Second Chance [NotAWriter] 32

ഇവൾക്ക് സ്ഥലം പിടിച്ചു എന്ന് തോനുന്നു, പക്ഷെ ഇവളെ ഒരു ആഴ്ച്ച ഇവിടെ നിർത്തി വേറെ ഏതേലും റൂമിലേക്ക് മാറ്റാൻ ആണ് എന്റെ പ്ലാൻ.
സമയം 12 കഴിഞ്ഞത് കൊണ്ട് നേരെ അവളുടെ റൂം കാണിച്ചു കൊടുത്തു ഞാൻ കിടാക്കാൻ പോയി .

കാലത് തൊട്ടു തിരക്കിൽ ആയിരുന്നു വൈകിട്ട് നേരെ എയർപോർട്ട് യിലേക്ക് വർക്ക് കഴിഞ്ഞ പോയതാ .

ഉറക്കത്തില് മൊത്തം പഴയ ഓർമ്മകൾ ആർന്നു .
എന്റെ അച്ഛന്റെ ബെസ്ററ് ഫ്രണ്ട് രാജീവ് അങ്കിൾ ഇന്റെ മോളാണ് ഐശ്വര്യ. ഞങ്ങൾ സ്കൂളിൽ ഒരുമിച്ച് പഠിച്ചത്.‌ ഫാമിലി തമ്മിൽ ഉള്ള പരിവായം വെച്ച് ഞങ്ങൾ നല്ല കൂട്ടു ആയിരുന്നു. എന്റെ 10ത് ക്ലാസ് ആയപ്പോ അത് ചെറിയ ഒരു ഇഷ്ടത്തിലേക്ക് മാറാൻ തുടങ്ങി, പക്ഷെ പൊതുവെ ഈ കാര്യങ്ങളിൽ മുൻപന്തിയിൽ അല്ലാത്ത ഞാൻ എങ്ങനെ ഇത് പറയും എന്ന ആശയ കുഴപ്പത്തിലായി.
ഇതിനകം ഈ വിവരം മണത്തു അറിഞ്ഞ എന്റെ നാറി കൂട്ടുകാര് ഈ കാര്യം ക്ലാസ്സിൽ മുഴുവൻ പാട്ടാക്കി.

ഞങ്ങള്ക് തമ്മിൽ പിന്നീട് ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആയി. അങ്ങനെ എന്റെ ആ ചെറിയ പ്രേമം അവിടെ വെച്ച് തീർന്നു. സ്കൂൾ പഠിക്കുന്ന കാലത്തു ഈ കാര്യങ്ങൾ ഒന്നും പക്ഷെ ഞാൻ അത്ര വില കല്പിച്ചില്ലാരുന്നു. പക്ഷെ ഞാൻ പിന്നീട് ഞങ്ങടെ ആ പഴയ ഫ്രണ്ട്ഷിപ് മിസ് ചെയ്തു.

ഇപ്പൊ ഇതാ 6 വര്ഷങ്ങള്ക്കു ശേഷം അതെ ഐറ്റം എന്റെ അപ്പാർട്മെന്റിൽ അപ്പുറത്തെ റൂമിൽ, ഞാൻ സെറ്റൽ ആയ സിറ്റിയിൽ 6 മാസത്തേക്ക് ജോബ് ഇന് വന്നേക്കുന്നു.
………………..

കാലത്തെ അലാറം അടിക്കുന്ന സൗണ്ട് കേട്ട് ആണ് ഉണർന്നത്. ഇന്നലത്തെ ജോലി കാരണം നല്ല ഷീണം കാണുന്നുണ്ട്, കാലത്തെ തന്നെ അലക്സായെ എഴുനീല്പിച്ചു നല്ല ഇളയരാജ തമിഴ് പാട്ടും വെച്ച് ഒരു ചായ ഇടാം എന്ന കരുതി.

“ഗുഡ് മോർണിംഗ് ” പിന്നിൽ നിന്നും ആരോ കോട്ടുവാ ഇട്ടു കൊണ്ട് പറയുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.
“അമ്മേ……… ആരാടി നീ” എന്റെ ഉച്ചത്തിൽ ഉള്ള അലർച്ച കേട്ടാണ് എന്ന് തോനുന്നു ലെവള് കണ്ണ് മിഴിച്ചു എന്നെ നോക്കുന്നത്.
പിന്നെ ഒരു സെക്കന്റ് കഴിഞ്ഞാണ് എനിക്ക് ഇന്നലെ വൈകിട്ട് നടന്ന ബാക്കി കാര്യങ്ങളുടെ ഫ്യൂസ് തിരിച്ചു വന്നത്.
“ഓ നീ ആരെന്നോ ഞാൻ പേടിച്ചു പോയല്ലോ”
ഒരു വെള്ള ടി ഷർട്ട് ഉം പാവാട യും ഇട്ടു മുടി എല്ലാം പാറി വെളുപ്പാൻ കാലത്തു വന്നു മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.

“കാലത്തെ തന്നെ നല്ല കണി ആഹണല്ലോ “
“കണിയൊ ?” ഇവൾ ഇത് എന്ത് തേങ്ങയ പറയുന്നേ.
പിന്നെ ആണ് വീണ്ടും ഫ്യൂസ് വന്നത്, ഒരു ഷോർട്സ് ഉം ഇട്ടു വേറെ ഒരു തുണിയും ഇല്ലാതെ ആണ് ഞാൻ നില്കുന്നെ എന്ന്.
വേഗം മുറിയിലേക്ക് ഓടി ഒരു ടീഷർട്ടും പാന്റും എടുത്തിട്ടു.
ദൈവമേ ആദ്യ ദിവസം തന്നെ മൂഞ്ചൽ ആഹണല്ലോ.

Updated: December 31, 2023 — 5:22 am

1 Comment

  1. ❤❤❤❤❤❤❤

Comments are closed.