ഷെല്ലി [അതിഥി] 141

“അമ്മെ ഞങ്ങൾ ഇറങ്ങാട്ടോ ” അടുക്കയിലേക്ക് നോക്കി ചേച്ചി വിളിച്ചു പറഞ്ഞു .
“ഗൗരി നോക്കി പോണേ ,ടാ ഇവരെ ശ്രെധിചോണെ ” അമ്മയുടെ ഉപദേശം കേട്ടാൽ തോന്നും ഏതോ ദൂര യാത്രക്ക് പോവാണെന്ന് . ഇവിടന്നു ഒരു 5 മിനിട്ടെ ഉള്ളു അമ്പലത്തിലേക്ക് .”ശരി അമ്മെ അമ്മേടെ പുന്നാര മോളെ ഞാൻ കൊണ്ടോയി കളയാനൊന്നും പോണില്ല ” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
” നീ എന്റെ കയ്യിൽ നിന്നും രാവിലെ തന്നെ മേടിക്കാൻണ്ട് പൊയ്ക്കെ നന്ദു .” അതും പറഞ്ഞു കയ്യിൽ ഒരു നുള്ളും തന്ന് അമ്മ അടുക്കള ഡ്യൂട്ടിക്ക് പോയി . ഏട്ടത്തി അമ്പലത്തിൽ വരുന്നോണ്ട് അമ്മക്കിത്തിരി തിരക്കുള്ള ദിവസം ആണല്ലോ ഇന്ന് .
ശ്രിയ കുട്ടിയേം എടുത്തോണ്ട് ഞാനും ഏടത്തിയും കൂടി നടന്നു .
സിറ്റ്ഔട്ടിൽ പേപ്പറും വായിച്ചിരിപ്പുണ്ട് ദി ഗ്രേറ്റ്‌ രാജശേഖര മേനോൻ എന്റെ അച്ഛൻ .
പാരമ്പര്യമായിട്ട് ഭൂസ്വത്തൊക്കെ ഉണ്ടെങ്കിലും അച്ഛന് ബിസിനസിൽ ആയിരുന്നു താൽപ്പര്യം .
കല്യാണം കഴിഞ്ഞപ്പോൾ അമ്മയുടെ പേരിൽ ഒരു ട്ടെക്‌സൈറ്റൽസ് ഇട്ടായിരുന്നു തുടക്കം . “സരസ്വതി ട്ടെക്‌സൈറ്റൽസ്”.

ഇപ്പൊ മൊത്തം 5 എണ്ണം ആയി .എല്ലാം അമ്മയുടെ ഐശ്വര്യം ആണെന്ന അമ്മ പറയുന്നേ .
“അച്ഛാ ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയി വരാം ” ഏട്ടത്തി പറഞ്ഞു
“അച്ഛാ കാർ ഞങ്ങൾ എടുക്കുന്നുണ്ട് ”
അച്ഛൻ മറുപടി പറയുന്നെന് മുന്നേ ഞാനും പറഞു .
“ശരി പോയ്‌ വാ ”
“അച്ചാച്ചന്റെ ശ്രീക്കുട്ടി അമ്പലത്തിൽ പോവാണോ” അമ്പലത്തിൽ പോവാണോ എന്നും ചോദിച്ചു അവൾക്കൊരു ഉമ്മയും കൊടുത്തു അച്ഛൻ അകത്തേക്ക് പോയി

അമ്പലത്തിൽ വെല്യേ തിരക്കൊന്നും ഇല്ലാ .അല്ലെങ്കിലും ഈ ചെറിയ ക്ഷേത്രങ്ങളിൽ വരുന്നത് ഒരു പ്രത്യേക സുഖം ആണ് .
എല്ലാവരുടെയും പേരിൽ വഴിപാട് ഒക്കെ കഴിച്ചു പ്രസാദം ഒക്കെ വാങ്ങി തിരിച്ചു ഇറങ്ങി .

” ഏട്ടൻ എന്നാ വരുന്നേ ” തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ ചോദിച്ചു .
“ഇന്ന് വരുമെന്ന പറഞ്ഞതൊക്കെ പിന്നെ നിന്റെ അല്ലെ ഏട്ടൻ വന്നാൽ വന്നു” ഏട്ടത്തി ഇത്തിരി പരിഭവത്തോടെ പറഞ്ഞു .
ഏട്ടൻ ‘ആദിത്യൻ ‘ MBA ഒക്കെ കഴിഞ്ഞു അവന്റെ സ്വന്തം ഐഡിയയിൽ അച്ഛൻ ഒരു റെസ്റ്റോറന്റ് തുടങ്ങി . അവന്റെ ഹാർഡ് വർക്ക് കൊണ്ട് അത് നന്നായി തന്നെ പച്ച പിടിച്ചു ഇപ്പോ എറണാംകുളത് പുതിയ ബ്രാഞ്ചിന്റെ പണി നടന്നോണ്ടിരിക്കുന്നു . അവൻ അതിന്റെ എന്തോ കാര്യത്തിനായി പോയിട്ടിപ്പോ 2 ദിവസായി .
എഞ്ചിനീയറിംഗ് നോക്കെ പോവാൻ സമ്മതിച്ചെങ്കിലും പുറത്തു ഒരാളുടെ കീഴിൽ പണി എടുക്കാനൊന്നും അച്ഛൻ എന്നെ വിടുമെന്ന് തോന്നുന്നില്ല .ഏട്ടനെ പോലെ വല്ല ബിസിനസും നോക്കി നടക്കേണ്ടി വരും .

