വേറെയെതെങ്കിലും വേല കെടച്ചാൽ അതൊന്നും നടക്കില്ല……
എട്ടുമണിമുതൽ അഞ്ചുമണിവരെ നാൻ വേലചെയ്താൽ എന്റെ അമ്മാവേ ആരുനോക്കും ഹരിയേട്ടാ…….”
ഈറനണിഞ്ഞ അവളുടെ ചോദ്യത്തിന് നിശബ്ദതയായിരുന്നു തന്റെ മറുപടി.
“ശീലാവതിക്കു ഞാൻ എല്ലാമാസവും പൈസ അയച്ചുതരട്ടെ……”
ഒരു പോംവഴിയെന്ന നിലയിലാണ് അല്പനേരത്തെ ആലോചനയ്ക്കു ശേഷം ചോദിച്ചത്.
“വേണ്ട …..ഹരിയേട്ടാ…..
അമ്മയോട് ഞാനെന്തു പറയും……
എന്റെ കീളെയുള്ള കൊളന്തകളോട് ഞാനെന്ത് പറയും…….
അമ്മയങ്ങനെ അപ്പാവിന്റെ കൂടെ വന്നതുകൊണ്ടല്ലേ ഞങ്ങൾക്ക് ആരും ഇല്ലാതായത്……
ഞങ്ങളെ ആരും തിരിഞ്ഞുനോക്കാത്തത്……
അല്ലെങ്കിൽ ഞങ്ങളും ഇപ്പോൾ കേരളാവിൽ ഉണ്ടാവില്ലേ ഹരിയേട്ടാ……”
ദീർഘനിശ്വാസത്തോടെ പറഞ്ഞുകൊണ്ട് തന്റെ നേരെ തലയുയർത്തിയപ്പോൾ് തന്റെ കണ്ണുകൾ മാറിടത്തിനു മുകളിലെ കാക്കപ്പുള്ളി തിരയുകയാണെന്നു മനസിലായതും ദാവണിപിടിച്ചു നേരെയിട്ടു ചാടിയെഴുന്നേറ്റുകൊണ്ടു പൂക്കൂട്ടയിൽ വെറുതെ അടർത്തിയിട്ടിരുന്ന മുല്ലയുടെയും കനകാംമ്പരത്തിന്റെയും ജമന്തിയുടെയുടെയും ഇതളുകൾ വാരിയെടുത്ത് മുഖത്തേക്കെറിഞ്ഞതും ഒരുമിച്ചായിരുന്നു.
“ഏതുക്ക് അന്തമാതിരി നോക്കുന്നേ…..
സൂക്കേട് എനക്ക് തെരയും…….”
പറഞ്ഞുകൊണ്ട് അടുത്ത ആൽമരത്തിന്റെ ചുവട്ടിലേക്കു നടന്നതും ഒരുമിച്ചായിരുന്നു.
അക്കാര്യം ഓർത്തപ്പോൾ അയാളുടെ ചുണ്ടിൽ ഒരു ചിരിയൂറിവന്നു.
ആറുമാസം മുന്നേവരെ മണലാരണ്യത്തിലെ കൊടും ചൂടിൽ ഉരുകിയൊലിക്കുമ്പോഴും മനസിൽ ഒഴുകിക്കൊണ്ടിരുന്ന കുളിർ നീരരുവിയായിരിന്നു
ശീലാവതി……!
❤️❤️