പക്ഷെ ഇപ്പോൾ……!
അവളെവിടെയാണ്…….!
എങ്ങോട്ട് പോയി…….?
ആറുമാസമായി ഒരു വിവരവുമില്ല……!
ഫോൺ നമ്പർ നിലവിലില്ല……!
ആരാണ് ശീലാവതി…….
വണ്ടി മുന്നോട്ടു നീങ്ങുന്നതിനനുസരിച്ചു അയാളുടെ ഓർമ്മകളും പിറകോട്ടു പോയിക്കൊണ്ടിരുന്നു.
ചുളിഞ്ഞ കോട്ടന്‍സാരി……
അല്ലെങ്കിൽ കടുനിറത്തിലുളള പാവാടയും ദാവണിയും……
കറുത്തനിറത്തിലുളള കുപ്പിവളകൾ….. ചുവന്നകല്ലുളള മൂക്കുത്തി…….
ഓരോദിവസവും ധരിക്കുന്ന സാരിയുടെയോ ദാവണിയുടെയോ നിറത്തിലണിയുന്ന വിലകുറഞ്ഞ മുത്തുമാലകൾ …..
നെറ്റിയിൽ കറുത്ത നിറത്തിലുള്ള വലിയ സ്റ്റിക്കർ പൊട്ട്……
എന്നും കനാകാംബര പൂവുചൂടുന്ന ചെമ്പിന്റെ നിറമുള്ള സ്പ്രിംഗ് പോലെയുള്ള ചുരുണ്ടമുടി…. വെളളിപാദസര കിലുക്കത്തിന്‍റ അകമ്പടിയോടെ പൂമ്പാററയെപോലെ പറന്നുനടക്കുന്ന പ്രകൃതം…..
മുറി ഇംഗ്ലീഷിനൊപ്പം ആരെയും ആകർഷിക്കുന്ന രീതിയിൽ ഭംഗിയായി മലയാളവും കന്നടയും സംസാരിക്കും ……!
പാക്കേജിങ്ങ് ടൂര്‍ ഓപ്പറേററര്‍മാരുടെകൂടെ നളപാചകക്കാരനായി വേഷം കെട്ടിനടക്കുന്നതിനിടയിൽ ഇതുപോലൊരു രാത്രിയാത്രയുടെ അവസാനമാണ് ശീലാവതിയെ ആദ്യമായി കണ്ടുമുട്ടുന്നത്.
പുതിയ ജോലിയില്‍ ആദ്യദിവസം……
❤️❤️