ശിവതാണ്ഡവം 7 [കുട്ടേട്ടൻ] 287

”  വിഷ്ണു തമാശ .കള  എന്താ പ്രശ്നം … ” അഞ്ജലി അല്പം ഭീതിയോടെ ചോദിച്ചു…….

” താൻ ടെൻഷൻ അടിക്കണ്ട ….  അമ്മയുടെ അടുത്ത് പോയി ഇരിക്ക് ഒരു10 മിനുട്ട് ഞാൻ ഇത് തീർത്തിട്ട് വരാം …… ” വിഷ്ണു പറഞ്ഞു

മറുവശത്ത് നിന്നും അഞ്ജലി എന്തെങ്കിലും പറയുന്നതിന് മുന്നേ വിഷ്ണു ഫോൺ കട്ടാക്കി……

വിഷ്ണു ഫോൺ കട്ടാക്കിയതും അഞ്ജലി റൂമിന് പുറത്തിറങ്ങാൻ നോക്കി… പക്ഷേ വാതിൽ പുറത്ത് നിന്ന് ലോക്ക് ആയത് കൊണ്ട്  അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല………

അഞ്ജലി വീണ്ടും വിഷ്ണുവിനെ വിളിക്കാൻ നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്ന് പറഞ്ഞു…. എന്ത് ചെയ്യണം എന്നറിയാതെ അഞ്ജലി നിന്നു… പെട്ടന്ന് എന്തോ  ഓർത്തത് പോലെ അഞ്ജലി തന്റെ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു….

“ഹലോ…. കമ്മീഷണർ ……..”

ഇതേ സമയം വിഷ്ണു  ജനലിൽ കൂടെ പുറത്തേക്ക് പതുക്കെ നോക്കി … അപ്പോൾ അവൻ കണ്ടു പുറത്ത് 4 പേർ മുഖം മൂടി ധരിച്ച്  തോക്ക് ചൂണ്ടി റൂമിന്റെ അടുത്തേക്ക്  പതുകെ നടന്നു വന്നു ……

വിഷ്ണു പതുക്കെ പുറകോട്ട് വലിഞ്ഞു….. മുകളിലേക്ക് നോക്കിയപ്പോൾ അവൻ കണ്ടു രണ്ട് മൂന്ന് ഓടുകൾ ഇളക്കി മാറ്റിയിരിക്കുന്നത് …… അതിലൂടെ എങ്ങനെ പുറത്ത് കടക്കാം എന്ന് അവൻ ചിന്തിച്ചു….

തറയിൽ നിന്നും ഏകദേശം രണ്ടാൾ  പൊക്കം ഉണ്ട് …… നിന്നിടത്ത് നിന്നും  ചാടിയാൽ എത്തില്ല എന്ന് അവന് മനസ്സിലായി….  പെട്ടന്നാണ് അവന്റെ കണ്ണിൽ വാതിലിന്റെ സൈഡിൽ ഉണ്ടായിരുന്ന കസേര കണ്ണിൽ ഉടക്കിയത് ….. അത് കണ്ടതും ഒരു നിമിഷം അവൻ ശ്വാസം വലിച്ചെടുത്തു …….എന്നിട്ട് പതുക്കെ എഴുന്നേറ്റ് നിന്നു ………  എന്നിട്ട് ഡോറിന്റെ അടുത്തേക്ക് ശബ്ദം ഉണ്ടാക്കാതെ നടന്നു …… വാതിൽ പടിയിൽ എത്തിയതും പതുക്കെ അവൻ എത്തി നോക്കി ……..

