“കാവ്യ …….. ഇവൾ ഇതെവിടെപ്പോയതാ ഈ നേരത്ത് …….” വിഷ്ണു ചിന്തിച്ചു… പെട്ടന്നാണ്
വീടിന്റെ പുറത്ത് കുറച്ച് പേർ നടക്കുന്ന ശബ്ദം വിഷ്ണു കേട്ടത്…
പെട്ടന്ന് എന്തോ ഓർത്തത് പോലെ വിഷ്ണു കാവ്യയുടെ അടുത്തേക്ക് ഓടി ….. അടുത്ത് എത്തിയതും വിഷ്ണു തന്റെ ഇടത്തേ കൈ കൊണ്ട് കാവ്യയുടെ പുറകിലൂടെ അരയിൽ ചുറ്റിപ്പിടിച്ചു …. അതേ സമയം തന്നെ തന്റെ വലത്തെ കൈ കൊണ്ട് അവളുടെ വായയും പൊത്തി……. കാവ്യ അവന്റെ കയ്യിൽ കിടന്നു കുതറി …
“ശ് ….. ഒച്ചവെക്കല്ലേ …. ഞാനാ വിഷ്ണു ……”
വിഷ്ണു അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു…… അത് പറഞ്ഞു ഒരു നിമിഷം കഴിഞ്ഞതും അവൾ അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവൻ തന്റെ കൈകൾ പതുക്കെ അയച്ചു ……
അവന്റെ കൈ അയഞ്ഞതും കാവ്യ ഒരടി മുന്നോട്ട് നടന്നു…….
റൂമിലെ മങ്ങിയ വെളിച്ചത്തിലും അവൾ കണ്ടു വിഷ്ണു തന്റെ മുന്നിൽ നിൽക്കുന്നത്….. പക്ഷേ അവന്റെ ശ്രദ്ധ വേറെ എങ്ങോട്ടോ ആണ്…
“How dare you touch me.. ” എന്നും ചോദിച്ചു കൊണ്ട് അവന്റെ കരണകുറ്റി നോക്കി അടിക്കാൻ തുനിഞ്ഞതും വിഷ്ണു അവളെ കയറി പിടിച്ചു എന്നിട്ട് താഴേക്ക് മറിഞ്ഞു…..
” പിന്നെ ടച്ച് ചെയ്യാൻ പറ്റിയ ഒരു മുതല് മിണ്ടാതെ അവിടെ കിടക്ക് ശവമേ…” വിഷ്ണു ശബ്ദം താഴ്ത്തി പറഞ്ഞു…..
പക്ഷേ കാവ്യ അത് കേൾക്കാതെ അവിടെ നിന്നും എഴുന്നേൽക്കാൻ നിന്നതും വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു വീണ്ടും താഴേക്ക് വലിച്ചതും പുറത്തുള്ള ആളുകൾ ഷൂട്ട് ചെയ്തതും ഒരുമിച്ച് ആയിരുന്നു.
വിഷ്ണു കാവ്യയെ താഴേക്ക് വലിച്ചതും ആ നിമിഷം തന്നെ പുറത്തെ ആളുകൾ ഷൂട്ട് ചെയ്തു… അത് അവിടെ ഉണ്ടായിരുന്ന ഫ്ലവർ വേയ്സിൽ ആണ് കൊണ്ടത് … വെടി പൊട്ടിയതും അത് പൊട്ടിച്ചിതറി…..കാവ്യ പേടിച്ച് ശരീരത്തിലേക്ക ഒന്നൂടെ ചേർന്ന് നിന്നു…….. തോക്കിൽ സൈലൻസർ ഘടിപ്പിച്ചത് കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല…… ഒരു റൗണ്ട് വെടി വെച്ചതും …… പുറത്ത് തോക്കുകൾ റീലോഡ് ചെയ്യുന്ന ശബ്ദം കേട്ടു…. വിഷ്ണു കാവ്യയെ പതുക്കെ തന്റെ ശരീരത്തിൽ നിന്നും അടർത്തി സൈഡിലേക്ക് കിടത്തി …..
“നീ ഏതു വഴിയാ അകത്ത് കയറിയത് ? ” വിഷ്ണു അവളോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു….
കാവ്യ നേരെ മുൻപിൽ ഉള്ള ഒരു റൂം കാണിച്ചു കൊടുത്തു….
“ശരി…. ഞാൻ വരുന്നത് വരെ ഇവിടെ നിന്നും അനങ്ങരുത് ……. കേട്ടല്ലോ….. ” വിഷണു പറഞ്ഞു …..
അവൾ പേടിച്ചു കൊണ്ട് തലയാട്ടി……..
” കണ്ണടച്ച് പിടിച്ചോ ….. ….. ” അവൻ പറഞ്ഞു…
വിഷ്ണു ശബ്ദം ഉണ്ടാക്കാതെ അവിടെ നിന്നും പതുക്കെ ഇഴഞ്ഞുനീങ്ങി …
റൂമിന്റെ വാതിൽക്കൽ എത്തിയതും അവൻ മലക്കംമറിഞ്ഞു…. അകത്തേക്ക് കയറി ……. പെട്ടന്നാണ് തന്റെ പോക്കറ്റിൽ ഉള്ള ഫോൺ വൈബ്രേറ്റ് ചെയ്തത് …… അവൻ താഴെ കുനിഞ്ഞ് ഇരുന്നു പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു…
“അഞ്ജലി …….”
അവൻ കാൾ അറ്റന്റ് ചെയ്തു…
“ഹലോ”
“ഹലോ…. വിഷ്ണു …എന്താ അവിടെ , എന്താ ഒരു ശബ്ദം കേട്ടത്… റൂമിന്റെ വാതിൽ പുറത്ത് നിന്നും ലോക്കാണല്ലോ…. വീടിന്റെ പുറത്ത് ആരാ ? …… അമ്മയും കാവ്യയും എവിടെ ?” അഞ്ജലി ചോദിച്ചു…
” പേടിക്കേണ്ട അവരെന്റെ സുഖവിവരം അന്വേഷിക്കാൻ വന്നവരാ….പിന്നെ അമ്മ നിന്റെ റൂമിന്റെ തൊട്ടപ്പുറത്ത് ഉണ്ട് … നീ അമ്മയുടെ അടുത്തേക്ക് ചെല്ല്…… കാവ്യ എന്റെ അടുത്തുണ്ട് …..” വിഷ്ണു പറഞ്ഞു…
baaki parts ezhthu plss kuttettaa
ബാക്കി പാ൪ട്ട്സ് എന്ന് വരും.
Next part idunnille bro
Next part enthaiiii???
ഈ പാർട് പോസ്റ്റ് ചെയ്തിട്ട് 4 മാസം ആയല്ലോ…
അടുത്ത part ഇല്ലേ കുട്ടേട്ടാ….
Hloòoo broooooooo
Hi
കുട്ടേട്ടൻ ഈ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ് പ്ലീസ് റിപ്ലൈ താ കുട്ടേട്ടൻ
ഹലോ കുട്ടേട്ടൻ ഈ കഥ നിർത്തിയൊ
Broo next partinu waiting aanu muthe
Bro ennu varum next part
Ethum angane nirthiyo
ഹലോ കുട്ടപ്പൻ ഈ കഥ നിർത്തിയൊ
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta
Kuttetta onnu pettennu vaa shivaye kanan kothiyayi avante thandavam arambhaichu onnu vaa kuttetta please