ഷെല്ലി [അതിഥി] 141

ഷെല്ലി

Shelly | Author : Adhithi

 

ഇതെന്റെ ആദ്യത്തെ കഥയാണ് സമയം ഉള്ളവർ വായിക്കുക ….. സമയം കണ്ടെത്തി വായിക്കാൻ മാത്രം ഒന്നും ഞാൻ എഴുതിയിട്ടില്ല
******* ******** *******
“ടാ എണീക്ക്‌ എണീക്ക്‌ ..ആദ്യ ദിവസം തന്നെ ലേറ്റ് ആയി പോവാനാണോ മോന്റെ പ്ലാൻ””””
“”ഹാ ..അതിനും മാത്രം നേരം ഒന്നും ആയില്ലല്ലോ ഏട്ടത്തി .ഒരു 10മിനിറ്റ് കൂടെ കിടക്കട്ടെ ”
അതും പറഞ്ഞു ഞാൻ പുതപ്പെടുത്തു തല വഴി മൂടി .
“നേരമൊക്കെ ആയി ഇന്ന് കോളേജിലെ ആദ്യത്തെ ദിവസല്ലേ ,നമ്മക്ക് അമ്പലത്തിലൊക്കെ ഒന്ന് പോവാട നന്ദു ”
ശ്ശേ ഏട്ടത്തി വിടുന്ന മട്ടില്ല .ഇനി എണീറ്റില്ലേൽ അമ്മയുടെ വരവാകും അതിനു ഇട വരുത്താണ്ടല്ലോ .
“ശെരി ശരി ഞാൻ റെഡി ആയി താഴേക്കു വരാം ” അതും പറഞ്ഞു ഏട്ടത്തിയെ പറഞ്ഞയച്ചു .
എൻട്രൻസ് ഒക്കെ കഴിഞ്ഞു വെക്കേഷന് മൊത്തം തോന്നുമ്പോൾ എണീറ്റാൽ മതിയായിരുന്നു.ഇനി ഇപ്പൊ ആ പരിപാടി നടക്കില്ല .
വേഗം കുളിച്ചു ഒരു നീല കളർ ചെക്ക് ഷർട്ടും മുണ്ടും ഒക്കെ ഉടുത് താഴെ എത്തിയപ്പോഴും സാരി ഉടുത്തു ദേ ഇപ്പൊ വരാം എന്നും പറഞ്ഞു പോയ ആളെ കാണാൻ ഇല്ല”അതേയ് നട അടക്കുന്നെന് മുന്നേ അവിടെ എത്താൻ പറ്റോ .അവിടെ കല്യാണം ഒന്നും നടക്കുന്നില്ല മതി ഒരുങ്ങിയത് ” ഞാൻ ഹാളിൽ ഇരുന്ന് വിളിച്ചുപറഞ്ഞു .
“”ദേ ടാ വരുന്നു ഒരു 5 മിനിറ്റ് “” മറുപടി സൈറൺ എത്തി
“ആ പെണ്ണ് ഒന്ന് മര്യാദക്ക് ഒരുങ്ങിക്കോട്ടെടാ നിനക്കെന്താ ഇത്ര തിരക്ക് ” അമ്മയാണത്
അല്ലെങ്കിലും പെണ്മക്കളില്ലാത്ത കുറവ് അമ്മയും അച്ഛനും തീർത്തത് ഏട്ടത്തി വന്നപ്പോളാ. പൊതുവെ എന്നോടും ഏട്ടനോടും വല്ല്യേ സ്നേഹപ്രകടനം ഒന്നും കാണിക്കാത്ത അച്ഛൻ പോലും ഏട്ടത്തിയോട് കാണിക്കുന്ന സ്നേഹം ആദ്യമൊക്കെ ഞങ്ങൾക്ക് അത്ഭുതം ആയിരുന്നു ..
ഒരു ചേച്ചിയോ അനിയത്തിയോ ഇല്ലാത്ത എന്റെ വിഷമം തീർന്നതും ഏട്ടത്തി വന്നതിൽ പിന്നെയാണ് .
എന്റെ ഏട്ടൻ തെണ്ടിക്ക് എന്നേക്കാൾ 8-10 വയസ്സ് കൂടുതൽ ആയോണ്ട് അവന്റെ ഉടായിപ്പ് പരിപാടികൾക്കൊന്നും എന്നെ കൂട്ടില്ലായിരുന്നു അവന്റെ കണ്ണിൽ ഞാൻ കുഞ്ഞാണല്ലോ .
“ടാ പോവാം ” ശ്രീയ കുട്ടിയേം എടുത്ത് ഏട്ടത്തി വന്നു .
ശ്രീയാക്കിപ്പോൾ 2 വയസ്സ് ആയി .അവളുടേതായ ഭാഷയിൽ ചെറിയാച്ചനൊക്കെ വിളിക്കുമെങ്കിലും അത് അവൾക്കും എനിക്കും മാത്രേ മനസ്സിലാവു .
“വാ വാ ഇപ്പഴേ നേരം വൈകി ” ഞാൻ കളിയാക്കിക്കൊണ്ട് പറഞ്ഞു .
എന്നിട്ട് ഞാൻ കൈനീട്ടി മോളെ വാങ്ങി
“നേരത്തെ എണീക്കാൻ പറഞ്ഞപ്പോൾ ഈ തിരക്കൊന്നും കണ്ടില്ലല്ലോ എന്നിട്ടിപ്പോ അവന്റെ ഒരു ഷോ ” മുഖത്തൊരു പുച്ഛം ഇട്ട് പുള്ളിക്കാരിയുടെ സ്ഥിരം ഭാവത്തിൽ പറഞു .