എന്നിട്ട് തന്റെ ഗൺ അരയിൽ തിരുകി …… എന്നിട്ട് പതുക്കെ ഒന്നൂടെ ശ്വാസം എടുത്തു….എന്നിട്ട്  അവിടെ ഉണ്ടായിരുന്ന കസേര കയ്യിൽ എടുത്തു….. എന്നിട്ട് പതുക്കെ മുന്നോട്ട് വെച്ചു. അത് ഇപ്പോ ഏകദേശം ഓട് ഇളക്കിയ ഭാഗത്ത് ആണ് ഉള്ളത് ……   കസേര അവിടെ വെച്ചതും   വിഷ്ണു വീണ്ടും പുറകോട്ട് നീങ്ങി ചുമരിനോട് ചാരിനിന്നു …… എന്നിട്ട് അവിടെ മേശമേൽ ഉണ്ടായിരുന്ന ഒരു ഫ്ലവർവേസ് എടുത്ത്  നേരത്തേ  നിന്നിരുന്ന റൂമിന്റെ പുറത്തേക്ക് ഉള്ള വാതിലിന്റെ നേരേ എറിഞ്ഞു…. അത് വീണ ശബ്ദം കേട്ടതും പുറത്ത് ഉണ്ടായിരുന്ന ആളുകൾ അകത്തേക്ക് വീണ്ടും ഷൂട്ട് ചെയ്ത്…. ഈ സമയം വിഷ്ണു നിന്നിടത്തു നിന്നും അൽപം സൈഡിലേക്ക് മാറി എന്നിട്ട് കസേര ലക്ഷ്യം വച്ച് മുന്നോട്ട് കുതിച്ചു …… ഏകദേശം ഒരടി അകലത്തിൽ എത്തിയതും അവൻ കസേരയിൽ ചവിട്ടി മുകളിലേക്ക് ഉയർന്നു   ഓട് മാറ്റിയിട്ട ഭാഗത്തെ പട്ടികയിൽ പിടുത്തമിട്ടു… എന്നിട്ട് മുകളിലേക്ക് വലത്തു കയറി…….. മുകളിൽ എത്തിയതും അവൻ കണ്ടു വീടിനേട്   ചാഞ്ഞു നിൽക്കുന്ന മരം… …… താഴെ അപ്പോഴും തോക്ക് ധാരികൾ അകത്തേക്ക് വെടി ഉതിർത്തുകൊണ്ടേ ഇരുന്നു ……… വിഷ്ണു പതുക്കെ ഓടിന്റെ പുറത്ത് കൂടെ നടന്ന് മരത്തിന്റെ ചില്ലയിലേക്ക് കയറി………..  എന്നിട്ട് അവിടെ നിന്ന് താഴെ  തോക്ക് ധാരിക്കൾ നിൽക്കുന്ന പൊസിഷൻ നോക്കി മനസ്സിലാക്കി….  അതിന് ശേഷം അവൻ തന്റെ അരയിൽ തിരുകിയ തോക്ക് എടുത്തു , എന്നിട്ട് അതിൽ സൈലൻസർ ഘടിപ്പിച്ചു അതിന് ശേഷം  Load ചെയ്തു എന്നിട്ട് ഏറ്റവും പുറക്കിൽ നിൽക്കുന്നവനെ വെടിവെച്ചു ….. അവൻ നിലം പതിച്ചു… അവൻ വീഴുന്നത് കണ്ട് തൊട്ടടുത്തുള്ളവൻ പുറകോട്ട് നോക്കിയതും വിഷ്ണു അവന്റെ നെറ്റിനോക്കി ഷൂട്ട് ചെയ്തു….. ഇതൊന്നും അറിയാതെ ബാക്കി ഉണ്ടായിരുന്ന  രണ്ടു പേർ വീടിന്റെ അകത്തേക്ക്  ഷൂട്ട് ചെയ്തു  കൊണ്ടേ ഇരുന്നു …….  പെട്ടന്ന് അവരുടെ ഗണ്ണിലെ മാഗസിൻ കാലി ആയി …. അവർ റീലോഡ് ചെയ്യാൻ നിന്നതും വിഷ്ണു താഴേക്ക് ചാടി അതും അവരുടെ രണ്ടുപേരുടേയും മുകളിലേക്ക് …. പ്രതീക്ഷിക്കാതെ ഉണ്ടായ ആക്രമണത്തിൽ അവർ രണ്ടു പേരും തെറിച്ചു വീണു…….. കൂട്ടത്തിൽ അവരുടെ  കയ്യിലെ തോക്കും …….

അവർ എഴുന്നേറ്റു നിന്നപ്പോഴേക്കും വിഷ്ണു തന്റെ തോക്ക് അരയിൽ തിരുകി ……

.

43 Comments

  1. baaki parts ezhthu plss kuttettaa

  2. സൂര്യൻ

    ബാക്കി പാ൪ട്ട്സ് എന്ന് വരും.

  3. Next part idunnille bro

  4. Next part enthaiiii???

  5. ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
    അടുത്ത part ഇല്ലേ കുട്ടേട്ടാ….

  6. Hloòoo broooooooo

  7. കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ

  8. ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ

  9. Broo next partinu waiting aanu muthe

  10. Bro ennu varum next part

  11. Ethum angane nirthiyo

    1. ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ

  12. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta

  13. Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please

Comments are closed.