ചിരിയോടെയാണ് തിരക്കിയത്.
”തെരയും”
മുത്തുകിലുങ്ങുംപോലെ ചിരിച്ചുകൊണ്ടാണ് മറുപടി.
ആരെയും ആകര്‍ഷിക്കുന്ന ചിരി……!
”ശാപ്പാട് ചമക് താ…..”
വീണ്ടും തന്‍റ ജോലിയില്‍ വ്യാപൃതനായപ്പോഴാണ് അവളുടെ ചോദ്യം.
“ഉം……”
മൂളലില്‍ മറുപടിയൊതുക്കി.
”നല്ലാറ്ക്ക്…..”
വണ്ടിയില്‍ കൊളന്തകളും പെമ്പിളൈമില്ലേ സർ….”
ആകാംക്ഷയോടെയുള്ള അടുത്ത ചോദ്യത്തിനും
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിപ്പോള്‍ അവളുടെ മുഖം വാടുന്നതു കണ്ടു.
കാരണം അവരാണ് അവളുടെ ഉപഭോക്താക്കള്‍ അവരില്ലെങ്കില്‍ അവൾക്കു ബിസിനസില്ലല്ലോ…..!
”വണ്ടിയില്‍ തൂക്കാന്‍ ജെമന്തിമാല വേണമാ സർ…..’
ഇത്തിരിയെങ്കിലും കച്ചവടം നടത്താനുള്ള അവസാന ശ്രമമാണെന്ന് മനസിലായി….!
“വണ്ടി എന്റേതൊന്നുമല്ല ഞാൻ വെറുമൊരു കൂലിക്കാരൻ…….
ആനാൽ ജമന്തിമാല വേണ്ട…….
മുല്ലമാലയിരിക്കാ……
എനിക്ക് മുല്ലമാല മതി…….”
തന്റെ മുറിതമിഴ് ഭാഷകേട്ടപ്പോൾ അവൾ വാപൊത്തി ചിരിക്കുന്നുണ്ടായിരുന്നു……!
“ഇതു പോതുമാ സർ……”
❤️❤️