പൂക്കൂട്ടയിൽ ഭംഗിയായി ചുരുട്ടിവച്ചിരുന്ന മുല്ലമാലയുടെ ചെറിയ ഭാഗം നിവർത്തി കാണിച്ചുകൊണ്ടാണ് അവളുടെ ചോദ്യം.
“എത്ര രൂപയ്ക്ക് കെടക്കും……”
വീണ്ടും മുറി തമിഴിലാണ് ചിരിച്ചുകൊണ്ടു മാലയുടെ വിലചോദിച്ചത്.
”നൂറ് രൂപ…..”
കണ്ണടച്ചു പിടിച്ചു ചിരിയമർത്തിക്കൊണ്ടുള്ള അവളുടെ മറുപടി കേട്ടയുടനെ പാഴ്സുതുറന്നു ഇരുപതു രൂപയുടെ നോട്ടെടുത്തു നീട്ടികൊണ്ടാണ് പറഞ്ഞത്
“അയ്യോ അന്തമാതിരി പെരിയ പീസൊന്നും വേണ്ട……..
കേരളാവിൽ പെൺകൊളന്തകൾ കെടയാതെ അതുകൊണ്ട് കല്ല്യാണം മുടിഞ്ഞില്ല പൊണ്ടാട്ടിയുമില്ല…….
എനിക്കു ചിന്ന പീസ് മതി……..’
കുപ്പിവളയുടെ കിലുക്കത്തിന്റ് ശബ്ദത്തിൽ ചിരിച്ചുകൊണ്ടു പൈസവാങ്ങി അരയിൽ തിരുകിയിരിക്കുന്ന ചെറിയ തുണിസഞ്ചിയിൽ നിക്ഷേപിച്ചശേഷം മാലയുടെ ഒരുഭാഗം അവൾ പല്ലുകൊണ്ടു മുറിച്ചെടുക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് മുല്ലമാലയിലെ മുല്ലമൊട്ടുകളും അവളുടെ പല്ലുകളും ഒരേപോലെയാണെന്നു മനസിലായത്……!
“റൊമ്പ താങ്ക്സ് ……
വരട്ടെ…..സർ…….”
മുല്ലമാല ഏൽപ്പിച്ചു നന്ദി പറഞ്ഞശേഷം ചെറിയ കുട്ടികളെപ്പോലെ കൈവീശി റ്റാ റ്റാ പറഞ്ഞുകൊണ്ടു പാദസര കിലുക്കത്തോടെ മടങ്ങാനൊരുങ്ങുമ്പോൾ കൗതുകത്തോടെ മുഖത്തേക്കു നോക്കിയപ്പോൾ അവൾ ജാള്യതയോടെ പെട്ടെന്നുതന്നെ മുഖം താഴ്ത്തിയെങ്കിലും കരിമഷിയെഴുതിയ അവളുടെ നീലമിഴികളിൽ ആഴക്കടലിലെന്നപോലെ ഹൃദജ്ഞതയുടെ ഓളങ്ങളിളകുന്നത് വ്യക്തമായും കാണാമായിരുന്നു……!
മുല്ലമാല മേശമേലുള്ള അരിയുടെ സഞ്ചിയിൽ തൂക്കിയിട്ടുകൊണ്ടു പച്ചക്കറികളൊക്കെയെടുത്തു മേശമേൽ നിരത്തിയശേഷം ചോറിനുള്ള അരികഴുകുവാനെടുത്തപ്പോഴാണ് വെളളത്തിന്‍റ കാര്യം ഓര്‍ത്തത് ……!
പ്ലാസ്റ്റിക് കന്നാസുകളിൽ കരുതിയിരിക്കുന്ന വെളളം കുടിക്കുവാനും പാചകത്തിനും മാത്രമേ തികയൂ……..!
പാത്രങ്ങൾ കഴുകുവാനുളള വെളളം അതാത് സ്ഥലത്തുനിന്നും സംഘടിപ്പിക്കണം…..!
”എവിടെനിന്നാണ് വെള്ളം സംഘടിപ്പിക്കുക…….
ആരോടു ചോദിക്കും ……”
❤️❤️