“നിന്റെ പേരെന്നാ………”
ടൂറിസ്റ്റ് വാനിന്റെ ചവിട്ടുപടിയിൽ പൂക്കുട്ടയും മടിയിൽവച്ചു താടിയിൽ കയ്യൂന്നിയിരുന്നുക്കൊണ്ടു കറിയിൽ വറവുചേർക്കുന്നത് ശ്രദ്ധയോടെ നോക്കുന്നത് കണ്ടപ്പോഴാണ് ചോദിച്ചത്.
“ശീലാവതി…….”
ഒരു നിമിഷം സംശയിച്ചശേഷമാണ് മറുപടി പറഞ്ഞത്.
“ഞാൻ കരുതി നാഗവല്ലിയെന്നായിരിക്കുമെന്നു…..”
ചിരിയോടെ പറഞ്ഞെങ്കിലും അവൾ അതൊന്നും കേട്ടഭാവം പ്രകടിപ്പിക്കാതെ പൂക്കൂട്ടയിലെ ഉതിർന്ന ഇതളുകൾ പൊറുക്കിമാറ്റുന്ന തിരക്കിലായിരുന്നു……!
“ഊര് എങ്കേ…..”
തളരാതെയാണ് വീണ്ടും തിരക്കിയത്.
“നീങ്ക ഇങ്കെ പുതുസല്ലേ എങ്കേ തെരയും…….”
പൂക്കൂട്ടയിലുണ്ടായിരുന്ന മുല്ലമൊട്ടുകൾ മിന്നൽ വേഗത്തിൽ മാലയാക്കിക്കൊണ്ടായിരുന്നു മുഖത്തുനോക്കാതെയാണ് ചിരിയോടെയുള്ള ഉത്തരം.
“ഓഹോ ഇവൾ ആളുകൊള്ളാമല്ലോ…..
അവകാശം സ്ഥാപിക്കുന്നതുപോലെ എന്റെ ബസിൽ കയറിയിരുന്നു മാല കെട്ടിക്കൊണ്ടു എന്നെ തന്നെ പരിഹസിക്കുന്നോ……”
മനസിൽ പറഞ്ഞുകൊണ്ടാണ് വീണ്ടും തിരക്കിയത്.
“ഇത് കർണ്ണാടക….. ശരിതാനെ……’
“ആമാ…….”
കെട്ടിക്കൊണ്ടിരിക്കുന്ന മാലയുടെ നൂൽ കടിച്ചുമുറിക്കുന്നതിനിടെയാണ് മറുപടി.
“നീ കർണ്ണാടകത്തിലാണോ തമിഴ്നാട്ടിലോ…..’
തമിഴത്തിയാണെന്നു തോന്നിയതുകൊണ്ടു ഒന്നിരുത്തിക്കളയാമെന്നു കരുതിയാണ് ചോദിച്ചത്…….
“ഏതുക്ക് നീയറിയണം ……..
എന്നെ കല്ല്യാണം പണ്ണണമാ…….”
പൂക്കുട്ടയിലേ മാലകൾ ഉയർത്തിപ്പിടിച്ചു മുഖംമറച്ചു ഉറക്കെ ചിരിച്ചുകൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ മറുപടി പറയാനാകാതെ വിളറിപ്പോയി.
തുടരും…….
❤️❤️