ഒരുരാത്രി മുഴുവനുള്ള യാത്രാക്ഷീണവും കഴിച്ചിരുന്ന മദ്യത്തിന്‍റ ഹാംഗോവറും തീര്‍ക്കുന്നതിനുവേണ്ടി കുളിച്ചു ഫ്രെഷാകുന്നതിനാണ് പെൺശരീരത്തിന്റെ രുചിയറിത്തവർക്ക് അതിനുള്ള സൗകര്യത്തീനും വേണ്ടിയാണ് ബാച്ചിലേഴ്സായ യുവാക്കള്‍ മാത്രമുളള യാത്രാസംഘം ഹോട്ടല്‍മുറികൾക്കൊപ്പം പെണ്‍ശരീരങ്ങളും മണിക്കൂറുകള്‍ വാടകയ്ക്കു ലഭിക്കുന്ന ഗുണ്ടല്‍പേട്ടിലെ ആ വലിയ ഹോട്ടലിനു മുന്‍വശത്തു റോഡരികില്‍ വണ്ടിനിര്‍ത്തിയത്.
വണ്ടി നിർത്തിയുടനെ യാത്രക്കാർ എല്ലാവരും അവരവരുടെ ബാഗുകളുമായി ആർത്തിയോടെ ഹോട്ടലിലേക്ക് പോയത്തിനുശേഷമാണ് താൻ തന്‍റ ജോലിയില്‍ വ്യാപൃതനായത്.
രണ്ടുമണിക്കൂർ സമയമുണ്ട് …..
യാത്രക്കാരുടെ പ്രാതൽ ഹോട്ടലിൽ നിന്നാണ് അവർ തിരിച്ചെടുത്തുമ്പോഴേക്കും ഉച്ചയ്ക്ക് കഴിക്കുവാനുള്ള ഭക്ഷണം ഒരുക്കണം.
അതിനുവേണ്ടി വണ്ടിയുടെ ഡിക്കിതുറന്നു ഗ്യാസും അടുപ്പും മടക്കിവയ്ക്കുന്ന മേശയുും കസേരയും സാധനങ്ങളും പാത്രങ്ങളുമെല്ലാം പുറത്തെടുക്കുന്നതിനിടയിലാണ് നാട്ടിലെ കാവിലെ ഉത്സവത്തിനു വെളിച്ചപ്പാടുവരുന്നതുപോലെ വാളിന്‍റയും അരമണിയുടെയും ചിലമ്പിന്‍റയുംപോലുളള ശബ്ദംകേട്ടത്……!
കൗതുകത്തോടെ നിവര്‍ന്നുനിന്നു തിരിഞ്ഞുനോക്കി…..!
തൊട്ടുമുന്നില്‍ കൈയ്യിലൊരു പൂക്കൊട്ടയുമായി ചുവന്ന പാവാടയും പച്ചബ്ലൗസും കറുത്ത ദാവണിയുമണിഞ്ഞൊരു ഗോതമ്പിന്റെ നിറമുള്ള പെണ്‍കുട്ടി ……!
ഏകദേശം ഇരുപത്തിയഞ്ചില്‍താഴെ വയസുകാണും…..!
നടക്കുമ്പോഴുളള അവളുടെ പാദസരത്തിന്‍റയും കുപ്പിവളകളുടെയും കിലുക്കമാണ് കേട്ടത്……!
“മാലവേണമാ സാർ….. “…….
അവൾ കൈയ്യിലെ കൊട്ടയുയര്‍ത്തി ചോദിച്ചത്.
” വേണ്ട ”
എന്ന അര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് തലകുലുക്കിയെങ്കിലും അവള്‍ പോയില്ല..
”KL 13……”
സാധനങ്ങള്‍ മുഴുവന്‍ പുറത്തിറക്കിവച്ചതിനുശേഷം ഡിക്കിയടച്ചപ്പോഴാണ് വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ വായിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം.
“കേരളാവില്‍ കണ്ണൂരിലാണല്ലെ”
അതെയെന്നര്‍ത്ഥത്തില്‍ തലയാട്ടി.
”കണ്ണൂർ തെരയുമാ…..”
❤️❤️