ശിവശക്തി 6 [പ്രണയരാജ] 277

അടുത്ത നിമിഷം ആ ദീപം അണഞ്ഞു. ഗുരുനാഥൻ വീണ്ടും ദീപം തെളിയിച്ചു.

ഗുരുനാഥൻ അവിടെ നിന്നും യാത്രയായി. ആ മനസ് ചിന്താ കുഴപ്പത്തിലാണ്. ഇവിടെ ഉള്ള 101 കന്യകമാരും ചെയ്യുന്ന  പൂജ വ്യർത്ഥമാണ്, നിയോഗം , അതവൾക്കാണ്, ആരെന്ന് അന്വേഷിക്കാൻ പാടില്ല, അതും നാരായണ ഹിതം.

രാത്രി സമയം അപ്പുവും കാർത്തുമ്പിയും കട്ടിലിൽ കിടക്കുന്നു. വലത്തോട്ട് ചെരിഞ്ഞ് അപ്പുവിനെ ഒത്തിപ്പിടിച്ചാണ് അവൾ കിടക്കുന്നത്. താഴെ പായ വിരിച്ച് കാർത്തുമ്പിയുടെ അമ്മയും . രാത്രിയുടെ അന്ധകാരവും നിശബ്ദതയും അവിടെ വേണ്ടുവോളം ഉണ്ട്.

ഞം…. ഞം….. ഞം…..

എന്തോ ഒരു ശബ്ദം വല്ലാതെ കേൾക്കുന്ന പ്രതീതി തോന്നിയ കാർത്തുമ്പിയുടെ അമ്മ ഉണർന്നു. വീണ്ടും വീണ്ടും ആ ശബ്ദം കേൾക്കാം, അമ്മ പതിയെ മുറിയിൽ ലൈറ്റ് തെളിയിച്ചു. ബെഡിനരികിൽ നിന്നാണ് ശബ്ദം. ആ അമ്മ വേഗം അവിടെ ചെന്നപ്പോ കണ്ട കാഴ്ച്ച, കുഞ്ഞ് വസ്ത്രത്തിനു മുകളിലൂടെ അവളുടെ മാറു നുണയുകയാണ്.

ആ ശബ്ദമാണ് താൻ കേട്ടത് , പാവം കുഞ്ഞ് വിശന്നിട്ടാവും എന്നു കരുതി അടുക്കളയിൽ പോയി, പാൽക്കുപ്പിയിൽ പാൽ നിറച്ചു വന്ന അമ്മ കാർത്തുമ്പിയെ നീക്കിയതും അവർ പരസ്പരം അടർന്നു മാറി. കുഞ്ഞിന് പാൽക്കുപ്പി നൽകാൻ തുനിയുമ്പോയാണ് അമ്മ ആ കാഴ്ച്ച കണ്ടത്.

കുഞ്ഞിൻ്റെ ചുണ്ടിൻ്റെ ഓരത്ത് പാൽ തുള്ളി.

ഒരു നിമിഷം ആ അമ്മയുടെ ഹൃദയം സ്തംഭിച്ച പോലെ നിന്നു പോയി. സ്വബോധം വന്ന ആ അമ്മ മകളുടെ മാറിൽ കുഞ്ഞിൻ്റെ തുപ്പലിൽ കുളിച്ചു നിൽക്കുന്ന ഭാഗം മണത്തു നോക്കി. മുലപ്പാലിൻ്റെ ഗന്ധം അവിടെ നിന്നും ലഭിച്ച അമ്മ അപ്പുവിനെ ഭയത്തോടെയാണ് നോക്കി കണ്ടത്.

മകളുടെ മേലാടയുയർത്തി  പരിശോധന നടത്തിയപ്പോ അവളിൽ നിന്നും മുലപ്പാൽ കിനിയുന്നുമില്ല. എന്താണ് നടക്കുന്നതെന്ന് ആ അമ്മയ്ക്ക് വ്യക്തമാകുന്നില്ല പക്ഷെ അപ്പു അവനെ ഭയത്തോടെ മാത്രമാണ് ഇപ്പോ ആ അമ്മ നോക്കി കാണുന്നത്.

പെട്ടെന്ന് അപ്പുവൊന്നനങ്ങിയതും അറിയാതെ തന്നെ ആ അമ്മ പേടിച്ചു പിന്നോക്കം മാറി, അടുത്ത നിമിഷം അവൻ്റെ ചലനം അറിഞ്ഞ പോലെ കാർത്തു സി അവനെ തൻ്റെ മാറിലേക്കണച്ചു. അവളുടെ നഗ്നമായ മാറിൽ അവൻ്റെ ചുണ്ടുകൾ അമർന്നു.

ഞം…. ഞം….. ഞം…..

വീണ്ടും ആ ശബ്ദം ഉയർന്നപ്പോ ആ അമ്മയ്ക്കു കാര്യം മനസിലായി. മുലപ്പാൽ കിനിയാത്ത  തൻ്റെ മകളുടെ മാറിൽ നിന്നും അവൻ പാൽ കുടിക്കുന്നു. അവൻ സ്പർഷിക്കുമ്പോൾ മാത്രം അവളിൽ നിന്നും മുലപ്പാൽ കിനിയുന്നു.

