മനസ്സിന്നു ഏകാന്തതയെ വല്ലാതെ കൂട്ടുപിടിക്കുന്നു.
ചഞ്ചലമായ മനസ്സൊരിക്കലും ഏകാഗ്രമായിരിക്കില്ല, അത് പ്രക്ഷുബ്ധമായ ചിന്തകളാൽ വലഞ്ഞ് സന്തോഷവും സമാധാനവും തേടി തുടങ്ങിയിരിക്കുന്നു.
ഞാൻ പ്രകൃതിയെ ആസ്വദിക്കുന്നു രാത്രിയെ ആസ്വദിക്കുന്നു ഏകാന്തതയെ ആസ്വദിക്കുന്നു എന്നാൽ രാവിനെ ഭയക്കുന്നു സ്വചിന്തകളെ ഭയക്കുന്നു.
കറുത്തിരുണ്ട കാർമേഘങ്ങൾ പ്രസന്നമായ ആ നിലാ വെളിച്ചത്തെ മൂടിതുങ്ങിയിരിക്കുന്നു രാത്രിയിൽ ഇടതടവില്ലാതെ കടന്നു വന്ന ചിന്തകളെ നിയന്ത്രിക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു. പിന്നെയും എവിടെ നിന്നോ ഒഴുകിയെത്തുന്ന ചിന്തകൾ ചീവീടുകളുടെയും, തവളകളുടെയും ശബ്ദ കോലാഹലങ്ങളെ മറികടന്നിരിക്കുന്നു. പൊടുന്നനെ വീശിയ കാറ്റ് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെ ഞാൻ അതിൽ കാതോർത്തു. അതിനൊരു വിചിത്രമായ താളമുണ്ടായിരുന്നു, ഞാൻ ആശ്ചര്യഭരിതനായി. അതെന്നെ പതുക്കെ മനസ്സിലെവിടെയോ നിഘൂഢമായി ഒളിച്ചു വെച്ചിരുന്ന എന്നാൽ ഒരിക്കൽ ഞാൻ ഏറ്റവും അധികം സന്തോഷിച്ചിരുന്ന നിമിഷങ്ങളിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ആ ഓർമകളെ ഭയക്കുന്ന എൻ്റെ ഹൃദയവും അതെ ഓർമകളെ ഭാവനകളാൽ പരിചരിച്ചിരുന്ന എൻ്റെ മനസ്സും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ എപ്പോഴത്തെയും പോലെ എൻ്റെ ഹൃദയം ഒരിക്കൽകൂടി മനസ്സിനോട് അടിയറവ് പറഞ്ഞിരിക്കുന്നു.
♥️♥️♥️♥️
Pls continue