ്ജലി പറഞ്ഞു….

എന്നിട്ട് അവിടെ നിന്നും മാറി നിന്നു…

വിഷ്ണുവും അവളുടെ പിന്നാലെ പോയി ……

” പറ എന്തൊക്കെയാ ഇവിടെ നടക്കുന്നേ …. ആരാ അവര്…… എന്തിനാ ഞങ്ങളെ …..”

അഞ്ജലി ചോദിച്ചു …..

“എന്റെ അഞ്ജലി ഞാൻ പറഞ്ഞല്ലോ … അവർ എന്നെ ആക്രമിക്കാൻ ആണ് വന്നത് എന്ന്….”

” വിഷ്ണു ….. കള്ളം പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള കള്ളം പറയണം ” അഞ്ജലി പറഞ്ഞു….

“അഞ്ജലി ഞാൻ പറഞ്ഞല്ലോ…”

“മതി വിഷ്ണു ….. അവരുടെ ടാർഗറ്റ് നീ അല്ല ഞാനാണ് ……  മരിക്കാൻ എനിക്ക്  ഭയമില്ല… പക്ഷേ വെറുതെ അങ്ങ് ചാകാനും എനിക്ക് മനസ്സില്ല…… അതുകൊണ്ട് എനിക്ക് അറിയണം എന്താ ഇവിടെ നടക്കുന്നത് എന്ന് …….” അഞ്ജലി പറഞ്ഞു….

“ശരിയാ …. നീയാണ് അവരുടെ ടാർഗറ്റ് …… പക്ഷേ ….നിന്നെ സംരക്ഷിക്കുക എന്നത് മാത്രമാണ് ഇപ്പോ എനിക്കുള്ള ചുമതല… …. അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല ….എന്നോട് ചോദിക്കുകയും വേണ്ട……..”

വിഷ്ണു പറഞ്ഞു …. എന്നിട്ട് അവിടെ നിന്നും പോയി….. അഞ്ജലി എന്ത് ചെയ്യണം എന്നറിയാതെ  അവിടെ അല്പനേരം നിന്നു … എന്നിട്ട് അവിടെ നിന്നും അമ്മയുടെ അടുത്ത് പോയി ഇരുന്നു……….

 

======================

ഹോസ്പിറ്റലിന്റെ പുറത്തേക്ക് വന്നപ്പോൾ ആണ് ഫൈസൽ ജീപ്പ് പാർക്ക് ചെയ്ത് അതിൽ നിന്നും ഇറങ്ങുന്നത് വീഷ്ണു കണ്ടത് ….

വീഷ്ണു നേരേ ഫൈസലിന്റെ അടുത്തേക്ക് പോയി

” എന്തായി കാര്യങ്ങൾ ….. അവൻമാർ വല്ലതും പറഞ്ഞോ….”

അടുത്തെത്തിയതും വീഷ്ണു ചോദിച്ചു ……

 

“ഇല്ല….. പക്ഷേ ഒരു കാര്യം ഉറപ്പാണ് …. നമ്മുടെ ഡിപ്പാർട്ട്മെന്റിൽ തന്നെ ഉള്ള ഒരുത്തൻ ആണ് ഒറ്റുകാരൻ …… ” ഫൈസൽ പറഞ്ഞു ….

” മനസ്സിലായില്ല……” വീഷ്ണു ചോദിച്ചു …..

“ഇന്ന് ഞാൻ  സ്ഥലത്ത് ഉണ്ടാവില്ലന്ന്  ആരോ നമ്മുടെ ശത്രുവിനെ  അറിയിച്ചിട്ടുണ്ട്….. അല്ലെങ്കിൽ ഇങ്ങനെ ഒരു ആക്രമണം ഉണ്ടാവില്ല……” ഫൈസൽ പറഞ്ഞു

“സാർ ഐജിയെ കാണാൻ പോകുന്നത് എന്നോടല്ലാതെ വേറേ ആരോടെങ്കിലും ……?” വിഷ്ണു തന്റെ സംശയം പറഞ്ഞു ……

” നിന്നോടും വിവേകിനോടും മാത്രമേ ഞാൻ പറഞ്ഞിട്ടൊള്ളു…..” ഫൈസൽ പറഞ്ഞു.

” വിവേക് ……”  വിഷ്ണു പറഞ്ഞു……

“ഇല്ല വിവേക് ഒരിക്കലും അങ്ങനെ ചെയ്യില്ല…….. അവനെ എനിക്കറിയാം …. ”

ഫൈസൽ പറഞ്ഞു ……

“ഐജി ഓഫീസിൽ  സംശയാസ്പദമായി  സാറ് ആരെയെങ്കിലും കണ്ടിരുന്നോ….”

വിഷ്ണു ചോദിച്ചു …….

അത് കേട്ടതും ഫൈസൽ ഒരല്പനേരം കണ്ണടച്ചു ….

“യെസ്സ് …..” ഫൈസൽ പെട്ടന്ന് കണ്ണു തുറന്നു കൊണ്ട് പറഞ്ഞു….

“വിക്രമൻ ……” ഫൈസൽ പറഞ്ഞു ……

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.