ഏറി വന്ന ഭയമാവാം അവനെ തടയാൻ ആ അമ്മയ്ക്കായില്ല , ഭയത്തോടെ വീണ്ടും മുറിയിൽ ഇരുട്ട് നിറച്ച് ആ അമ്മ കിടന്നു. നാളെ ചിലതൊക്കെ ചെയ്യണം എന്ന ഉറച്ച തീരുമാനത്തോടെ ആ അമ്മ കിടന്നു. ആ ശബ്ദം അവിടെ അലയടിക്കുന്ന ഭീതിയും . രാത്രിയിൽ എപ്പോയോ ഉറങ്ങി പോയി.

ഉദയ സൂര്യൻ വീണ്ടും ഭൂമിയെ ഒരിക്കൽ കൂടി പുണർന്നു. നാളെ എന്ന പ്രതീക്ഷയ്ക്ക് സത്യം പകരാൻ എന്ന പോലെ……

വർണ്ണ ശൈല്യത്തെ  പ്രാണമഞ്ജരി പൂജയുടെ അവസാന നാൾ. ഇന്ന് എത്ര കന്യകമാർ വിജയം നേടും എത്ര കന്യകമാർ തോൽവിയടയും എന്നത് ആ മഹാകാളിക്കു മാത്രം അറിയാം.

അഗ്നി വലയത്തിൽ ഗോരമായ താപത്തിൽ പൂജകൾ നടക്കുമ്പോൾ, ഭൂമിയിൽ കാർത്തുമ്പിയുടെ അമ്മ അവരുടെ വീട്ടിൽ ചെന്ന് മകളുടെ തലക്കുറിയെടുത്ത് യാത്രയാവുകയാണ്. 101 കന്യകമാരും ദൈവത്തെ പോലെ കണ്ട് ആരുടെ സംരക്ഷണത്തിനാണോ കഷ്ടതകൾ സഹിച്ച് പൂജ ചെയ്യുന്നത് അവനെ പൈശാചിക ശക്തിയായി കണ്ട്  ഭയത്തോടെയാണ് കാർത്തുമ്പിയുടെ അമ്മയുടെ യാത്ര.

ഇളയേടത്ത് ഇല്ലം , അവിടുത്തെ പടി വാതിൽക്കൽ കാത്തുമ്പിയുടെ അമ്മ. നിൽക്കുകയാണ്. മുഖത്ത് അതായായ ഭീതി നിഴലിച്ചു കാണാം. ഉറച്ച തിരുമാനത്തോടെ അവർ പടി കടന്നു , അകത്തു കയറി, സന്ദർഷകർക്കായി ഒരുക്കിയ പീഠത്തിൽ ഇരുന്നു. ഉള്ളിൽ വിറകൊണ്ടിരുന്ന ആ അമ്മയുടെ അരികിലേക്ക് ഒരു ദാസൻ വന്നു.

36 Comments

  1. പൊളിച്ചു ബായ് ?. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.

    1. പ്രണയരാജ

      Innu rathri submit chaiyumo bro

  2. M.N. കാർത്തികേയൻ

    ????✌✌???

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      Thank you

  3. താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.

    1. പ്രണയരാജ

      താങ്ക്സ് ലക്ഷ്മി

  4. തകർത്തു.. ?.., അടുത്ത ഭാഗം ഉടൻ കാണോ?

    1. പ്രണയരാജ

      രണ്ട് ദിവസത്തിനകം

  5. Ooroo bhagavum ningal thakarkkukayaan???

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  6. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  7. രാജാകണ്ണ്

    രാജാ ബ്രോ..

    സൂപ്പർ ? ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
    നിങ്ങൾ പൊളി ആണ്

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

  8. പാവം പൂജാരി

    ???♥️♥️♥️♥️♥️????
    വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    ♥️♥️♥️♥️

    1. പ്രണയരാജ

      വേഗത്തിൽ വരുന്നതാണ്

  9. വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..

    1. പ്രണയരാജ

      തീർച്ചയായും

  10. machane…super ee partum adipoli..waiting for next part

    1. പ്രണയരാജ

      Vegam varunnathane

  11. വേട്ടക്കാരൻ

    എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.

    1. പ്രണയരാജ

      Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all

  12. Supper bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. പ്രണയരാജ

      Thank you soo much

  13. Manoharamaya kadha..thank you…with love??????????

    1. പ്രണയരാജ

      Thanks bro ningakkokke katha ishtamayathile enikku sadoshamunde

  14. Polichu muthe❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  15. കുട്ടേട്ടൻ ഫസ്റ്റ് ?ഈ പാർട്ടും കിടുക്കി

    1. പ്രണയരാജ

      Thanks bro

      1. Aparaajithanum…Shivashakthiyum…

        Kadhakal.comil varaan enne prerippikkunna 2 kathakal…

        E part vere level…super aayittund…oru bhaya bhakthi bahumanam…

        1. പ്രണയരാജ

          Thanks bro1

      2. Adipoli Story…?
        Adutha partinu vendi katta waiting aanu…? Vegam idane… ??

        1. പ്രണയരാജ

          2 days more

Comments are closed.