ശീലാവതി – 1 2587

കൈയ്യിലെ പൂക്കുട മേശമേൽ വച്ചതിനുശേഷം വിലപേശിയത് ഇഷ്ടപ്പെടാത്തതുപോലെ മുഖം ചുളുച്ചുകൊണ്ടു രണ്ടുകൈകളിലെയും വിരലുകൾ നിവർത്തികാണിച്ചുള്ള ചോദ്യം കേട്ടപ്പോൾ അവളുടെ സഹായവാഗ്ദാനം നിഷേധിക്കുവാൻ തോന്നിയില്ല.

“പത്തെങ്കിൽ പത്ത്…….
ശീഘ്രം കെടച്ചാൽ മതി……”

സമ്മതിച്ചതിനുശേഷം വേഗം ഡിക്കിതുറന്നു പതിനഞ്ചു ലിറററിന്റെ രണ്ടു പ്ലാസ്റ്റിക്കു കന്നാസുകൾ അവള്‍ക്കുനല്‍കികൊണ്ടാണ് സമ്മതിച്ചത്.

”അത്രദൂരെയൊന്നും പോകണമെന്നില്ല ……
ഇവിടെ ഈ ഹോട്ടലിൽ നിന്നും എടുത്തുകൂടെ…. ഇതിലെയാത്രക്കാരൊക്കെ അവിടെതന്നെയുണ്ട്…….
അതുകൊണ്ട് അവരൊന്നും പറയുവാൻ ചാൻസില്ല…….”

മേശമേൽ സൂക്ഷിച്ചിരുന്ന പൂക്കൂട്ടയ്ക്കു മുകളിൽ ചുമലിലുള്ള നനഞ്ഞ തുവർത്തെടുത്തു മൂടിയശേഷം കന്നാസുകളുമായി അവൾ മുന്നോട്ടു നടന്നുതുടങ്ങിയപ്പോഴാണ് പെട്ടെന്നെന്തോ ഓർത്തതുപോലെ
ഹോട്ടലിലേക്കു കൈചൂണ്ടിക്കൊണ്ട് പറഞ്ഞത്.

അതുകേട്ടതും അവൾ തിരിഞ്ഞുനിന്നു കന്നാസുകൾ റോഡിൽവച്ചു എളിയില്‍ കൈകള്‍രണ്ടും എളിയില്‍ കുത്തിക്കൊണ്ടു തന്റെ മുഖത്തേക്കും ഹോട്ടലിലേക്കും രൂക്ഷമായി മാറിമാറി നോക്കുന്നത് കണ്ടെങ്കിലും തനിക്കൊന്നും മനസിലായില്ല……!
അവളുടെ നോട്ടവും ഭാവവും കണ്ടപ്പോൾ മറ്റൊരു തമിഴത്തിയാണ് മനസിലേക്കോടിയെത്തിയത്……!
നാഗവല്ലി…….!
മണിച്ചിത്രത്താഴിലെ നാഗവല്ലി…….!

ഒരു നല്ലകാര്യം പറഞ്ഞു കൊടുത്തതിനെന്തിനാണ് ഇങ്ങനെയൊക്കെ നോക്കി പേടിപ്പിക്കുന്നതെന്നും എല്ലാ തമിഴത്തികളും നാഗവല്ലിമാരാണോ എന്നൊക്കെ അമ്പരപ്പോടെ ഓർക്കുന്നതിനിടെയാണ് തന്റെ നേരെ വിരൽചൂണ്ടിക്കൊണ്ട് പൂച്ച മുരളുന്നതുപോലെയുള്ള അവളുടെ അമർത്തിയ ശബ്ദം കേട്ടത്…….!

“ഉങ്കളുക്ക് പൈത്യമാ……”

1 Comment

Comments are closed.