ശീലാവതി – 1 2587

ചുവന്നപാവാട…..!
പച്ച ബ്ലൗസ്…..!
കറുത്ത ദാവണി……!
നെറ്റിയിൽ ഒട്ടിച്ചിരുന്ന വലുപ്പമുള്ള കറുത്ത വട്ടപ്പൊട്ട്…..!
ചെറിയ ജിമിക്കി കമ്മൽ…..!
കൂർത്ത നോട്ടം……!
ഇടതുകൈ നടിവിനു ഊന്നിക്കൊണ്ടു വലതുകൈവിരൽ ചൂണ്ടിയുള്ള നിൽപ്പ്…..!
സ്പ്രിംഗ് പോലെ താഴേക്കു ഞാന്നു കിടക്കുന്ന ഇരുചെന്നിയിലെയും മുടിയിഴകൾ…..!
രാവിലെയുള്ള അരുണ സൂര്യന്റെ പൊൻകിരണങ്ങളേറ്റുവാങ്ങുന്നതുകൊണ്ടു മിന്നിത്തിളങ്ങുന്ന മൂക്കുത്തിയിലെ ചുവന്ന കല്ല്……!
എല്ലാം ഒത്തുചേർന്നപ്പോൾ അവൾ ശരിയായ നാഗവല്ലിയെപ്പോലെ തോന്നിയതുകൊണ്ടു ചിരിവരുന്നുണ്ടായിരുന്നു.

“എനിക്കൊന്നും തെരയാതെ……
നീ ഇപ്പോൾ പോ…….നാഗവല്ലി….
ശീഘ്രം തണ്ണികൊണ്ടുവാ….”

അതുകൊണ്ടുതന്നെ സഹജമായ രീതിയിൽ ചിരിയോടെ കൈകൂപ്പിയുള്ള തന്റെ മറുപടി കേട്ടയുടനെ ചിരിച്ചുകൊണ്ട് അവളും ചിരിച്ചു കൊണ്ട് കന്നാസുകളുമായി പൈപ്പിനടുത്തേക്കു നടന്നു.

അവൾ നടന്നുനീങ്ങിയശേഷം സംശയത്തോടെ ഹോട്ടലിലേക്കു നോക്കിയപ്പോൾ
ഓട്ടോകളിലും കാറുകളിലുമായി ചില പെണ്‍കുട്ടികളും സ്ത്രീകളും വരികയും സാരികൊണ്ടോ ഷാളുകൊണ്ടോ മുഖം മറച്ചുകൊണ്ടു ഹോട്ടല്‍ വറാന്തയിലേക്ക് ഓടിക്കയറുകയും അതുപോലെ തന്നെ ചിലർ മുഖം മറച്ചുപിടിച്ചുകൊണ്ടു തിരിച്ചുപോകുന്നുമുണ്ടായിരുന്നു…..!

“ഞാൻ ഇങ്കെ പുതുസ്….ആള് താനേ….
ഈ ഹോട്ടലിലെന്നാ വിഷയം…….”

1 Comment

Comments are closed.