43 Comments

  1. ഇന്നാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട് തുടരുക…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️

    1. കാത്തിരിക്കുന്നതിൽ സന്തോഷം ബ്രോ ???

  2. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്❤❤

    തുടരൂ

    1. നന്ദി ബ്രോ ❤❤

  3. നല്ല തുടക്കം…തുടരൂ..ബ്രോ….?

    1. നന്ദി ബ്രോ ??

  4. ടാ സ്‌പീഡ്‌ കുറച്ചു പാരഗ്രാഫ് തിരിച്ചു സംസാരം ഇൻവേർട്ടർ കോമയിൽ ഇട്ടു മറ്റുള്ളവയിൽ നിന്നും വേർപെടുത്തി എന്റർ അടിച്ചു എടുത്തു കാണിക്കുന്ന വിധത്തിൽ ഇട്.അപ്പൊ ഇത്തിരിക്കൂടി വൃത്തി വരും.വായിക്കുന്നനു വായിക്കണം എന്നൊരു തോന്നലും വരും.നീ ഒന്നു ശ്രമിക്ക്.

    കഥ തുടക്കം കൊള്ളാം.അടുത്ത പാർട്ടിൽ ഈ കര്യങ്ങൾ കൂടി റെഡി ആക്കിയാൽ സെറ്റ് ആവും.

    1. അടുത്ത പാർട്ട്‌ മുതൽ ശ്രദ്ധിക്കാം ബ്രോ
      ??
      അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിനു നന്ദി ❤❤

  5. നല്ല തുടക്കo…

    1. ❤❤❤

  6. ❤️❤️❤️ തുടക്കം നന്നായിട്ടുണ്ട് ബ്രോ. ഓരോരോ പാർട്ട് ponnotte

    1. നന്ദി ബ്രോ ഉടനെ തന്നെ തരാൻ ശ്രമിക്കാം

  7. Nannayitund bro ..??

    1. നന്ദി Shana

  8. മേനോൻ കുട്ടി

    ഈ സൂപ്പർ ഫാസ്റ്റ്നു എവിടെയും സ്റ്റോപ്പ്‌ ഇല്ലേ ??

    1. അടുത്ത പാർട്ടിൽ ഇടക്ക് ഒരു സ്റ്റോപ്പൊക്കെ കൊടുക്കാം ?????

  9. തുടക്കം കൊള്ളാം, വായിക്കാൻ രസമുണ്ട്, കഥയെപ്പറ്റി പറയാൻ തക്ക ഒന്നും ആയും ഇല്ല. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നന്ദി ജ്വാല ??

  10. മുത്തൂട്ടി...?

    തുടക്കം അടിപൊളിയായിട്ടുണ്ട് മുത്തേ, ❤️❤️❤️❤️

    1. നന്ദി മുത്തൂട്ടി ❤❤

  11. ഹെല്ലോ ബ്രോ….. , തുടക്കം കൊള്ളാം. Next Part പോരട്ടെ with more Pages.

    1. നന്ദി ബ്രോ പേജ് കൂട്ടാൻ ശ്രമിക്കാം ❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ.

    ഇഷ്ട്ടായി ?
    കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  13. ❣️❣️❣️

    1. ???

  14. Kollam bro..thudakam nannayittund..ini waiting for next part

    With love ❤️
    Sivan

    1. ❤❤❤

  15. നന്നായിട്ടുണ്ട് ബ്രോ. ??
    അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രമിക്കുക. ?

    1. ശ്രമിക്കാം ബ്രോ ?

  16. ???

    വായിച്ചിട്ടില്ലട്ടോ രാത്രി വായിക്കാം…✌️

    1. മതി ബ്രോ സന്തോഷം ?

    2. Super broo, nalla feel
      Avatharanam kollaam, pls continue

      1. നന്ദി ബ്രോ ??

  17. ശങ്കരഭക്തൻ

    തുടക്കം നന്നായിട്ടുണ്ട് ബ്രോ

    1. നന്ദി ബ്രോ

  18. നന്നായിട്ടുണ്ട്…. തുടരൂ

    1. Thanks

  19. Nannayittundu.ContinueCheyyuka.

    1. Thanks?

Comments are closed.