പ്രണയം [Adarsh] 43

പുറത്ത് മഴ ആർത്തിരമ്പി പെയ്യാൻ ആരംഭിച്ചിരിക്കുന്നു, എനിക്കിന്നത് ആദ്യമായി അരോചകമായി തോന്നി. എകാന്തത വീണ്ടും എന്നെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. ആ ഏകാന്തതയിൽ നിയന്ത്രണമില്ലാതെ പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ് കടലിലേക്ക് അലിഞ്ഞു ചേരാൻ എന്ന വ്യഗ്രതയിൽ കുതിച്ചൊഴുകുന്ന ഒരു നദി പോലെ എൻ്റെ മനസ്സും എന്തിനോ വേണ്ടിയുള്ള യാത്രയിൽ ലയിച്ചിരിക്കുന്നു. എത്തിച്ചേരാൻ ആവില്ല എന്നറിഞ്ഞിട്ടും സ്വപനങ്ങളാൽ കീഴടക്കപ്പെട്ട എൻ്റെ ഓർമ്മകളിലേക്ക്. കൊത്തു പണികളാൽ അലങ്കരിച്ച ഓർമകൾ ഒരേ സമയം ദുഖവും ആനന്ദവും വ്യാപിപ്പിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നു വന്നു. ഏതൊരു മനസ്സും ആഗ്രഹിക്കുന്ന നിമിഷം അത് എൻ്റെ ഭൂതകാല ഓർമ്മകളിൽ നിലനിൽക്കുന്നു എൻ്റെ ആത്മാവ് ഇതിനോടകം അത് അനുഭവിച്ച ആ നിമിഷം. ഞാൻ അവളെ ആദ്യമായി നേരിട്ട് കണ്ട നിമിഷം.

2 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️

  2. Pls continue

Leave a Reply

Your email address will not be published. Required fields are marked *