43 Comments

  1. ഇന്നാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട് തുടരുക…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️

    1. കാത്തിരിക്കുന്നതിൽ സന്തോഷം ബ്രോ ???

  2. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്❤❤

    തുടരൂ

    1. നന്ദി ബ്രോ ❤❤

  3. നല്ല തുടക്കം…തുടരൂ..ബ്രോ….?

    1. നന്ദി ബ്രോ ??

  4. ടാ സ്‌പീഡ്‌ കുറച്ചു പാരഗ്രാഫ് തിരിച്ചു സംസാരം ഇൻവേർട്ടർ കോമയിൽ ഇട്ടു മറ്റുള്ളവയിൽ നിന്നും വേർപെടുത്തി എന്റർ അടിച്ചു എടുത്തു കാണിക്കുന്ന വിധത്തിൽ ഇട്.അപ്പൊ ഇത്തിരിക്കൂടി വൃത്തി വരും.വായിക്കുന്നനു വായിക്കണം എന്നൊരു തോന്നലും വരും.നീ ഒന്നു ശ്രമിക്ക്.

    കഥ തുടക്കം കൊള്ളാം.അടുത്ത പാർട്ടിൽ ഈ കര്യങ്ങൾ കൂടി റെഡി ആക്കിയാൽ സെറ്റ് ആവും.

    1. അടുത്ത പാർട്ട്‌ മുതൽ ശ്രദ്ധിക്കാം ബ്രോ
      ??
      അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിനു നന്ദി ❤❤

  5. നല്ല തുടക്കo…

    1. ❤❤❤

  6. ❤️❤️❤️ തുടക്കം നന്നായിട്ടുണ്ട് ബ്രോ. ഓരോരോ പാർട്ട് ponnotte

    1. നന്ദി ബ്രോ ഉടനെ തന്നെ തരാൻ ശ്രമിക്കാം

  7. Nannayitund bro ..??

    1. നന്ദി Shana

  8. മേനോൻ കുട്ടി

    ഈ സൂപ്പർ ഫാസ്റ്റ്നു എവിടെയും സ്റ്റോപ്പ്‌ ഇല്ലേ ??

    1. അടുത്ത പാർട്ടിൽ ഇടക്ക് ഒരു സ്റ്റോപ്പൊക്കെ കൊടുക്കാം ?????

  9. തുടക്കം കൊള്ളാം, വായിക്കാൻ രസമുണ്ട്, കഥയെപ്പറ്റി പറയാൻ തക്ക ഒന്നും ആയും ഇല്ല. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നന്ദി ജ്വാല ??

  10. മുത്തൂട്ടി...?

    തുടക്കം അടിപൊളിയായിട്ടുണ്ട് മുത്തേ, ❤️❤️❤️❤️

    1. നന്ദി മുത്തൂട്ടി ❤❤

  11. ഹെല്ലോ ബ്രോ….. , തുടക്കം കൊള്ളാം. Next Part പോരട്ടെ with more Pages.

    1. നന്ദി ബ്രോ പേജ് കൂട്ടാൻ ശ്രമിക്കാം ❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ.

    ഇഷ്ട്ടായി ?
    കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  13. ❣️❣️❣️

    1. ???

  14. Kollam bro..thudakam nannayittund..ini waiting for next part

    With love ❤️
    Sivan

    1. ❤❤❤

  15. നന്നായിട്ടുണ്ട് ബ്രോ. ??
    അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രമിക്കുക. ?

    1. ശ്രമിക്കാം ബ്രോ ?

  16. ???

    വായിച്ചിട്ടില്ലട്ടോ രാത്രി വായിക്കാം…✌️

    1. മതി ബ്രോ സന്തോഷം ?

    2. Super broo, nalla feel
      Avatharanam kollaam, pls continue

      1. നന്ദി ബ്രോ ??

  17. ശങ്കരഭക്തൻ

    തുടക്കം നന്നായിട്ടുണ്ട് ബ്രോ

    1. നന്ദി ബ്രോ

  18. നന്നായിട്ടുണ്ട്…. തുടരൂ

    1. Thanks

  19. Nannayittundu.ContinueCheyyuka.

    1. Thanks?

Comments are closed.